Month: December 2022
-
Kerala
കോവിഡ്: റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
തിരുവനന്തപുരം: 60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു.7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിൽ ഉണ്ട്. ആവശ്യത്തിന് ഓക്സിജൻ ഉത്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിച്ചു. റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഐ. ഇ. സി ബോധവൽക്കരണം ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു. ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിനനുസരിച്ച് മാസ്ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം…
Read More » -
LIFE
“നല്ല സമയം യൂത്ത് എറ്റെടുത്തു സന്തോഷം. എന്നെ മിക്കവാറും പൊലീസും ഏറ്റെടുക്കും. ജാമ്യം എടുത്തിട്ട് വരാം മക്കളെ”; ഭീഷ്മയിലും ലൂസിഫറിലും ലഹരിമരുന്ന് ഉപയോഗമില്ലേ ? തന്റെ സിനിമയ്ക്കെതിരെ നടക്കുന്നത് ലക്ഷ്യം വച്ചുള്ള ആക്രമണം: ഒമര്‍ ലുലു
‘നല്ല സമയ’ത്തിൻ്റെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു. ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകൾ ഇതിനു മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെന്നും തന്റെ സിനിമയ്ക്കെതിരെ ഇപ്പോൾ നടക്കുന്നത് എന്തൊക്കെയോ ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും സംവിധായകൻ ഒമർ ലുലു പറഞ്ഞിരുന്നു. ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവർക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമർ ചോദിക്കുന്നു. ‘‘എനിക്ക് ഇതുവരെ എക്സൈസിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ല. വാർത്ത സത്യമാണോ എന്നും അറിയില്ല. എംഡിഎംഎയെ പ്രോത്സാഹിപ്പിക്കാൻ ചെയ്ത സിനിമയല്ല ഇത്. സമൂഹത്തിൽ നടക്കുന്ന കാഴ്ചയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു മുമ്പിറങ്ങിയ പല സിനിമകളിലും ഇത്തരം രംഗങ്ങൾ ഉണ്ടായിരുന്നു. ഈ അടുത്തിറങ്ങിയ ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്. അവർക്കെതിരെ കേസ് വന്നില്ലല്ലോ? എനിക്കെതിരെ മനഃപൂർവമുള്ള ടാർഗറ്റ് പോലെ തോന്നുന്നു. ഇവിടെ കോടതിയുണ്ടല്ലോ, കോടതിയിൽ വിശ്വാസമുണ്ട്. സിനിമ സ്റ്റേ ചെയ്യണം എന്നു പറഞ്ഞും പരാതി ഉണ്ടെന്ന് കേൾക്കുന്നുണ്ട്. എന്റെ സിനിമയ്ക്കെതിരെ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ എന്നറിയില്ല. ഇടുക്കി ഗോൾഡ്…
Read More » -
Kerala
ഇ.പി. ജയരാജനെതിരായ ആരോപണങ്ങൾ ഗുരുതരം, ഹൈക്കോടതി നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസിക്കളുടെ അന്വേഷണം വേണം: എം.എം. ഹസ്സൻ
കൊച്ചി: ഇ.പി. ജയരാജനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് കോൺഗ്രസ് നേതാവ് എം.എം. ഹസ്സൻ. ഹൈക്കോടതി നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസിക്കളുടെ അന്വേഷണം വേണമെന്നും എം എം ഹസ്സൻ കൊച്ചിയിൽ ആവശ്യപ്പെട്ടു. ജനുവരി നാലിന് വൈകീട്ട് എല്ലാ പഞ്ചായത്തിലും പന്തം കൊളുത്തി പ്രതിഷേധം നടത്തും. ജനുവരി 10 ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്നും എം എം ഹസ്സൻ വ്യക്തമാക്കി. ബഫർ സോൺ വിഷയത്തിൽ വിധി വന്നു ആറ് മാസം കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ കാര്യങ്ങൾ കൃത്യമായി സർവ്വേ നടത്തി രേഖകൾ ഹാജരാക്കി സുപ്രീം കോടതി മുൻപാകെ അവതരിപ്പിച്ച് ഇളവ് നേടി എടുത്തു. ഉപഗ്രഹം സർവ്വേ പ്രായോഗികം അല്ലെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. ഫീൽഡ് സർവ്വേ വേണമെന്ന ആവശ്യം സർക്കാർ തള്ളിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ജനുവരി അഞ്ച് മുതൽ ജനുവരി 15 വരെ കർഷക സംഗമം, പ്രതിഷേധ യോഗങ്ങൾ എന്നിവ പഞ്ചായത്ത് തലത്തിൽ നടത്തും. കുമളിയിൽ നിന്ന് അടിമാലിയിലേക്ക് കാൽ നട യാത്ര ഡീൻ കുര്യാക്കോസ് എം പി…
Read More » -
India
ഇതാണോ ജര്‍മ്മൻ സുരക്ഷ? അത്യാഡംബര കാർ ഇടിച്ചുതീപിടിച്ച് ദാരുണമായി തകര്‍ന്നതിന്റെ ഞെട്ടിലിൽ വാഹനലോകം
ക്രിക്കറ്റ് താരം ഋഷഭ് പന്തിന് സംഭവിച്ച അപകടത്തിന്‍റെ ഞെട്ടലിലാണ് ഇന്ത്യൻ വാഹനലോകവും ക്രിക്കറ്റ് ലോകവും. ജര്‍മ്മൻ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിന്‍റെ അത്യാധുനിക സുരക്ഷാ സൗകര്യമുള്ള കാറാണ് അപകടത്തില്‍പ്പെട്ടത് എന്നതാണ് ശ്രദ്ധേയം. മെഴ്‌സിഡസ് എഎംജി ജിഎൽഇ 43 4മാറ്റിക് കൂപ്പെയാണ് റിഷഭ് പന്ത് ഓടിച്ചിരുന്നത്. ടാറ്റാ മോട്ടോഴ്‍സിന്‍റെ മുൻ ചെയര്‍മാൻ സൈറസ് മിസ്‍ത്രിയുടെ അപകടമരണത്തിന്‍റെ ഞെട്ടല്‍ വിട്ടുമാറുന്നതിനും മുമ്പേയാണ് അത്യാധുനിക സുരക്ഷയുള്ള ജര്‍മ്മൻ കാറും മറ്റൊരു സെലിബ്രിറ്റിയും വീണ്ടും അപകടത്തില്‍പ്പെടുന്നത് എന്നതാണ് ശ്രദ്ധേയം. 2022 സെപ്റ്റംബർ നാലിനാണ് സൈറസ് മിസ്ത്രിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന മെഴ്‍സിഡസ് ബെൻസ് ജിഎല്‍സി കാർ അപകടത്തിൽപ്പെട്ടതും മിസ്ത്രിക്കും മറ്റൊരു സഹയാത്രികനും ജീവൻ നഷ്‍ടമായതും. ഈ അപകടം വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഒപ്പം രാജ്യത്തെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‍തു. എന്നാല്‍ ഇപ്പോഴിതാ സുരക്ഷയ്ക്ക് പേരു കേട്ട മറ്റൊരു ജര്‍മ്മൻ അത്യാഡംബര കാറാണ് അപകടത്തില്‍ ദാരുണമായി തകര്‍ന്നത് എന്നതാണ് വാഹനലോകത്തെ ഞെട്ടിപ്പിക്കുന്നത്. ഇന്നലെ പുലർച്ചെ…
Read More » -
NEWS
അബുദാബിയിൽ വാടകയ്ക്ക് താമസിക്കുന്നവരുടെ താമസസ്ഥലങ്ങളിൽ ജനുവരി മുതൽ പരിശോധന കർശനം; പ്രവാസികൾ ആശങ്കയിൽ
അബുദാബി: അബുദാബിയിൽ വാടകയ്ക്ക് താമസിക്കുന്നവരുടെ താമസസ്ഥലങ്ങളിൽ ജനുവരി മുതൽ പരിശോധന കർശനമാക്കുമെന്നറിയിച്ച് നഗരസഭ. നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെയാണോ വാടകയ്ക്ക് വിവിധ കെട്ടിടങ്ങളിലും മറ്റുമായി താമസക്കാർ തുടരുന്നത് എന്നതാണ് അധികൃതർ പ്രധാനമായും പരിശോധിക്കുക. എന്നാലിത് വലിയ ശമ്പളമില്ലാത്ത സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്ന അറിയിപ്പാവുകയാണ്. കാരണം, വൻ വാടകയ്ക്ക് കെട്ടിടമെടുത്ത് താമസിക്കാൻ സാമ്പത്തികസാഹചര്യമില്ലാത്തതിനാൽ കെട്ടിടം പങ്കുവച്ച് താമസിക്കുന്നവർ ഇവിടെ നിരവധിയാണ്. ഒരു കുടുംബത്തിന് താമസിക്കാവുന്ന ഫ്ളാറ്റിൽ തന്നെ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുക, ഒരു കുടുംബത്തിന് തുടരാൻ മാത്രം സൗകര്യമുള്ള വീട്ടിൽ ചെറിയ അറ്റകുറ്റപ്പണികൾ നടത്തി അധികം പേർ താമസിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളും ഇവിടെ സാധാരണമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഏതെങ്കിലും വിധേന നിയമലംഘനമായാണ് അധികൃതർ കണക്കാക്കുക. അതുപോലെ കുടുംബങ്ങൾക്കുള്ള താമസസ്ഥലത്ത് ബാച്ച്‍ലേഴ്സ് താമസിക്കുന്നതും ശിക്ഷാർഹമായാണ് കണക്കാക്കപ്പെടുക. 50,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ ഇതിന് പിഴയായി വരാം. ഇത്തരത്തിൽ കെട്ടിടങ്ങളിൽ മാറ്റം വരുത്തി താമസിക്കുന്നതിന് തന്നെ കനത്ത പിഴയാണ് ഈടാക്കുക.…
Read More » -
Crime
തർക്കത്തെത്തുടർന്ന് സുഹൃത്തിനെ കൊന്നു, കാർ വിളിച്ചുവരുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു; ഒടുവിൽ യുവാവ് കുടുങ്ങി
ഗുവാഹത്തി: പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കൊന്ന് മൃതദേഹം ഉപേക്ഷിച്ച യുവാവ് പിടിയിൽ. ഗുവാഹത്തിയിൽ തന്നെയാണ് സംഭവം. ദീർഘകാലമായുള്ള സൗഹൃദമായിരുന്നു കൊല്ലപ്പെട്ട യുവാവും പ്രതി ഹിതേഷ് ദാസുമെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് കൊല നടന്നതെന്നും പൊലീസ് അറിയിക്കുന്നു. ഇരുവരും തമ്മിൽ പണത്തെ ചൊല്ലി തർക്കമുണ്ടാവുകയും ഇത് കയ്യേറ്റത്തിലെത്തുകയുമായിരുന്നു. സുഹൃത്തിനെ കൊന്ന ശേഷം ഹിതേഷ് തൻറെ പരിചയക്കാരനായ ഡ്രൈവറെ വിളിച്ചുവരുത്തുകയായിരുന്നു. ഓൺലൈനിൽ കാർ ബുക്ക് ചെയ്യാതെ നേരിട്ട് വിളിക്കുകയായിരുന്നു. പരിചയമുള്ളതിനാൽ തന്നെ ഡ്രൈവറായ ഖാഗെൻ ദാസ് കാറുമായി എത്തി. കാറിലേക്ക് കയറും മുമ്പ് സംശയാസ്പദമായ രീതിയിൽ ഒരു ചാക്കുകെട്ട് ഹിതേഷ് ഡിക്കിയിൽ വച്ചു. ഇതെന്താണെന്ന് ചോദിച്ചപ്പോൾ പന്നിയാണെന്നായിരുന്നു മറുപടി. ശേഷം കമാൽപൂരിലേക്കാണ് ഇരുവരും പോയത്. ഇവിടെ കാടിനകത്തായി ഒരിടത്ത് വണ്ടി നിർത്തിയ ശേഷം ചാക്കുകെട്ട് ഉപേക്ഷിച്ചു. ചാക്കിൽ രക്തക്കറ കണ്ട് സംശയം തോന്നിയ ഖാഗെൻ ദാസ് ഇതെക്കുറിച്ച് ഹിതേഷിനോട് ചോദിച്ചു. പലതവണ ചോദിച്ചതോടെ ഹിതേഷ് ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ. തുടർന്ന് ഖാഗെൻ…
Read More » -
Kerala
റിസോര്‍ട്ട് ആരോപണം: ഇ.പി. ‘സേഫ്’; തത്കാലം പാര്‍ട്ടി അന്വേഷണമില്ല
തിരുവനന്തപുരം: കണ്ണൂരിലെ ആയുര്‍വേദ ചികിത്സ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇപി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തില്‍ തത്കാലം പാര്‍ട്ടി അന്വേഷണമില്ല. ഇന്നലെ ചേര്‍ന്ന നിര്‍ണായക സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്‍റെ ഭാഗം ഇപി ജയരാജന്‍ വിശദീകരിച്ചെന്നാണ് സൂചന. ആരോപണം ഉന്നയിച്ച പി ജയരാജന്‍ പാര്‍ട്ടിക്ക് ആരോപണം എഴുതി നല്‍കിയോ എന്നതിലും വ്യക്തതയില്ല. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇ പി ജയരാജന്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. റിസോര്‍ട്ട് വിവാദത്തില്‍ തന്‍റെ ഭാഗം വിശദീകരിക്കാനാണ് അദ്ദേഹം സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയതെന്നാണ് സൂചന. യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴും വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യറായില്ല. പകരം എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ അദ്ദേഹം നേര്‍ന്നു.
Read More » -
Health
അമിതമായാൽ അമൃതും വിഷം! അതുപോലെ അമിതമായാൽ സെക്‌സും അപകടമാണെന്ന് വിദഗ്ധർ
സെക്സ് കേവലം ലൈംഗിക സുഖം മാത്രമല്ല ശരീരത്തിനും മനസിനും ആരോഗ്യം നൽകുന്ന ഒന്നു കൂടിയാണ്. അമിതമായാൽ അമൃതും വിഷം എന്നു പറഞ്ഞതു പോലെ അമിതമായ സെക്‌സ് അപകടമാണെന്ന് വിദഗ്ധർ പറയുന്നു.അമിതമായ സെക്‌സ് സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ദോഷകരമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു വ്യക്തിക്കും അവരുടെ പങ്കാളിക്കും സന്തോഷവും സുഖവും തോന്നുന്നിടത്തോളം ശാരീരിക അടുപ്പം ഒരു വലിയ ക്ഷേമം കൊണ്ടുവരും. എന്നാൽ സ്ഥിതിവിവരക്കണക്കുകളുടെ കാര്യം വരുമ്പോൾ ബന്ധങ്ങളും ലൈംഗികതയും പര്യവേക്ഷണം ചെയ്യുന്ന കിൻസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണത്തെ ഹെൽത്ത് ഷോട്ടുകൾ മുമ്പ് എടുത്തുകാണിച്ചു. 18-29 പ്രായപരിധിയിലുള്ളവർ വർഷത്തിൽ ഏകദേശം 112 തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമെന്ന് അഭിപ്രായമുണ്ട്. 30-39 വയസ്സിനിടയിലുള്ളവരുടെ ശരാശരി സംഖ്യ 86 ആണ്. അതേസമയം 40-49 വയസ്സിനിടയിലുള്ളവർക്ക് ഇത് 69 ആയി കുറയുന്നു. സെക്സ് സ്ത്രീകളിൽ യോനിയിൽ വരൾച്ചയുണ്ടാകുന്നതായി ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. സെക്‌സ് അമിതമാകുമ്പോൾ ഉണ്ടാകുന്ന ഒന്നാണു തളർച്ച. ആരോഗ്യകരായ സെക്‌സെങ്കിൽ ശരീരത്തിന് താൽക്കാലിമായി ക്ഷീണമുണ്ടെങ്കിലും ഊർജം നൽകുന്ന…
Read More » -
India
സാമ്പത്തിക മേഖലയിൽ 2023-ന്റെ ആരംഭത്തോടെ 5 നിയമങ്ങളിൽ ചില മാറ്റങ്ങളും പരിഷ്‌കാരങ്ങളും വരുന്നു
സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പുതിയ കലണ്ടർ വർഷമായ 2023-ന്റെ ആരംഭത്തോടെ ചില മാറ്റങ്ങളും പരിഷ്‌കാരങ്ങളും ഇതിനകം നിർദേശിക്കപ്പെട്ടിട്ടുണ്ട്. പെൻഷൻ സമ്പാദ്യത്തിൽ നിന്നുള്ള ഭാഗിക പിൻവലിക്കൽ, ക്രെഡിറ്റ് കാർഡുകളിലെ റിവാർഡ് പോയിന്റ് എന്നിങ്ങനെ 5 ഇനങ്ങളുമായി ബന്ധപ്പെട്ട് ജനുവരി 1 മുതൽ പ്രാബല്യത്തിലാകുന്ന നിയമങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്. 1. ഇൻഷൂറൻസ് പോളിസികൾക്കും കെവൈസി നിർബന്ധമാകുന്നു ഇൻഷൂറൻസ് പോളിസി വാങ്ങുന്നതിനായി ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള കെവൈസി രേഖകൾ 2023 ജനുവരി മുതൽ നിർബന്ധമാക്കും. ലൈഫ്, ഹെൽത്ത്, മോട്ടോർ, ഹോം, ട്രാവൽ തുടങ്ങിയ എല്ലാവിധ ഇൻഷൂറൻസ് പോളിസികൾ വിൽക്കുന്നതിനും ഉപഭോക്താക്കളുടെ പക്കൽ നിന്നും കെവൈസി രേഖകൾ ഇൻഷൂറൻസ് കമ്പനി വാങ്ങിയിരിക്കണമെന്ന് ഇൻഷൂറൻസ് റെഗുലേറ്ററി & ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ‘ഐആർഡിഎഐ’യാണ് നിർദേശിച്ചിരിക്കുന്നത്. 2. എൻപിഎസ് തുക പിൻവലിക്കുന്നതിനുള്ള നിയമത്തിൽ മാറ്റം ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) നിന്നും സ്വയം സത്യവാങ്മൂലം നൽകി ഓൺലൈൻ മുഖേന ഭാഗികമായി തുക പിൻവലിക്കുന്നതിനുള്ള സൗകര്യം, 2023 ജനുവരി…
Read More »