ചക്കക്കുരു-ചീര തോരന് ആവശ്യമായ ചേരുവകള്‍
ചക്കക്കുരു 1 കപ്പ്
ചീര 3 കപ്പ്
വെളിച്ചെണ്ണ 2 ടീസ്പൂണ്‍
കടുക് 1 ടീസ്പൂണ്‍
തേങ്ങാപ്പീര 1/4 കപ്പ്
വറ്റല്‍മുളക് 4 എണ്ണം
ചുവന്നുള്ളി 2 എണ്ണം
കറിവേപ്പില ആവശ്യത്തിന്
മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
ജീരകം 1/4 ടീസ്പൂണ്‍
വെളുത്തുള്ളി 2 അല്ലി
ഉപ്പ് ആവശ്യത്തിന്
പച്ചമുളക് 4 എണ്ണം
തേങ്ങാക്കൂട്ട് തയാറാക്കാം
തേങ്ങയും ചുവന്നുള്ളിയും മഞ്ഞള്‍പൊടിയും ജീരകവും പച്ചമുളകും വെളുത്തുള്ളിയും ഉപ്പും എല്ലാം കൂടി മിക്സിയില്‍ ഒന്ന് ചതച്ചു എടുക്കണം. ചക്കക്കുരു അല്‍പം ഉപ്പ് ചേര്‍ത്ത് വേവിച്ചു എടുക്കാം.
ഇനി തോരൻ
ചീനച്ചട്ടി ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിക്കാം. ഇനി വെളിച്ചെണ്ണ ചൂടായ ശേഷം കടുക് പൊട്ടിക്കാം. കറിവേപ്പില ഇട്ടുകൊടുക്കാം. ശേഷം വറ്റല്‍മുളകും. രണ്ടു മിനിറ്റു വഴറ്റിയ ശേഷം തേങ്ങാക്കൂട്ട് ചേര്‍ക്കാം.
പച്ചമണം മാറിയ ശേഷം ചീര ചേര്‍ക്കാം. കൂടെ വേവിച്ച് വച്ചിരിക്കുന്ന ചക്കക്കുരുവും ചേര്‍ക്കാം. എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം.