IndiaNEWS

അമൃത്‌സറിലെ അതിർത്തിയിൽ അനധികൃത ഡ്രോൺ; വെടിവച്ചിട്ട് ബിഎസ്എഫ്

ദില്ലി: പഞ്ചാബിലെ അമൃത്‌സർ മേഖലയിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിൽ അതിർത്തി സുരക്ഷാ സേന ക്വാഡ്-കോപ്റ്റർ സ്‌പോർട്‌സ് ഡ്രോൺ വെടിവച്ചിട്ടതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഈ അതിർത്തിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്.

12 കിലോഗ്രാം ഭാരമുള്ള ഡ്രോണിൽ നാല് പ്രൊപ്പല്ലറുകൾ ഉണ്ടായിരുന്നു. രാത്രി 9.15 ഓടെ അമൃത്സർ സെക്ടറിലെ റാനിയ അതിർത്തി പോസ്റ്റിന് സമീപം ബിഎസ്എഫിന്റെ 22-ാം ബറ്റാലിയൻ സൈന്യം ഡ്രോൺ വെടിവച്ചിടുകയായിരുന്നു. ഡ്രോണിൽ കയറ്റുകയും കടത്തുകയും ചെയ്ത ചില ചരക്കുകളും കണ്ടെടുത്തിട്ടുണ്ട്.

Signature-ad

കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ബിഎസ്എഫ് വക്താവ് അറിയിച്ചു. ഒക്ടോബർ 13ന് പാതിരാത്രിയിൽ നടന്ന സമാനമായ ഒരു സംഭവത്തിൽ പഞ്ചാബിലെ ഗുർദാസ്പൂർ സെക്ടറിൽ ബിഎസ്എഫ് ഒരു വലിയ (ക്വാഡ് കോപ്റ്റർ) പാകിസ്ഥാൻ ഡ്രോൺ വെടിവച്ചിട്ടിരുന്നു.

Back to top button
error: