LIFEMovie

ജനപ്രീതിയിൽ ഈ വർഷം മുന്നിലെത്തിയ പത്ത് ഇന്ത്യൻ ചിത്രങ്ങൾ; ഐഎംഡിബി ലിസ്റ്റ്

നപ്രീതിയിൽ ഈ വർഷം മുന്നിലെത്തിയ പത്ത് ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ ഓൺലൈൻ ഡേറ്റാ ബേസ് ആയ ഐഎംഡിബി. തെന്നിന്ത്യൻ ചിത്രങ്ങളുടെ ആധിപത്യം തന്നെയുള്ള ലിസ്റ്റിൽ ബോളിവുഡിൻറെ സാന്നിധ്യം പേരിനു മാത്രമാണ്. അതേസമയം തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങൾ ഇടംപിടിച്ചിട്ടുള്ള ലിസ്റ്റിൽ മലയാളത്തിൽ നിന്ന് ചിത്രങ്ങളൊന്നും ഇല്ല. എസ് എസ് രാജമൌലി ചിത്രം ആർആർആർ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റിൽ രണ്ടാമത് ഹിന്ദി ചിത്രം ദ് കശ്മീർ ഫയൽസ് ആണ്. കെജിഎഫ് ചാപ്റ്റർ 2 ആണ് മൂന്നാം സ്ഥാനത്ത്.

ജനപ്രീതിയിൽ മുന്നിലുള്ള 10 ഇന്ത്യൻ ചിത്രങ്ങൾ

Signature-ad

1. ആർആർആർ
2. ദ് കശ്മീർ ഫയൽസ്
3. കെജിഎഫ് ചാപ്റ്റർ 2
4. വിക്രം
5. കാന്താര
6. റോക്കട്രി
7. മേജർ
8. സിതാ രാമം
9. പൊന്നിയിൻ സെൽവൻ 1
10. 777 ചാർലി

ബാഹുബലിക്കു ശേഷമുള്ള എസ് എസ് രാജമൌലി ചിത്രം എന്നതിനാൽ വൻ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ആർആർആർ. സമീപകാല ഇന്ത്യൻ സിനിമയിലെ വലിയ സാമ്പത്തിക വിജയങ്ങളിൽ ഒന്നായി ആർആർആർ. 1112.5 കോടിയാണ് ചിത്രം നേടിയ ആഗോള ഫൈനൽ ബോക്സ് ഓഫീസ് ഗ്രോസ്. രാജമൗലിയെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു ആഗോള സിനിമാപ്രേമികൾക്കിയിൽ ആർആർആർ നേടിയ സ്വീകാര്യത. നെറ്റ്ഫ്ലിക്സ് റിലീസിലൂടെ പാശ്ചാത്യ സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്ക് എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിന്റെ ട്രെൻഡിംഗ് ലിസ്റ്റിൽ നീണ്ട 14 വാരങ്ങളിലാണ് ഇടംപിടിച്ചത്. ചിത്രത്തിന്റെ ഒരു സീക്വൽ ഉണ്ടാവാനുള്ള സാധ്യതയെക്കുറിച്ചും രാജമൌലി പറഞ്ഞിട്ടുണ്ട്. ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ രണ്ട് നാമനിർദേശങ്ങളും ചിത്രം നേടിയിട്ടുണ്ട്.

Back to top button
error: