NEWS

അറ്റകുറ്റപ്പണി; ട്രെയിനുകൾ റദ്ദാക്കി

തി​രു​വ​ന​ന്ത​പു​രം: റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​കള്‍ നടക്കുന്നതിനെ തുടര്‍ന്ന് ഒക്ടോബര്‍ 15, 21, 24, 27 തീ​യ​തി​ക​ളി​ല്‍ കൊ​ല്ലം-​എ​റ​ണാ​കു​ളം(06778), എ​റ​ണാ​കു​ളം-​കൊ​ല്ലം(06441) മെ​മു എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി.
ക​ന്യാ​കു​മാ​രി-​പൂ​നെ എ​ക്സ്പ്ര​സ്(16382) 18, 21, 24, 27 തീ​യി​തി​ക​ളി​ല്‍ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടും. 15 മു​ത​ല്‍ 21 വ​രെ ക​ന്യാ​കു​മാ​രി-​പൂ​നെ എ​ക്സ്പ്ര​സ്(16382) ഒ​രു മ​ണി​ക്കൂ​ര്‍ വൈ​കി രാ​വി​ലെ 9.40 നു ​മാ​ത്ര​മേ ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്നു പു​റ​പ്പെ​ടൂ. ചെ​ന്നൈ എ​ഗ്മോ​ര്‍-​ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സ്(16127) 13 മു​ത​ല്‍ 18 വ​രെ യാ​ത്രാ​മ​ധ്യേ 45 മി​നി​റ്റ് പി​ടി​ച്ചി​ടു​മെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു.

Back to top button
error: