CrimeNEWS

കൈക്കൂലി വാങ്ങിയ കേസിൽ കുവൈത്തിലെ ഏഴ് ജഡ്‍ജിമാര്‍ക്ക് ജയില്‍ ശിക്ഷ

കുവൈത്ത് സിറ്റി: അഴിമതി കേസില്‍ കുവൈത്തിലെ ഏഴ് ജഡ്‍ജിമാര്‍ക്ക് ജയില്‍ ശിക്ഷ. അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ ദറാമിയുടെ അധ്യക്ഷതയിലുള്ള അപ്പീല്‍ കോടതി ബെഞ്ചാണ് ജഡ്ജിമാര്‍ക്കെതിരായ കേസുകളില്‍ ശിക്ഷ വിധിച്ചത്. ഏഴ് വര്‍ഷം മുതല്‍ 15 വര്‍ഷം വരെയാണ് ജഡ്‍ജിമാര്‍ക്ക് കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് ജയില്‍ ശിക്ഷ ലഭിച്ചത്.

ജോലിയില്‍ നിന്ന് പിരിച്ചുവിടാനും സമ്മാനങ്ങളെന്ന തരത്തില്‍ അനധികൃതമായി ഇവര്‍ സമ്പാദിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കാനും ഉത്തരവില്‍ പറയുന്നു. അതേസമയം കേസില്‍ പ്രതിപട്ടികയില്‍ ഉണ്ടായിരുന്ന ഒരു ജഡ്ജിയെ കുറ്റവിമുക്തനാക്കുകയും ചെയ്‍തു. ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ചിലര്‍ക്കും സമാനമായ കേസില്‍ വിവിധ കാലയളവുകളിലേക്ക് ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്. ഒരു വ്യവസായിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെയും ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ഉത്തരവിലുണ്ട്. എന്നാല്‍ പ്രതികളായിരുന്ന ചിലരെ കുറ്റവിമുക്തരാക്കുകയും ചെയ്തു.

Back to top button
error: