NEWS

ദുബായിൽ കെട്ടിടത്തിൽനിന്നുവീണ് കൊല്ലം സ്വദേശി മരിച്ചു

കൊല്ലം: സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദുബായിൽ ബഹുനിലക്കെട്ടിടത്തിൽനിന്നുവീണ് മലയാളി യുവാവ് മരിച്ചു.
കടയ്ക്കൽ പെരിങ്ങാട് തേക്കിൽ തെക്കേടത്തുവീട്ടിൽ ബിലുകൃഷ്ണൻ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
സുഹൃത്തായ പഞ്ചാബ് സ്വദേശിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ രണ്ടാംനിലയിൽനിന്നു ഇരുവരും താഴെവീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ബിലുകൃഷ്ണൻ തത്ക്ഷണം മരിച്ചു. സുഹൃത്ത് സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.
 ദുബായിൽ സെക്യൂരിറ്റി ഓഫീസറായിരുന്നു ബിലുകൃഷ്ണൻ. ഒരുവർഷംമുമ്പാണ് വിവാഹിതനായത്. ഭാര്യ: ലക്ഷ്മി.

Back to top button
error: