Month: December 2022

  • Local

    മറ്റൊരാൾക്കായി മാറ്റിവച്ച ടിക്കറ്റിന് 70 ലക്ഷം സമ്മാനം, പാലാ ശ്രീശങ്കര ലോട്ടറി ഉടമ പ്രമോദിൻ്റെ സത്യസന്ധത സ്തുത്യർഹം

        നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ നേടിയ വി.കെ ബാബുവിന് ഒന്നും വിശ്വസിക്കാനാവുന്നില്ല. കേവലം മൂന്നോ നാലോ മണിക്കൂറിനിടയിൽ താൻ ലക്ഷാധിപതി. ലോട്ടറി വ്യാപാരിയായ പ്രമോദിൻ്റെ സത്യസന്ധതയാണ് ഉഴവൂർ പുഴോട്ടുതെക്കേപുത്തൻപുരയിൽ വി.കെ ബാബുവിനെ ലക്ഷാധിപതിയാക്കിയത്. ഇന്നലെ നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ പാലായിലെ ശ്രീശങ്കര ലോട്ടറി ഏജൻസിയിൽ നിന്നു വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. ബാബു ഇന്നലെ രാവിലെ ശ്രീശങ്കര ലോട്ടറി ഉടമ പ്രമോദിനെ ഫോണിൽ വിളിച്ച് 12 ടിക്കറ്റുകൾ ആവശ്യപ്പെട്ടു. ബാബു പറഞ്ഞ നമ്പറുകളിലുള്ള ടിക്കറ്റ് അപ്പോൾ തന്നെ പ്രമോദ് മാറ്റിവയ്ക്കുകയും ചെയ്തു. വൈകിട്ട് ആ ടിക്കറ്റുകളിലൊന്നിന് സമ്മാനം കിട്ടിയ വിവരം പ്രമോദാണു ബാബുവിനെ അറിയിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് ബാബു ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപിച്ചു.

    Read More »
  • Crime

    ബി.ജെ.പി മുന്‍ എം.എല്‍.എയുടെ വീട്ടുവളപ്പില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം; ഭാഗികമായി കുഴിച്ചിട്ടനിലയില്‍

    മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി മുന്‍ എം.എല്‍.എയുടെ വീടിനുപിന്നില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സത്താറ ജില്ലയിലെ വാഡെയിലാണ് സംഭവം. ബി.ജെ.പി. നേതാവും മുന്‍ എം.എല്‍.എയുമായ കണ്ടത്തായ് നലവാഡെയുടെ വീടിന് സമീപത്തുനിന്നാണ് ഭാഗികമായി കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വീട് കുറച്ചുനാളായി അടച്ചിട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. വീട്ടുപരിസരം ശുചിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ വന്‍ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. പോലീസ് അന്വേഷണം നടത്തിയെങ്കിലും മരിച്ച വ്യക്തിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം കണ്ടെത്തിയ സംഭവവുമായി മുന്‍ എം.എല്‍. എയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണശേഷമേ പറയാനാവൂ എന്നാണ് പോലീസ് അറിയിച്ചു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. വീടുകളില്‍നിന്ന് അഴുകിയ മൃതദേഹങ്ങള്‍ കണ്ടെടുത്ത നിരവധി കേസുകളാണ് മഹാരാഷ്ട്രയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ജൂണില്‍ സാംഗ്ലി ജില്ലയില്‍ സഹോദരങ്ങളടക്കം ഒരു കുടുംബത്തിലെ ഒമ്പത് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

    Read More »
  • India

    രാമനും ഹനുമാനും ആരുടെയും കുത്തകയല്ല; ബി.ജെ.പിയെ പ്രതിരോധത്തിലാക്കി ഉമാഭാരതി

    ഭോപാല്‍: ശ്രീരാമനെയും ഹനുമാനെയും ആരാധിക്കുന്നതിന്റെ കുത്തകാവകാശം ബി.ജെ.പിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് ഉമാഭാരതി. കഴിഞ്ഞ ദിവസം ”നിങ്ങള്‍ക്ക് ആര്‍ക്കുവേണമെങ്കിലും വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യ”മുണ്ടെന്ന് ലോധി സമുദായക്കാരോട് പറഞ്ഞതിനു പിന്നാലെയാണ് പുതിയ പരാമര്‍ശം. മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാരിനോടുള്ള കടുത്ത അതൃപ്തിയാണ് ഉമാഭാരതിയെ ഇത്തരം പരസ്യപ്രതികരണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് സംസ്ഥാനത്ത് ഹനുമാന്‍ ക്ഷേത്രമുണ്ടാക്കാന്‍ പോകുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ്, ശ്രീരാമനെയും ഹനുമാനെയും ആരാധിക്കുന്നതിന് ബി.ജെ.പിക്ക് കുത്തകാവകാശമില്ലെന്ന് ഉമാഭാരതി പ്രതികരിച്ചത്. അടുത്തിടെ അവരുടെ നേതൃത്വത്തില്‍ ഒരു മദ്യശാല ആക്രമിച്ചതും സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കണമെന്ന് ആവശ്യമുന്നയിച്ചതും ചൗഹാന്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. സര്‍ക്കാര്‍ തന്നെ ഒറ്റപ്പെടുത്തുകയാണെന്ന് മുന്‍മുഖ്യമന്ത്രികൂടിയായ ഉമാഭാരതി അടുപ്പക്കാരോട് പരാതിപ്പെടുന്നുണ്ടെന്നും പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. ബി.ജെ.പിക്കാര്‍ വോട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍പ്പോലും ആലോചിച്ച് യുക്തമായ തീരുമാനത്തിലെത്തണമെന്നാണ് ഉമാഭാരതി ലോധി സമുദായക്കാരോട് കഴിഞ്ഞ ദിവസം പറഞ്ഞത്. ബി.ജെ.പിയുടെ വോട്ടുബാങ്കായ ഇതേ സമുദായക്കാരിയാണ് അവര്‍. അടുത്തവര്‍ഷമാണ് മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്. ‘പത്താന്‍’ സിനിമയ്‌ക്കെതിരേ ബി.ജെ.പി. നേതാക്കള്‍…

    Read More »
  • Kerala

    ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ നഗ്നപൂജ…!  പൂജയ്ക്ക് യുവതിയുടെ നഗ്ന ഫോട്ടോയോ നഗ്നവീഡിയോയോ വേണം, പിന്നീട് ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഭീക്ഷണി; ഹൈടെക് മന്ത്രവാദി അറസ്റ്റിൽ

    ദുർമന്ത്രവാദവും ഹോമവും നരബലിയും വരെ പുരോഗമന കേരളത്തിലും പതിവായി മാറിയിരിക്കുന്നു. ജ്യോത്സ്യന്മാരും ഇപ്പാൾ ഓണ്‍ലൈന്‍ ജ്യോത്സ്യത്തിൻ്റെ വിപുലമായ സാധ്യതകൾ ഉപയോഗിക്കുകയാണ്. കുടുംബ പ്രശ്നങ്ങളും ദാമ്പത്യ കലഹങ്ങളും പരിഹരിക്കാൻ നഗ്നപൂജ നടത്തണമെന്നാണ് ഒരു പൂജാരിയുടെ നിർദ്ദേശം. പൂജ നടത്താൻ യുവതികളുടെ നഗ്ന ഫോട്ടോയോ നഗ്നവീഡിയോയോ വാട്സാപ്പിൽ ആവശ്യപ്പെടും. അങ്ങനെ ലഭിക്കുന്ന ഫോട്ടോകൾ വച്ച് പിന്നീട് ഭീഷണിയും സമ്മദ്ദങ്ങളും. അത്തരത്തിലൊരാള്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായി.   ജ്യോത്സ്യന്‍ ചമഞ്ഞ് ഇങ്ങനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ യുവതികളുടെ നഗ്നഫോട്ടോയും വീഡിയോയും കൈക്കലാക്കി പ്രചരിപ്പിച്ച തിരുവനന്തപുരം കള്ളിക്കാട് മുണ്ടവന്‍കുന്ന് സുബീഷ് ഭവനില്‍ സുബീഷാണ് (37) പൊലീസ് പിടിയിലായത്. ഇയാളുടെ തട്ടിപ്പിനിരയായ നെയ്യാര്‍ഡാം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്. വാട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയവയില്‍ സ്ത്രീകളുടെ പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങിയാണ് സുബീഷ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. യുവതികളുമായി ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കും. അതിനു ശേഷമായിരുന്നു സുബീഷ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ചാറ്റിലൂടെ സ്ത്രീകളുടെ കുടുംബപ്രശ്നങ്ങള്‍…

    Read More »
  • Crime

    ടൈറ്റാനിയം ജോലിതട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയില്‍; അറസ്റ്റ് ദിവ്യയെ ചോദ്യംചെയ്തതിന് പിന്നാലെ

    തിരുവനന്തപുരം: ടെറ്റാനിയം ജോലിതട്ടിപ്പ് കേസിലെ മുഖ്യപ്രതി ശ്യാംലാല്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് ശ്യാംലാലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. കേസിലെ ഒന്നാംപ്രതിയായ ദിവ്യയെ അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ദിവ്യയെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്യാംലാലും പിടിയിലായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനാല് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ കേസില്‍ നിര്‍ണായക അറസ്റ്റാണ് ഉണ്ടായിരിക്കുന്നത്. ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്, എം.എല്‍.എ. ഹോസ്റ്റലിലെ മനോജ് എന്ന് പറയുന്ന ജീവനക്കാരന്‍, എം.എല്‍.എ. ഹോസ്റ്റലിലെ കോഫി ഹൗസ് ജീവനക്കാരന്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ ഇനിയും പിടിയിലാകാനുണ്ട്. മനോജ് വാങ്ങിനല്‍കിയ കാറിലാണ് ഉദ്യോഗാര്‍ഥികളെ തട്ടിപ്പിനായി എത്തിച്ചതാണെന്നാണ് ലഭിക്കുന്ന വിവരം. കേസിലെ ഒന്നാംപ്രതിയായ ദിവ്യാജ്യോതി ഫെയ്സ്ബുക്കിലൂടെ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. പരസ്യം കണ്ട് ബന്ധപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കും. ഇവരുമായി സംസാരിച്ച് ഇടപാട് ഉറപ്പിക്കും. ഉദ്യോഗാര്‍ഥികളെ നഗരത്തിലെ പലയിടത്തും വിളിച്ചുവരുത്തി കൂടിക്കാഴ്ചകള്‍ നടത്തും. പിന്നീട് ശ്യാംലാലും മറ്റുള്ളവരും ചേര്‍ന്ന് ഇന്റര്‍വ്യൂവിനെന്നപേരില്‍ കാറില്‍ ടൈറ്റാനിയത്തില്‍…

    Read More »
  • Crime

    ബിരിയാണിയില്‍ മുട്ടയും പപ്പടവും ഇല്ല, പരാതി പറഞ്ഞ യുവാവിനെ ഹോട്ടലുടമകളായ ദമ്പതികള്‍ തല്ലിച്ചതച്ചു

    തൃശൂര്‍: ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ലെന്നാരോപിച്ച് ഹോട്ടല്‍ ഉടമകളായ ദമ്പതികളെ മര്‍ദിച്ച് യുവാവ്. കുന്നംകുളം ചൂണ്ടലില്‍ കറി ആന്‍ഡ് കോഎന്ന ഹോട്ടല്‍ ഉടമകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരം സ്വദേശിയായ സുധി (42), ഭാര്യ ദിവ്യ (40) എന്നിവരെയാണ് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഇരുമ്പ് പൈപ്പ് കൊണ്ട് സുധിയുടെ തലയ്ക്ക് അടിയേറ്റു. ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ലെന്ന് പരാതി പറഞ്ഞപ്പോള്‍ ദിവ്യ ഇത് നല്‍കി. പിന്നാലെ കൈ കഴുകുന്ന സ്ഥലം വൃത്തിയല്ലെന്നായി യുവാവ്. ഇതുപറഞ്ഞ് ദിവ്യയുമായി കയര്‍ക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തു. സുധി ചോദ്യം ചെയ്തതോടെ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പുറകെ ഓടിയ സുധിയെ അടിച്ചു വീഴ്ത്തി സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ് പൈപ്പ് എടുത്ത് തലക്കടിക്കുകയായിരുന്നെന്നാണ് ദമ്പതികളുടെ മൊഴി. സുധിയുടെ തലയില്‍ ആഴത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് എട്ടോളം തുന്നലുകളുണ്ട്. ഇയാള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൂണ്ടല്‍ പുതുശ്ശേരി സ്വദേശിയാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച്…

    Read More »
  • Kerala

    സ്ഥലം മാറ്റിയത് കലക്ടര്‍ അറിയാതെ, മോക്ഡ്രില്‍ നടത്തിപ്പില്‍ ഗുരുതര വീഴ്ച;മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി

    പത്തനംതിട്ട: പടുതോട്ടില്‍ യുവാവിന്റെ മരണത്തിന് ഇടയാക്കിയ മോക്ഡ്രില്‍ നടത്തിപ്പില്‍ ഗുരുതര വീഴ്ചകളുണ്ടായതായി കലക്ടറുടെ റിപ്പോര്‍ട്ട്. എന്‍.ഡി.ആര്‍.എഫും ഫയര്‍ഫോഴ്‌സും തമ്മില്‍ ഏകോപനം ഉണ്ടായില്ല. ആദ്യം തീരുമാനിച്ച സ്ഥലത്ത് നിന്ന് മോക്ഡ്രില്‍ മാറ്റിയതായും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കലക്ടറെ അറിയിക്കാതെയാണ് സ്ഥലം മാറ്റി നിശ്ചയിച്ചത്. അമ്പാട്ട് ഭാഗത്ത് മോക്ഡ്രില്‍ നടത്താനാണ് കളക്ടര്‍ അനുമതി നല്‍കിയത്. എന്നാല്‍, നാല് കിലോമീറ്റര്‍ മാറി പടുതോട് ഭാഗത്താണ് മോക്ഡ്രില്‍ നടന്നത്. എന്‍.ഡി.ആര്‍.എഫ് അനുമതി വാങ്ങാതെയാണ് സ്ഥലം മാറ്റിയതെന്ന് കലക്ടര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, വാഹനം എത്താനുള്ള സൗകര്യം കണക്കിലെടുത്താണ് സ്ഥലം മാറ്റിയതെന്നാണ് എന്‍.ഡി.ആര്‍.എഫ് വാദം. രക്ഷാ പ്രവര്‍ത്തനം നടത്താന്‍ എന്‍.ഡി.ആര്‍.എഫ് വൈകിയെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മണിമലയാറ്റില്‍ മുങ്ങിത്താഴ്ന്ന തുരുത്തിക്കാട് സ്വദേശി ബിനു സോമനാണ് മോക്ഡ്രില്ലിനിടെ മരിച്ചത്.

    Read More »
  • Kerala

    ആര്യയോട് കടുത്ത അതൃപ്തി; നീക്കില്ലെന്ന കടുംപിടിത്തം ഉപേക്ഷിച്ച് സി.പി.എം

    തിരുവനന്തപുരം: കത്ത് വിവാദത്തില്‍ ഡി.ആര്‍. അനിലിനെ ബലിയാടാക്കി പ്രതിപക്ഷം സമരം അവസാനിപ്പിക്കാനായെങ്കിലും, മേയര്‍ ആര്യാ രാജേന്ദ്രന്റെ സമീപനത്തില്‍ സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തി. മേയറെ നീക്കില്ലെന്ന് തുടക്കം മുതലേ നിലപാട് എടുത്തിരുന്ന പാര്‍ട്ടി, കോടതി വിധിക്കനുസരിച്ച് തീരുമാനമെടുക്കാമെന്ന് സമവായ ചര്‍ച്ചയില്‍ സമ്മതിച്ചത് ഇതിന്റെ തുടര്‍ച്ചയാണ്. കേസിന്റെ മുന്നോട്ടുള്ള സാഹചര്യം മനസിലാക്കി പാര്‍ട്ടി തുടര്‍ തീരുമാനങ്ങള്‍ എടുക്കും. മേയറുടെ കത്ത് പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ വിവാദത്തില്‍ ഡി.ആര്‍. അനിലിനെ മാത്രം ബലിയാടാക്കി തടിയൂരിയെങ്കിലും സി.പി.എം നേതൃത്വം മേയര്‍ക്ക് ഇതുവരെയും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. താന്‍ കത്തെഴുതിയിട്ടില്ലെന്ന മേയറുടെ വാദം മാത്രം അംഗീകരിച്ച് മുന്നോട്ടു പോകുമ്പോഴും, മേയറുടെ സമീപനത്തില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട്. ആകെയുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് മതിപ്പുണ്ടെങ്കിലും കത്ത് വിവാദത്തില്‍ വീഴ്ചയുണ്ടായെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം. പ്രതിപക്ഷസമരം 56 ദിവസം മുന്നോട്ടു കൊണ്ടുപോയതില്‍ തദ്ദേശമന്ത്രി എം.ബി. രാജേഷിനും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്കും കടുത്ത അതൃപ്തിയുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തുകൊണ്ടു മാത്രമേ തദ്ദേശസ്വയംഭരണ സ്ഥാനപങ്ങളില്‍ ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂവെന്നിരിക്കെ,…

    Read More »
  • Kerala

    സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പച്ചക്കൊടി

    തിരുവനന്തപുരം: ഭരണഘടനയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാന്‍ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെക്കൊണ്ടുവരാനുള്ള തീരുമാനം. കോടതി ക്ലീന്‍ചിറ്റ് നല്‍കിയതിന്റെ സാഹചര്യത്തിലാണ് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. പഴയ വകുപ്പുകള്‍ തന്നെയായിരിക്കും സജി ചെറിയാന് നല്‍കുക. ഗവര്‍ണറുടെ സൗകര്യംകൂടി പരിഗണിച്ച് സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കുമെന്നാണ് വിവരം. ജൂലായ് മൂന്നിന് സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. 50 മിനിട്ട് 12 സെക്കന്‍ഡാണ് സജി ചെറിയാന്‍ പ്രസംഗിച്ചത്. ഇതില്‍ രണ്ടുമിനിറ്റ് വരുന്നഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമര്‍ശം ഉണ്ടായത്. ഇത് പിന്നീട് വിവാദമാകുകയും സജി ചെറിയാന്റെ രാജിയിലേക്ക് നീങ്ങുകയുമായിരുന്നു. പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയും…

    Read More »
  • Movie

    കെ.ആർ മോഹനൻ സംവിധാനം ചെയ്ത ‘പുരുഷാർത്ഥം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 36 വർഷം

    സിനിമ ഓർമ്മ സി.വി ശ്രീരാമന്റെ ‘ഇരിക്കപ്പിണ്ഡം ‘ എന്ന കഥയെ ആസ്പദമാക്കി കെ.ആർ മോഹനൻ സംവിധാനം ചെയ്ത ‘പുരുഷാർത്ഥം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 36 വർഷം. കെ.ആർ മോഹനന്റെ മൂന്ന് ചിത്രങ്ങൾ നിർമ്മിച്ച പി.ടി കുഞ്ഞുമുഹമ്മദാണ് ഈ ചിത്രവും നിർമ്മിച്ചത്. ഭർത്താവ് മരിച്ച സ്ത്രീ മകനെയും കൊണ്ട് ബലിതർപ്പണത്തിന് പോകുന്നു. കൂടെ അവളുടെ കാമുകനും. അയാളുടെ ഭാര്യയാണെങ്കിൽ മെന്റൽ ഹോസ്പിറ്റലിൽ…! ഒരിക്കലും രംഗത്ത് വരാത്ത ആളാണ്, ഒരു പക്ഷെ ആത്മഹത്യ ചെയ്‌തിരിക്കാമെന്ന സൂചനയിൽ പരോക്ഷ പരാമർശനങ്ങളാൽ സിനിമ നിറഞ്ഞു നിൽക്കുന്ന പരേതനായ ഭർത്താവ്. ചെറുപ്പക്കാരിയായ വിധവയും മകനും കാമുകനുമൊത്ത് ഭർത്താവിന്റെ ചിതാഭസ്മവുമായി ധനുഷ്‌കോടിയിൽ ചെല്ലുന്നു. കടപ്പുറത്തെ ബലിതര്‍പ്പണച്ചടങ്ങുകള്‍ക്കൊടുവില്‍ അച്ഛന്റെ സ്ഥാനത്തേക്ക് അമ്മ മനസുകൊണ്ടു കണ്ടുവയ്ക്കുന്ന അങ്കിളിന് നേരെ ഒരുരുള ചോറു വലിച്ചെറിയുകയാണ് മകൻ. അതാണ് ഇരിക്കപ്പിണ്ഡം. ‘പ്ലീസ് സ്‌മൈൽ’ എന്ന് പറയുന്ന അങ്കിളിന്റെ മുഖത്തേയ്ക്ക് ഉരുട്ടിയ ഗോതമ്പ് എറിഞ്ഞ് കുട്ടി പറയുന്നുണ്ട്, ‘യൂ ഗോ എവേ!’ നഗര- ഗ്രാമജീവിതങ്ങളുടെ സംഘര്‍ഷങ്ങള്‍, രണ്ട്…

    Read More »
Back to top button
error: