IndiaNEWS

ആറു മാസത്തെ വ്യാജ ഗര്‍ഭത്തിനൊടുവില്‍ പ്രസവിച്ചത് പ്ലാസ്റ്റിക് പാവയെ!

ലഖ്‌നൗ: ആറു മാസം നീണ്ട ഗര്‍ഭനാടകത്തിനൊടുവില്‍ പ്ലാസ്റ്റിക് പാവയെ പ്രസവിച്ച് വീട്ടമ്മ! ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ ഉദി മോറിലാണ് സംഭവം. 18 വര്‍ഷമായി സ്ത്രീയുടെ വിവാഹം കഴിഞ്ഞിട്ട്. എന്നാല്‍, അവര്‍ക്ക് കുഞ്ഞുങ്ങളുണ്ടായില്ല. കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരും പറഞ്ഞ് നിരന്തരം കുടുംബാംഗങ്ങള്‍ അവളെ കുറ്റപ്പെടുത്തിയിരുന്നു. കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിവില്ലാത്തവള്‍ എന്ന പരിഹാസവും ഒരുപാട് കേള്‍ക്കേണ്ടി വന്നു. ഇതിനു പ്രതിവിധിയായാണ് സ്ത്രീ ഗര്‍ഭനാടകം കളിക്കാന്‍ തയ്യാറായത്.

അഭിനയം തുടങ്ങിയശേഷം വീട്ടുകാരെ വിശ്വസിപ്പിക്കാനായി സ്ത്രീ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത് സെന്ററിലും പോകാനാരംഭിച്ചു. ആറ് മാസത്തിന് ശേഷം അവര്‍ തനിക്ക് വയറുവേദന വരുന്നു എന്ന് കുടുംബാംഗങ്ങളോട് പറയുകയായിരുന്നു. പിന്നാലെ, അവര്‍ ഒരു പാവയ്ക്ക് ചുവന്ന ചായം പുരട്ടുകയും വളര്‍ച്ച തികയാത്ത കുഞ്ഞിനെയാണ് താന്‍ പ്രസവിച്ചത് എന്ന് പറയുകയും ആയിരുന്നു. പിന്നാലെ, ഈ പാവയെ ഒരു തുണിയില്‍ പൊതിഞ്ഞു. വീട്ടുകാര്‍ ഇതിനെ പരിശോധിക്കാന്‍ പരിസരത്തെ ഹെല്‍ത് സെന്ററിലേക്കും പോയി.

അവിടെ വച്ച് ഡോക്ടര്‍മാരാണ് ഇത് ഒരു യഥാര്‍ത്ഥ കുഞ്ഞ് അല്ല എന്നും പകരം പ്ലാസ്റ്റിക് പാവ ആണ് എന്നും അവരോട് പറയുന്നത്. പിന്നാലെ, ഡോക്ടര്‍മാര്‍ സ്ത്രീ ഗര്‍ഭിണി ആയിരുന്നു എന്ന് പറയുന്ന സമയത്തെ കടലാസുകളും എക്‌സ്-റേയും ഒക്കെ പരിശോധിക്കുകയും അതെല്ലാം വ്യാജമാണ് എന്ന് തെളിയുകയും ചെയ്തു.

ഏറെക്കാലമായി സ്ത്രീയുടെ വിവാഹം കഴിഞ്ഞിട്ട്. എന്നാല്‍, നിരന്തരം അവര്‍ കുട്ടികളില്ലാത്തതിന്റെ പേരില്‍ കുത്തുവാക്കുകള്‍ കേള്‍ക്കുകയായിരുന്നു. അതാണ് സ്ത്രീയെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചത് എന്ന് ഡോക്ടര്‍ പറഞ്ഞു.

 

Back to top button
error: