മണിയാശാന് കെണിയാകുമോ? ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജേന്ദ്രന്റെ വാര്‍ത്താ സമ്മേളനം ഇന്ന് 12 ന്
ഇടുക്കി: എം.എം മണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്റെ വാര്‍ത്താ സമ്മേളനം ഇന്ന്. ഉച്ചയ്ക്ക് 12 ന് മൂന്നാര്‍ ഗവ. ഗസ്റ്റ് ഹൗസിലാണ് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ അറിവോടെ സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തിയ അഴിമതികള്‍ രേഖാമൂലം പുറത്ത് വിടുമെന്നാണ് സൂചന. മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പുംചോല എം.എല്‍.എയുമായ എം.എം മണി ട്രേഡ് യൂണിയന് പ്രതിനിധി സമ്മേളത്തില്‍ രാജേന്ദ്രനെതിരേ രൂക്ഷമായ ഭാഷയില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള അസ്വാരസ്യം മറനീക്കി പുറത്ത് വന്നു.
15 കൊല്ലം എം.എല്‍.എയും അതിന് മുമ്പ് ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന രാജേന്ദ്രന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായ അഡ്വ എ.രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം മണിയുയര്‍ത്തി. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പോര് ആരംഭിച്ചത്. മണിക്കെതിരേ രാജേന്ദ്രന് മാധ്യമങ്ങളിലൂടെ പ്രസ്താവന ഇറക്കി. ജില്ലയിലെ മുതിര്‍ന്ന നേതാവിനെതിരേ ശബ്ദിക്കാന്‍ രാജേന്ദ്രന് ശ്രമിച്ചതോടെ പാര്‍ട്ടി അച്ചടക്ക നടപടിയുമായി രംഗത്തെത്തി. ഇതേ തുടര്‍ന്ന് രാജേന്ദ്രനെ അന്വേഷണ വിധേയമായി സി.പി.എം പുറത്താക്കി. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ ബാങ്കിന്റെ നിയമ ലംഘനങ്ങള്‍ രേഖാമൂലം പുറത്തുവിടുമെന്നാണ് സൂചന. വിവാദങ്ങള്‍ക്കിടയിലും പാര്‍ട്ടി വിടില്ലെന്ന നിലപാടിലായിരുന്നു രാജേന്ദ്രന്.