Month: December 2022

  • NEWS

    അവധിയിൽ നാട്ടിൽ കഴിയുന്ന പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ ഫീസ് ഇരട്ടിയാകും

    റിയാദ്: അവധിയിൽ നാട്ടിൽ കഴിയുന്ന സൗദി പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ ഫീസ് ഇരട്ടിയാകും. സൗദി അറേബ്യക്ക് പുറത്തുള്ളവരുടെ റീഎൻട്രി വിസ കാലാവധി നീട്ടുന്നതിനും ഇഖാമ പുതുക്കുന്നതിനുമുള്ള ഫീസുകൾ ഇരട്ടിയാക്കാനാണ് സർക്കാർ തീരുമാനം. നിലവിൽ റീഎൻട്രി ഫീസ് രണ്ട് മാസത്തേക്ക് 200 റിയാലും ഒരോ അധിക മാസത്തിനും 100 റിയാലുമാണ്. രാജ്യത്തിന് പുറത്താണെങ്കിൽ റീഎൻട്രിയുടെ കാലാവധി നീട്ടാൻ പ്രതിമാസ ഫീസായ 100 റിയാൽ 200 റിയാലാക്കും. മൾട്ടിപ്പിൾ റീഎൻട്രി വിസ മൂന്ന് മാസത്തേക്ക് 500 റിയാലും ഒരോ അധിക മാസത്തിന് 200 റിയാലുമാണ് ഫീസ്. രാജ്യത്തിന് പുറത്താണെങ്കിൽ കാലാവധി നീട്ടാൻ ഓരോ മാസത്തിനും നിലവിലുള്ളതിെൻറ ഇരട്ടി (400 റിയാൽ) ആകും. ഇഖാമക്ക് കാലാവധിയുണ്ടെങ്കിലേ റീഎൻട്രി വിസ കാലാവധി ദീർഘിപ്പിക്കാൻ കഴിയൂ. ആശ്രിത വിസക്കാരുടെ റീഎൻട്രി വിസകൾക്കും ഇത് ബാധകമാണ്. ആശ്രിതർ രാജ്യത്തിന് പുറത്താണെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിെൻറ ഇലക്ട്രോണിക് പോർട്ടൽ വഴി ഇഖാമ പുതുക്കുന്നതിനുള്ള ഫീസും ഇരട്ടിയാക്കും.

    Read More »
  • Kerala

    കോടതിയുടെ തീരുമാനം വരും മുമ്പേ സിപിഎം സജി ചെറിയാന്റെ മന്ത്രി സ്ഥാന വിഷയത്തിൽ തീരുമാനം എടുത്തത് തെറ്റാണെന്ന് കെ മുരളീധരൻ

    തിരുവനന്തപുരം : കോടതിയുടെ തീരുമാനം വരും മുമ്പേ സിപിഎം സജി ചെറിയാന്റെ മന്ത്രി സ്ഥാന വിഷയത്തിൽ തീരുമാനം എടുത്തത് തെറ്റാണെന്ന് കെ മുരളീധരൻ എംപി. ഭരണഘടനയെ വിമർശിക്കുകയല്ല അവഹേളിക്കുകയാണ് സജി ചെറിയാൻ ചെയ്തത്. സജി ചെറിയനെ മന്ത്രിയാക്കിയാൽ വീണ്ടും ആരെങ്കിലും കോടതിയിൽ പോയാൽ രാജി വെക്കേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു. കെ സുധാകരൻ കെപിസിസി സ്ഥാനമൊഴിയേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു. താഴെ തട്ടിൽ പുനസംഘടന നടക്കാത്തത് പാർട്ടിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പല കമ്മിറ്റിയും നിർജീവമായ സ്ഥിതിയാണ്. അതിന് മാറ്റമുണ്ടാകണം. കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട സ്ഥിതി ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. കുറി തൊടുന്നവരെയും അമ്പലത്തില്‍ പോകുന്നവരെയും മൃതുഹിന്ദുത്വം പറഞ്ഞ് മാറ്റിനിര്‍ത്തരുതെന്ന എകെ ആന്‍റണിയുടെ പ്രസ്താവനയിൽ ഒരു തെറ്റുമില്ലെന്നും മുരളീധരൻ ആവർത്തിച്ചു. മതങ്ങളെ ഭിന്നിപ്പിച്ച് വോട്ട് ധ്രുവീകരണത്തിനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇ പി ജയരാജനെ തൊട്ടാൽ പിണറായിയിലേക്ക് എത്തുമെന്നതിനാലാണ് ജയരാജനെ സംരക്ഷിക്കുന്നത്. ജയരാജനോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ പാർട്ടി സെക്രട്ടറിയോ പി ബി…

    Read More »
  • Kerala

    മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവിന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് സജി ചെറിയാന്‍

    തിരുവനന്തപുരം: മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവിന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് സജി ചെറിയാന്‍. പ്രസംഗം സംബന്ധിച്ച് നിലവില്‍ നിയമപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ രാജിവെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്‍റെ തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിലെ  ധാരണ. ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ചുമതലപ്പെടുത്തി. വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൻ്റെ പേരിലാണ് സാം സ്ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന്‍ കഴിഞ്ഞ ജൂലൈ മാസം മന്ത്രിസ്ഥാനം രാജിവെച്ചത്. ഈ വര്‍ഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ വച്ചാണ് സജി ചെറിയാന്‍റെ രാജിയിലേക്ക് നയിച്ച വിവാദ പരാമർശമുണ്ടായത്. സിപിഎം എരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗമായിരുന്നു പരിപാടി. ആര്‍ക്കും ചൂഷണം ചെയ്യാൻ സാധിക്കാത്ത തരത്തിലാണ് ഇന്ത്യൻ ഭരണഘടനയെന്നായിരുന്നു അന്ന് സജി ചെറിയാന്‍റെ പരാമർശം. ഭരണഘടനയിലെ മൗലികാവകാശങ്ങൾ ചുക്കും ചുണ്ണാമ്പും…

    Read More »
  • Kerala

    തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നൽകുന്നത് റെയിൽവേ അവസാനിപ്പിച്ചു

    തിരുവനന്തപുരം: ഡിവിഷനിലെ ട്രെയിനുകളിൽ പകൽ സമയത്ത് സ്ലീപ്പർ ടിക്കറ്റ് നൽകുന്നത് റെയിൽവേ അവസാനിപ്പിച്ചതായി റിപ്പോർട്ട്. മുൻകൂർ റിസർവ് ചെയ്‍ത് യാത്ര ചെയ്യുന്നവരുടെ സീറ്റുകൾ പകൽ സമയങ്ങളിൽ സ്ലീപ്പർ ടിക്കറ്റ് എടുത്തവർ കയ്യേറുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി എന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിലെ ടിക്കറ്റുകളാണ് ഇപ്പോൾ നിർത്തിയിരിക്കുന്നത്. അതേസമയം തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ഈ സംവിധാനം തുടരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ കോവിഡ് ലോക്ഡൗണിനുശേഷം പാലക്കാട് ഡിവിഷനിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നൽകുന്ന സംവിധാനം നടപ്പാക്കിയിട്ടില്ല. അതേസമയം പകൽ ട്രെയിനുകളിലെ ഡി-റിസർവ്ഡ് സംവരണ കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് കയറാം. ഇവയാണ് ആ ട്രെയിനുകൾ. തിരുവനന്തപുരം-മുംബൈ നേത്രാവതി (16346), ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് (22640), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348), ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ (12601/12602), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം മലബാർ (16629/16630), മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637), ചെന്നൈ-കൊല്ലം അനന്തപുരി (16723/16724), കണ്ണൂർ-യശ്വന്ത്പുർ (16528), ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് (22639), മംഗളൂരു-ചെന്നൈ എഗ്മോർ (16160/16159), തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229), കന്യാകുമാരി-പുണെ…

    Read More »
  • Kerala

    12 ലക്ഷം കുടിശ്ശിക ഉടൻ നൽകുമെന്ന് കർഷകന് മന്ത്രിയുടെ ഉറപ്പ്; കൃഷി ഉപേക്ഷിക്കരുതെന്നും അഭ്യർത്ഥന

    തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പിൽ നിന്ന് കുടിശ്ശിക തീര്‍ത്ത് കിട്ടാതായതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്ന വെങ്ങാനൂർ സ്വദേശി ജോർജിന് ഉറപ്പുമായി കൃഷിമന്ത്രി പി പ്രസാദ്.12 ലക്ഷം കുടിശ്ശിക ഉടൻ നൽകുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. അടുത്ത മാസം പത്തിന് പണം നൽകും. കൃഷി ഉപേക്ഷിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. മന്ത്രിയുടെ ഉറപ്പിന് പിന്നാലെ കൃഷി ഉപേക്ഷിക്കില്ലെന്ന് ജോർജ് പറഞ്ഞു. കർഷകരുടെ യോഗം വിളിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. 12 ലക്ഷം കിട്ടാനുള്ളതിനാൽ ജോർജ് കൃഷി ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞത് വാർത്തയായിരുന്നു. കൃഷിവകുപ്പിന്‍റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര പുരസ്‍കാര ജേതാവാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ജോര്‍ജ്ജ്. ഒന്‍പത് മാസമായി ആനയറയിലെ കാര്‍ഷിക ചന്തയിൽ നിന്ന് 12 ലക്ഷം രൂപയാണ് ജോര്‍ജ്ജിന് കിട്ടാനുള്ളത്. ഇതുൾപ്പെടെ 80 ലക്ഷം രൂപയാണ് ആനയറയിൽ മാത്രം കര്‍ഷകര്‍ക്കുള്ള ഹോര്‍ട്ടി കോര്‍പ്പ് കുടിശ്ശിക.

    Read More »
  • Crime

    ബാങ്ക് ജീവനക്കാര്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ എത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം: ഓട്ടോ ഡ്രൈവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

    വിജയപുരം: കോട്ടയം ആനത്താനത്ത് വായ്പാ കുടിശിക പിരിച്ചെടുക്കാന്‍ ബാങ്ക് ജീവനക്കാര്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. സംഘര്‍ഷത്തില്‍ കൈവിരല്‍ അറ്റുപോയ ഓട്ടോ ഡ്രൈവര്‍ രഞ്ജിത് ചികില്‍സയിലാണ്. ഏറ്റുമുട്ടലിനിടെ ബാങ്ക് ജീവനക്കാരിലൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റതോടെയാണ് ഓട്ടോ ഡ്രൈവര്‍ക്കും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തത്. ആക്രമണത്തിനായി കൊണ്ടു വന്ന ആയുധങ്ങള്‍ പ്രയോഗിക്കുന്നതിനിടെ ബാങ്ക് ജീവനക്കാര്‍ക്ക് സ്വയം മുറിവേല്‍ക്കുകയായിരുന്നെന്ന് ആക്രമിക്കപ്പെട്ട വീട്ടുകാര്‍ പറയുന്നു. കോട്ടയം വിജയപുരത്തിനടുത്ത് ഇന്നലെ ആയിരുന്നു അക്രമം നടന്നത്. സ്വകാര്യ ബാങ്ക് നിയോഗിച്ച അക്രമി സംഘം വീടു കയറി യുവാവിന്‍റെ കൈവിരല്‍ വെട്ടിയെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. മണര്‍കാട്ടെ ശാഖയില്‍ നിന്ന് ഓട്ടോറിക്ഷ വാങ്ങാനായി രഞ്ജിത് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരില്‍ ബാങ്ക് അധികൃതര്‍ വിട്ട ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അക്രമം ചെറുക്കാന്‍ ശ്രമിച്ച സഹോദരന്‍ അജിത്തിനും പരുക്കുണ്ട്.

    Read More »
  • Kerala

    ഒപ്പിട്ടു മുങ്ങിയ ജിവനക്കാരും ഓഫീസിലെത്താത്തവരും കൃഷി മന്ത്രിയുടെ മിന്നൽ പരിശോധനയിൽ കുടുങ്ങി

    ചേർത്തല: നഗരത്തിലെ രണ്ട് ഓഫീസുകളിൽ കൃഷി മന്ത്രി പി പ്രസാദിന്റെ മിന്നൽ പരിശോധന. രജിസ്റ്ററിൽ ഒപ്പിട്ടു മുങ്ങിയ ജിവനക്കാരെയും ഓഫീസിലെത്താത്തവരെയും മന്ത്രി പിടികൂടി. രജിസ്റ്ററുകളടക്കം പരിശോധിച്ച മന്ത്രി കർശന നടപടികൾക്ക് ഉന്നത ഉദ്യോഗസ്ഥരെ ചുമതലപെടുത്തി. വെള്ളിയാഴ്ച മൂന്നരയോടെയായിരുന്നു പരിശോധന. സിവിൽ സ്റ്റേഷനിലെ മണ്ണു പരിവേഷണ ഓഫീസ്, ചേർത്തല നഗരസഭ കൃഷിഭവൻ എന്നിവിടങ്ങളിലായിരുന്നു പരിശോധന. മണ്ണ് പരിവേഷണ ഓഫീസിലെ 18 പേരിൽ കേവലം മൂന്നുപേരാണ് ഓഫീസിൽ ഉണ്ടായിരുന്നത്. ‌ രണ്ട് ഓഫീസുകളിലും ഹാജർ ബുക്കുകളിലടക്കംക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം. ഇതിന്റെ വിവരങ്ങൾ അതാതു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കു കൈമാറിയിട്ടുണ്ട്. ടൂർ മാർക്ക് ചെയ്തു ഫീൽഡിൽ പോയി എന്ന് അവകാശപ്പെട്ട ജീവനക്കാരെ മന്ത്രി ഫോണിൽ വിളിച്ചു വസ്തുത പരിശോധിച്ചു. പൊതുജനങ്ങളിൽ നിന്നും പരാതികളുയർന്ന സാഹചര്യത്തിലായിരുന്നു പരിശോധന. ചേർത്തലയിൽ മാത്രമല്ല വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്കു സമയബന്ധിതവും കാര്യക്ഷമമായ സേവനം നൽകുന്നതിന് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണന്നും മന്ത്രി പറഞ്ഞു. നേരത്തെ കട്ടപ്പന…

    Read More »
  • Kerala

    കര്‍ഷകര്‍ പണം കിട്ടാതെ വലയുന്നതിനിടെ നഷ്ടക്കണക്കുമായി ഹോര്‍ട്ടി കോര്‍പ്പ്

    തിരുവനന്തപുരം : കര്‍ഷകര്‍ പണം കിട്ടാതെ വലയുന്നതിനിടെ നഷ്ടക്കണക്കുമായി ഹോര്‍ട്ടി കോര്‍പ്പ്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സ്റ്റാഫ് പാറ്റേണിലെ അപാകതയാണെന്നാണ് വിശദീകരണം. കര്‍ഷിക ഉത്പന്നങ്ങൾ വിറ്റവഴി പ്രതിമാസം കിട്ടുന്ന ഒരുകോടി രൂപ ലാഭംകൊണ്ട് ജീവനക്കാരുടെ ശമ്പളം പോലും കൊടുക്കാനാകാത്ത സ്ഥിതിയാണുള്ളതെന്ന് കൃഷിവകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഉത്പന്നങ്ങൾ വിറ്റിട്ടും ഒമ്പതുമാസമായി പണം കിട്ടാതെ കര്‍ഷകര്‍ നട്ടംതിരിയുന്നതിനിടെയാണ് നഷ്ടക്കണക്ക് വിശദീകരിച്ച് ഹോര്‍ട്ടികോര്‍പ്പ് രംഗത്തെത്തിയത്. സ്ഥിരം ജീവനക്കാരേക്കാൾ ഒമ്പത് മടങ്ങിലേറെ താത്കാലിക ജീവനക്കാരുണ്ട്. സംസ്ഥാനത്ത് ആകെ 59 സ്ഥിരം ജീവനക്കാര്‍ മാത്രമുള്ളപ്പോൾ താത്കാലികക്കാര്‍ 542 പേരാണ്. ദിവസവേതനത്തിൽ 487 പേരും കരാര്‍ അടിസ്ഥാനത്തിൽ 26 പേരും ക്യാഷ്വൽ വിഭാഗത്തിൽ 29 പേരും ജോലി ചെയ്യുന്നു. ഏറ്റവും കൂടുതൽ പേര്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിൽ 23 സ്ഥിരം ജീവനക്കാരുണ്ട്. ഇവിടെ മാത്രം 187 താത്കാലികക്കാരാണുള്ളത്. കൂടുതലായി വരുന്ന താത്കാലികക്കാരെ പിരിച്ചുവിട്ട് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടത്തുമ്പോൾ യൂണിയൻ നേതാക്കളുടെ ഇടപെടൽ തടസമെന്നാണ് കൃഷിവകുപ്പ് നൽകുന്ന വിശദീകരണം.…

    Read More »
  • Kerala

    കൊച്ചിക്ക് ഇന്ന് ഉറക്കമില്ലാത്ത രാത്രി, നഗരത്തിൽ പൊടിപൂരം, ഇന്നലെ രാത്രി തൊട്ടേ പുതുവത്സരാഘോഷം തുടങ്ങി

        കൊച്ചി നഗരം ഇന്ന് രാത്രി  ഉറങ്ങില്ല. പുതുവത്സരത്തെ വരവേൽക്കാനുള്ള ആഘോഷം ഇന്നലെ വൈകിട്ടേ ആരംഭിച്ചു. നഗരത്തിലെ ഹോട്ടലുകളിലും ജനസഞ്ചയങ്ങളിലും ആഘോഷം തിമിർക്കുമ്പോൾ  ഫോർട്ട്കൊച്ചിയിലെ തെരുവുകളിലാണ് ആഘോഷം . ഒരു മാസമായി കാർണിവലിന്റെ ആവേശത്തിലാണു ഫോർട്ട്കൊച്ചി. പ്രധാന വീഥിയായ കെ.ബി ജേക്കബ് റോഡും മറ്റു പൈതൃക വഴികളും തോരണങ്ങളാലും വർണ ബൾബുകളാലും അലംകൃതമാണ്. പൈതൃക നഗരത്തിലെ പ്രവേശന കവാടമായ വെളി മൈതാനിയിലെ കൂറ്റൻ മഴമരം എണ്ണമറ്റ വൈദ്യുത വിളക്കുകളുടെയും നക്ഷത്രങ്ങളുടെയും പ്രകാശത്തിൽ സന്ദർശകർക്കു സെൽഫി എടുക്കാൻ പാകത്തിൽ പ്രൗഢിയോടെ ജ്വലിച്ചു നിൽക്കുന്നു. വാസ്കോഡ ഗാമ സ്ക്വയറിൽ 65 കൊടി മരങ്ങളിൽ കാർണിവലിനോടു സഹകരിക്കുന്ന സംഘടനകളുടെ പതാകകൾ പാറിക്കളിക്കുന്നു. സംഘടനകളുടെ പങ്കാളിത്തം ഓരോ വർഷം കൂടുന്നതു തന്നെ കാർണിവലിന്റെ ജനകീയതയ്ക്കു തെളിവാണ്. മട്ടാഞ്ചേരിയിലും ഫോർട്ട്കൊച്ചിയിലും താമസിക്കുന്ന വിവിധ ഭാഷാ സമൂഹങ്ങളും ഇപ്രാവശ്യം കാർണിവൽ ആഘോഷത്തിൽ പങ്കാളികളാണ്. കുടുംബങ്ങളുടെ കൂടിച്ചേരൽ കൂടിയാണു കൊച്ചിയിലെ ആഘോഷം. വിദേശ രാജ്യങ്ങളിൽ ഉള്ളവർ അടക്കം കൊച്ചിയിലെ വീടുകളിൽ…

    Read More »
  • Crime

    തമിഴ്നാട് മുൻ എം.പി ഡോ. ഡി മസ്താന്റെ മരണം കൊലപാതകം, ഡ്രൈവർ പിടിയിൽ

       തമിഴ്‌നാട് ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനും മുൻ എംപിയുമായ ഡോ. ഡി മസ്താന്റെ (66) മരണം ആസൂത്രിത കൊലപാതകമെന്നു തെളിഞ്ഞു. ബന്ധുവായ കാർ ഡ്രൈവർ ഇമ്രാൻ, സുൽത്താൻ അഹമ്മദ്, നസീർ, തൗഫീഖ്, ലോകേഷ് എന്നിവർ അറസ്റ്റിലായി. മരണത്തിൽ ദുരൂഹത ആരോപിച്ച് മസ്താന്റെ മകൻ ഷാനവാസ് നൽകിയ പരാതിയെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രധാന പ്രതി ഇമ്രാൻ കുറ്റം സമ്മതിച്ചത്. ഡിസംബർ 22 ന് ചെന്നൈയിൽ നിന്നു ചെങ്കൽപ്പെട്ടിലേക്കുള്ള യാത്രയ്ക്കിടെ  ഹൃദയാഘാതമുണ്ടായെന്നാണ് ഇമ്രാൻ നൽകിയ മൊഴി. എന്നാൽ, വഴിയിലെ സിസിടിവി ദൃശ്യങ്ങളുടെയും ഫോൺ കോളുകളുടെയും അടിസ്ഥാനത്തിൽ ഇതു ശരിയല്ലെന്ന് പൊലീസ് കണ്ടെത്തി. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ തെളിവുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ലഭിച്ചു. മറ്റ് 4 പേർക്കൊപ്പം മസ്താനെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തത് താനാണെന്ന് ഇമ്രാൻ സമ്മതിച്ചു.  മസ്താനിൽ നിന്നു വാങ്ങിയ 15 ലക്ഷം രൂപ തിരികെ ചോദിച്ചതിനെ തുടർന്നാണു കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇമ്രാന്റെ ബന്ധുവായ സുൽത്താൻ…

    Read More »
Back to top button
error: