KeralaNEWS

അടയ്ക്ക പറിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട്: പൂവാട്ടുപറമ്ബില്‍ അടയ്ക്ക പറിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. പെരുമണ്ണ സ്വദേശി പാറമ്മല്‍ ചന്ദ്രന്‍ (65) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ കുത്തേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടു കൂടിയാണ് സംഭവം. കോഴിക്കോട് പൂവാട്ടുപറമ്ബ് പെരുമണ്‍ പുറത്ത് അടക്ക പറിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റത്.

ഇന്നലെ പത്തനംതിട്ട റാന്നിയിലും ഒരാൾ കടന്നൽ കുത്തേറ്റ് മരിച്ചിരുന്നു.

Back to top button
error: