KeralaNEWS

ഇ.പി. ജയരാജനെതിരായ ആരോപണങ്ങൾ ഗുരുതരം, ഹൈക്കോടതി നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസിക്കളുടെ അന്വേഷണം വേണം: എം.എം. ഹസ്സൻ

കൊച്ചി: ഇ.പി. ജയരാജനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് കോൺ​ഗ്രസ് നേതാവ് എം.എം. ഹസ്സൻ. ഹൈക്കോടതി നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസിക്കളുടെ അന്വേഷണം വേണമെന്നും എം എം ഹസ്സൻ കൊച്ചിയിൽ ആവശ്യപ്പെട്ടു. ജനുവരി നാലിന് വൈകീട്ട് എല്ലാ പഞ്ചായത്തിലും പന്തം കൊളുത്തി പ്രതിഷേധം നടത്തും. ജനുവരി 10 ന് സെക്രട്ടേറിയറ്റ് മാർച്ച്‌ നടത്തുമെന്നും എം എം ഹസ്സൻ വ്യക്തമാക്കി.

ബഫർ സോൺ വിഷയത്തിൽ വിധി വന്നു ആറ് മാസം കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ കാര്യങ്ങൾ കൃത്യമായി സർവ്വേ നടത്തി രേഖകൾ ഹാജരാക്കി സുപ്രീം കോടതി മുൻപാകെ അവതരിപ്പിച്ച് ഇളവ് നേടി എടുത്തു. ഉപഗ്രഹം സർവ്വേ പ്രായോഗികം അല്ലെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. ഫീൽഡ് സർവ്വേ വേണമെന്ന ആവശ്യം സർക്കാർ തള്ളിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ജനുവരി അഞ്ച് മുതൽ ജനുവരി 15 വരെ കർഷക സംഗമം, പ്രതിഷേധ യോഗങ്ങൾ എന്നിവ പഞ്ചായത്ത്‌ തലത്തിൽ നടത്തും. കുമളിയിൽ നിന്ന് അടിമാലിയിലേക്ക് കാൽ നട യാത്ര ഡീൻ കുര്യാക്കോസ് എം പി നേതൃത്വം കൊടുക്കുമെന്നും എം എം ഹസ്സൻ വ്യക്തമാക്കി. ഇടുക്കി ജില്ലയെ ബഫർ സോൺ കെണിയിൽ നിന്ന് മുക്തമാക്കുക എന്നതാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Signature-ad

സോളാർ കേസിൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്ക് നൽകിയ ക്ലീൻ ചിറ്റ് സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ ഏറ്റ പ്രഹരമാണ്. ഉമ്മൻചാണ്ടിയോടും കുടുംബത്തോടും മാപ്പ് പറയണം. പിണറായിയുടെ മുഖത്ത് എറ്റ അടിയാണ് ഇതെന്നും ഹസ്സൻ പറഞ്ഞു. ചെന്നിത്തലയുടെ കാലത്ത് എങ്ങനെ ആണോ യുഡിഫ് യോഗ തിയതി തീരുമാനം എടുത്തത് അത് പോലെ തന്നെ ആണ് ഇപ്പോളും. പ്രതിപക്ഷ നേതാവ്, യുഡിഫ് കൺവീനർ, കെപിസിസി അധ്യക്ഷൻ എന്നിവർ ചേർന്ന് ആദ്യം തീരുമാനം എടുക്കും. ഉടനെ തന്നെ ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും അറിയിച്ചിരുന്നു. അതേസമയം ഷുക്കൂർ വധ കേസിൽ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന ആരോപണത്തിൽ സുധാകരൻ പറഞ്ഞതിലെ ഉദ്ദേശശുദ്ധിയിൽ സംശയം ഇല്ലെന്ന് കുഞ്ഞാലികുട്ടി യോഗത്തെ അറിയിച്ചുവെന്നും സുധാകരന് സംഭവിക്കുന്നത് നാക്കു പിഴയെന്നും ഹസ്സൻ വ്യക്തമാക്കി.

Back to top button
error: