Month: December 2022

  • Crime

    “ഇസ്ലാം മതം അനുസരിച്ച് ജീവിക്കാനും ഹിജാബ് ധരിക്കാനും ഷീസാൻ നിർബന്ധിച്ചു”; ടുണീഷ ശർമ്മയെ കാമുകൻ മതം മാറ്റാൻ ശ്രമിച്ചെന്ന ആരോപണവുമായി നടിയുടെ അമ്മ

    മുംബൈ: ആത്മഹത്യ ചെയ്ത സീരിയൽ നടി ടുണീഷ ശർമ്മയെ കാമുകൻ മതം മാറ്റാൻ ശ്രമിച്ചെന്ന ആരോപണവുമായി നടിയുടെ അമ്മ. കേസിൽ അറസ്റ്റിലായ നടൻ ഷീസാൻ ഖാൻ ഹിജാബ് ധരിക്കാൻ നിർബന്ധിച്ചിരുന്നു. ഇയാൾ സീരിയൽ സെറ്റിൽ സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായും നടിയുടെ അമ്മ വനിത, മാധ്യമങ്ങളോട് പറഞ്ഞു. ഷീസാൻ ഖാനുമായുള്ള പ്രണയബന്ധം വേർപിരിഞ്ഞ് പതിനഞ്ചാം നാൾ ആണ് ഇരുവരും അഭിനയിക്കുന്ന സീരിയൽ സെറ്റിൽ വച്ച് ടൂണീഷ ആത്മഹത്യ ചെയ്യുന്നത്. നടിയുടെ അമ്മയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി നടനെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അന്ന് പരാതിയിൽ പറ‌ഞ്ഞതിനെക്കാൾ കൂടുതൽ ആരോപണങ്ങളാണ് ടുണീഷയുടെ അമ്മ ഇന്നലെ നടത്തിയത്. നടനുമായുള്ള ബന്ധം തുടങ്ങിയതിന് പിന്നാലെ മകളിൽ മാറ്റങ്ങൾ പ്രകടമായിരുന്നു. ഇസ്ലാം മതം അനുസരിച്ച് ജീവിക്കാനും ഹിജാബ് ധരിക്കാനും ഷീസാൻ നിർബന്ധിച്ചു. മറ്റൊരു യുവതിയുമായി ഷീസാന് ബന്ധമുണ്ടെന്ന് ടുണിഷ കണ്ടെത്തി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഷീസാൻ മുഖത്തടിച്ചു. ആത്മഹത്യ ചെയ്യുന്ന അന്നും ഇരുവരും തമ്മിൽ…

    Read More »
  • India

    കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവർക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസിയില്‍ ഡിസ്‌കൗണ്ട് ! ഓഫറുമായി ഈ കമ്പനി

    ഒരിടവേളയ്ക്കു ശേഷം കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ വീണ്ടും ഉയര്‍ന്നതോടെ കനത്ത ജാഗ്രതയിലാണ് രാജ്യം. ചൈനയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതും വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിനേയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും പ്രതിരോധ നടപടികള്‍ ഈര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പുതിയ ഓഫറുകളുമായി രംഗത്തെത്തി. കൊവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക്, ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ പ്രീമിയത്തില്‍ 2.5 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കുമെന്ന് റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി പ്രഖ്യാപിച്ചു. റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഫിനിറ്റി ഇന്‍ഷൂറന്‍സ് പോളിസി എടുത്ത ഉപഭോക്താക്കള്‍ക്കാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുക. പുതിയതായി ഈ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നവര്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ പോളിസി പുതുക്കുന്ന വേളയിലും ഈ ഓഫറിന് അര്‍ഹരാണ്. അതുപോലെ ഹ്യൂമന്‍ പാപ്പിലോമവൈറസ് വാക്‌സിന്‍, ന്യൂമോകോക്കല്‍ വാക്‌സിന്‍ പോലെയുള്ള മറ്റ് വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കും പ്രീമിയത്തില്‍ 2.5 ശതമാനം കിഴിവ് ലഭിക്കുമെന്നും റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ…

    Read More »
  • Kerala

    പുതിയ വൈറസിന് വൻ വ്യാപനശേഷി, 60 വയസ്സ് പിന്നിട്ടവർ കരുതൽ ഡോസ് എടുക്കണമെന്ന്  സർക്കാർ

    60 വയസ്സു കഴിഞ്ഞവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കോവിഡ് വാക്സീന്റെ കരുതൽ ഡോസ് എടുക്കണമെന്ന് സർക്കാർ നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എ.സി മുറികൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിനനുസരിച്ച് മാസ്ക് ധരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. പുതിയ വൈറസ് വകഭേദത്തിന് വലിയതോതിൽ വ്യാപനശേഷി ഉള്ളതിനാൽ ജാഗ്രതയും കരുതലും വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ കൂടുതൽ ഗൗരവത്തോടെ നീങ്ങേണ്ടതുണ്ട്. ആരോഗ്യ വകുപ്പിന്റെ കൂടെ തദ്ദേശസ്വയംഭരണ വകുപ്പു കൂടി ജാഗരൂഗരാകണം. കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകുന്ന നിർദേശങ്ങൾ അതേ രീതിയിൽ നടപ്പാക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഇപ്പോൾ സംസ്ഥാനത്ത് ശരാശരി 7000 പരിശോധനയാണ് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിലാണ്. ആവശ്യത്തിന് ഓക്സിജൻ ഉൽപാദനം നടക്കുന്നുണ്ട്.…

    Read More »
  • India

    ഉസ്ബകിസ്ഥാനിൽ ഇന്ത്യൻ നിർമ്മിത മരുന്ന് കഴിച്ച കുട്ടികൾ മരിച്ചുവെന്ന റിപ്പോർട്ട്: മരുന്ന് നിർമ്മാണ യൂണിറ്റ് അടച്ചിടാൻ നിർദേശം

    ദില്ലി : ഉസ്ബകിസ്ഥാനിൽ ഇന്ത്യൻ നിർമ്മിത മരുന്ന് കഴിച്ച കുട്ടികൾ മരിച്ചുവെന്ന റിപ്പോർട്ടിന് പിന്നാലെ മരുന്ന് നിർമ്മാണ യൂണിറ്റ് അടച്ചിടാൻ നിർദേശം. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക്കിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനയുടെ ഫലം കിട്ടും വരെ യൂണിറ്റ് അടച്ചിടാനാണ് കേന്ദ്രം നിർദേശം നൽകിയത്. വിദേശകാര്യ മന്ത്രാലയം ഉസ്ബക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ടിൻറെ കൂടുതൽ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. മരുന്ന് നിർമ്മാണ കമ്പനിയുടെ ഉസ്ബകിസ്ഥാനിലെ പ്രതിനിധികൾക്കെതിരെ കേസെടുത്തതായാണ് സൂചന ഇവർക്ക് ആവശ്യമായ നിയമ സഹായം സർക്കാർ നൽകും. ഡിജിസിഐ നടത്തുന്ന അന്വേഷണങ്ങളുടെ കണ്ടെത്തലിൻറെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച ഡോക് വൺ മാക്സ് സിറപ്പിനെതിരെയാണ് പരാതി ഉയർന്നത്. ഈ മരുന്ന് കഴിച്ച18 കുട്ടികൾ പാർശ്വഫലങ്ങളെ തുടർന്ന് മരിച്ചെന്നാണ് റിപ്പോർട്ട്. എഥിലിൻ ഗ്ലൈസോൾ എന്ന അപകടകരമായ രാസപദാർത്ഥം മരുന്നിൽ കണ്ടെത്തിയതായും ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിൽ ലോകാരോഗ്യ സംഘടനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • LIFE

    മീന വീണ്ടും വിവാഹിതയാകുന്നു ? ഈ വാർത്തയോട് മീനയുടെ ഉറ്റ സുഹൃത്ത് രേണുക പ്രതികരിക്കുന്നു

    ചെന്നൈ: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മീന. മീന വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ ചില തമിഴ് തെലുങ്ക് മാധ്യമങ്ങളില്‍ കുറച്ച് ദിവസം മുന്‍പ് വന്നിരുന്നു. ഈ ഗോസിപ്പ് വാർത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മീനയുടെ ഉറ്റ സുഹൃത്ത് രേണുക. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേണുകയുടെ മറുപടി.  തനിക്ക് എല്ലാ കാര്യങ്ങളിലും ഉപദേശം നൽകുന്ന ആളാണ് മീനയെന്നും രേണുക പറയുന്നുണ്ട്. സഹോദരിയെ പോലെയാണ് മീന എന്നെ കാണുന്നതെന്ന് രേണുക പറയുന്നു. മീന വീണ്ടും വിവാഹിതയാകുന്നുവെന്ന വാർത്തകൾ ശരിയല്ലെന്നും. ഇത്തരം വാർത്തകൾ ശ്രദ്ധിക്കുന്നില്ലെന്നും രേണുക പറഞ്ഞു. തമിഴ് ഓൺലൈൻ ചാനലായ ലിറ്റിൽ ടോക്‌സിനോട് സംസാരിക്കുകയായിരുന്നു സംരംഭക കൂടിയായ രേണുക പ്രവീൺ പറയുന്നത്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന് ചില തമിഴ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതത്. മകൾക്ക് വേണ്ടിയാണ് അവര്‍ ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയ് ചിത്രമായ തെറിയിലൂടെ ശ്രദ്ധേയയായ നൈനിക വിദ്യാസാഗർ…

    Read More »
  • Local

    ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാറയിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു

      കൊല്ലം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡ്രൈവറുടെ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ പാറയിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു.  കുണ്ടറക്കടുത്ത് പേരയം കരിക്കുഴി എഫ്രായിൽ ഹെൻട്രിയുടെ മകൻ ജിനു ജോസ് (ജീമോൻ-38 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ നിർമല പരിക്കുകളോടെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെ 11 മണിയോടെ പേരയം ഷേത്രത്തിന് സമീപമായിരുന്നു അപകടം. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ജീമോനെയും നിർമലയേയും കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീമോന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാളെ രാവിലെ 10ന് കരിക്കുഴി കർമൽ ഗിരി ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും. മാതാവ് : ഏയ്ഞ്ചൽ. മക്കൾ : ഇവാൻ, ഇജോ.

    Read More »
  • India

    മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മരുമകളായെത്തുന്ന രാധിക മർച്ച​​ന്റ് ആരാണ്?

    മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകൻ ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം വ്യാഴാഴ്ചയാണ് നടന്നത്. വിവാഹ നിശ്ചയത്തി​ന്റെ ആചാരപരമായ കർമ്മങ്ങൾ രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ചാണ് നടന്നത്. കഴിഞ്ഞ ദിവസം ആനന്ദും, രാധിക മർച്ച​ന്റും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി റിലയൻസ് ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നു. വിവാഹ നിശ്ചയത്തി​ന്റെ ഭാഗമായി മുംബൈയിൽ അംബാനിയുടെ വസതിയായ ആന്റിലിയയിൽ വലിയ പാർട്ടിയാണ് നടന്നത്. ബോളിവുഡ് മുൻനിര താരങ്ങൾ അടക്കം വൻ താരനിരയാണ് ഈ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയത്. അംബാനി കുടുംബത്തിന്റെ മരുമകൾ ആകാൻ പോകുന്ന ആ രാധിക മർച്ചന്റ് ആരാണ്. ആനന്ദ് അംബാനിയുടെ വധു രാധിക മർച്ചന്റ് എൻകോർ ഹെൽത്ത് കെയർ സിഇഒ വീരേൻ മർച്ച​ന്റി​ന്റെയും ഷൈല മർച്ചന്റിന്റെയും മകളാണ്. അംബാനി കുടുംബത്തിൽ മുൻപ് നടന്നിട്ടുള്ള ചടങ്ങുകളിലെല്ലാം സജീവ സാന്നിദ്ധ്യമായിരുന്നു രാധിക. ക്ലാസിക്കൽ ഡാൻസറായ രാധിക ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് എകണോമിക്സിലും പൊളിറ്റിക്സിലും ബിരുദം നേടി. 2017ൽ സെയിൽസ് എക്‌സിക്യൂട്ടീവായി ഇസ്‌പ്രാവ എന്ന സ്വകാര്യ…

    Read More »
  • India

    ഗുലാം നബി ആസാദിന് ഭാരത് ജോഡോ  യാത്രയിലേക്ക് ക്ഷണം, കോൺഗ്രസിലേക്ക് മടങ്ങിവരുന്നു എന്ന് അഭ്യൂഹം;ചില കോൺ​ഗ്രസ് നേതാക്കൾ  മെനയുന്ന കഥയെന്ന് ​ഗുലാം നബി 

     രാഹുല്‍ ഗാന്ധിക്കും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിക്കും എതിരെ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തി  കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള നീക്കങ്ങള്‍ നടത്തുന്നു എന്ന് അഭ്യൂഹം. കോണ്‍ഗ്രസ് നേതൃത്വവുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിവരുന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 26-നാണ് ഗുലാം നബി കോണ്‍ഗ്രസുമായുള്ള അഞ്ചുപതിറ്റാണ്ടിലേറെ ദൈര്‍ഘ്യമുള്ള ബന്ധം ഉപേക്ഷിച്ചത്. ഒക്ടോബറില്‍ ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ച് ‘ഡെമോക്രാറ്റിക് ആസാദ് പാർട്ടി’ രൂപീകരിക്കുകയും ചെയ്തു. കശ്മീരിന്റെ സമ്പൂര്‍ണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്ന് ഗുലാം നബി പറഞ്ഞിരുന്നു ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്ന് അടുത്തിടെ അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ നയത്തോടല്ല മറിച്ച് അതിന്റെ ദുര്‍ബലമായ സംഘടനാസംവിധാനത്തോടാണ്  എതിര്‍പ്പെന്നും അദ്ദേഹം പ്രസ്താവിച്ചു. ഈ പ്രസ്താവനയ്ക്ക് പിന്നാലെ ഭാരത് ജോഡോ യാത്രയുടെ കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ് ഗുലാം നബിയെ പരസ്യമായി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാനും അദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി.…

    Read More »
  • Kerala

    സപ്ലൈകോ ഗോഡൗണിൽ സി ഐ ടി യു , എ ഐ ടി യു സി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി; അരമണിക്കൂറോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു, രണ്ട് പേർക്ക് പരുക്ക്

    തിരുവനന്തപുരം: മലയിൻകീഴ് മച്ചേൽ ശിവജിപുരത്ത് പ്രവര്‍ത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ ഇന്നലെ രാവിലെ സി ഐ ടി യു , എ ഐ ടി യു സി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഏതാണ്ട് അരമണിക്കൂറോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഗോഡൗണിലെ എഐടിയുസി ചുമട്ട് തൊഴിലാളി യൂണിയന്‍ സെക്രട്ടറി ആര്‍ സുശീലന്‍, സിഐടിയു കണ്‍വീനര്‍ എം എസ് ബിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരും പോലീസില്‍ പരാതി നല്‍കി. സി ഐ ടി യു യൂണിയനിൽ നിന്ന് ബി ഷാജഹാൻ, പി രാധാകൃഷ്ണൻ, കെ രതീഷ്, വി ശ്രീകുമാർ, എം ഗിരീശൻ എന്നീ തൊഴിലാളികൾ അടുത്തിടെ എ ഐ ടി യു സി യൂണിയനിലേക്ക് മാറിയിരുന്നു. ഇവർ ഇന്നലെ രാവിലെ എ എൽ ഒ നൽകിയ പുതിയ രിച്ചറിയൽ കാർഡുമായി കയറ്റിറക്ക് ജോലിക്കായി എത്തിയപ്പോള്‍ ജോലിചെയ്യാൻ അനുവദിക്കില്ലെന്ന് സി ഐ ടി യു പ്രവർത്തകർ പറഞ്ഞതിനെ തുടർന്നാണ്…

    Read More »
  • Crime

    പ്രണയ ബന്ധത്തെ എതിർത്തു; 17കാരിയായ മകളും കാമുകനും 37കാരിയായ അമ്മയെ കുത്തിക്കൊലപ്പെടുത്തി

    താനെ (മഹാരാഷ്ട്ര): പ്രണയ ബന്ധത്തെ എതിർത്തതിനെ തുടർന്ന് 17കാരിയും 22കാരനായ കാമുകനും അമ്മയെ കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. താനെ മുംബ്രയിലാണ് സംഭവം. 37 കാരിയായ സബ ഹാഷ്മിയാണ് കൊല്ലപ്പെട്ടത്. മകളെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.  കൊലപാതകത്തിന് ശേഷം പെൺകുട്ടിയും കാമുകനും ഒളിച്ചോടിയെങ്കിലും വ്യാഴാഴ്ച വൈകീട്ട് ഹാജി മലംഗിൽ നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. സബ ഹാഷ്മി തന്റെ മൂന്ന് പെൺമക്കളോടൊപ്പം മുംബ്രയിലെ അമൃത് നഗർ പ്രദേശത്താണ് താമസിച്ചിരുന്നത്. മയക്കുമരുന്ന് കേസിൽപ്പെട്ട ഭർത്താവ് രണ്ടുവർഷമായി ജയിലിലാണ്. വിദ്യാർഥികൾക്ക് ട്യൂഷനെടുത്താണ് ഉപജീവനത്തിനായി പണം കണ്ടെത്തുന്നത്. ഇതിനിടെ  അയൽവാസിയായ യുവാവുമായി മകൾ സൗഹൃദത്തിലായി. എന്നാൽ ബന്ധത്തെ സബ ഹാഷ്മി എതിർത്തു. യുവാവ് ഇടയ്ക്കിടെ ഹാഷ്മിയുടെ വീട്ടിൽ രാത്രി തങ്ങിയിരുന്നു. കൊലപാതകത്തിന്റെ തലേദിവസം രാത്രി കാമുകനും ഇവരുടെ വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം ഫോണുകൾ ഓഫാക്കി ഇരുവരും കല്യാണിന് അടുത്തുള്ള ഹാജി മലംഗിന്റെ മുങ്ങി. സബയെ ബന്ധപ്പെടാൻ സാധിക്കാതിരുന്നതോടെയാണ് ബന്ധുക്കൾ പൊലീസിനെ വിവരമറിയിച്ചത്. പൊലീസ്…

    Read More »
Back to top button
error: