Month: October 2022
-
India
ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താമെന്ന ബിജെപിയുടെ മോഹങ്ങൾക്ക് പ്രതിസന്ധി; തലവേദനയായി വിമത ശല്യം
ധർമ്മശാല: ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണം നിലനിർത്താമെന്ന ബി ജെ പിയുടെ മോഹങ്ങൾക്ക് പുതിയ പ്രതിസന്ധിയായി മാറുകയാണ് വിമത ശല്യം. ഹിമാചല്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബിജെപിക്ക് വലിയ തലവേദനയായി വിമത ശല്യം മാറുന്നത്. മുൻ എം എൽ എമാരടക്കം ബി ജെ പി സ്ഥാനാർത്ഥികൾക്ക് ഭീഷണിയുയർത്തി സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരരംഗത്തെത്തിയതോടെ ബി ജെ പി സംഘടനാ നടപടിയിലേക്ക് കടന്നു. 5 വിമതരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ബി ജെ പി നേതൃത്വം അറിയിച്ചു. ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശം അവഗണിച്ച് സ്വതന്ത്രരായി മത്സരിക്കുന്ന 5 പേരെ പുറത്താക്കിയെന്നാണ് അറിയിപ്പ്. 6 വർഷത്തേക്കാണ് പുറത്താക്കിയത്. 4 മുൻ എം എൽ എമാരെയടക്കമാണ് ഇപ്പോൾ ബി ജെ പി പുറത്താക്കിയിരിക്കുന്നത്. പക്ഷേ ഇവർ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നത് മണ്ഡലങ്ങളിൽ ബി ജെ പിക്ക് വലിയ വെല്ലുവിളി ഉയർത്തിയേക്കും. ഭരണ വിരുദ്ധ വികാരമുണ്ടെന്ന വിലയിരുത്തലില്‍ നേരത്തെ പ്രചാരണം തുടങ്ങി…
Read More » -
Crime
പ്രണയം നടിച്ച് 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ആലപ്പുഴയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
കായംകുളം: ആലപ്പുഴയില്‍ പോക്സോ കേസിൽ യുവാവിനെ പൊലീസ് പിടികൂടി. കണ്ടല്ലൂർ വില്ലേജിൽ പുതിയ വിളയിൽ കണ്ടല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ കൊല്ലശ്ശേരിൽ തെക്കതിൽ വീട്ടിൽ അച്ചു (26) ആണ് പിടിയിലായത്. മുതുകുളം സ്വദേശിനിയായ പതിനാറ് വയസുകാരിയെ സ്നേഹം നടിച്ച് വശത്താക്കിയ ശേഷം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23ന് ആണ് സംഭവം നടന്നത്. കായംകുളത്തു നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി പിന്നീട് തമിഴ്നാട്ടിലേക്ക് കടന്നു. സേലത്തുള്ള ബന്ധുവീട്ടിൽ താമസിപ്പിച്ചാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയുന്നു. തുടര്‍ന്ന് കായംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കായംകുളം ഡി. വൈ. എസ്. പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. സി. ഐ. മുഹമ്മദ് ഷാഫി, എസ്. ഐ. ഷാഹിന, പോലീസുകാരായ രാജേന്ദ്രൻ, സുനിൽ കുമാർ, ഫിറോസ്, റെജി, പ്രദീപ്, സബീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്…
Read More » -
Culture
പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.ടി. വാസുദേവൻ നായർക്ക്
വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. വാസുദേവൻ നായർക്കാണു കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരൻ, വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്. പ്രാഥമിക പരിശോധനാ…
Read More » -
Crime
പെൺസുഹൃത്തിന് സന്ദേശം അയച്ചത് ചോദ്യം ചെയ്തത് വടിവാളുകൊണ്ട്; യുവാവിനെ ആക്രമിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ
കൊച്ചി: പെണ്‍സുഹൃത്തിന് സന്ദേശം അയച്ചത് ചോദ്യം ചെയ്ത് വടിവാളുകൊണ്ട് യുവാവിനെ ആക്രമിച്ച കേസില്‍ നാല് പേരെ പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പടെ നാല് പേരാണ് വടിവാളുകൊണ്ട് യുവാവിനെ ആക്രമിച്ചത്. മാറമ്പിള്ളി പള്ളിക്കവല മുണ്ടയ്ക്കൽ വീട്ടിൽ മുഹമ്മദ് നാസിം (21), തണ്ടേക്കാട് പൂവത്തിങ്കൽ വീട്ടിൽ മുഹമ്മദ് റാഫി (21), പോഞ്ഞാശേരി കാട്ടോളിപ്പറമ്പിൽ മുഹമ്മദ് യാസിൻ (20) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടിമറ്റം ഡബിൾ പാലത്തിന് സമീപമാണ് ആക്രമണമുണ്ടായത്. പെൺസുഹൃത്തിന് സന്ദേശമയച്ചതുമായി ബന്ധപ്പെട്ട കാര്യം ചോദിക്കാൻ ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘം യുവാവിനും സുഹൃത്തുക്കള്‍ക്കും നേരെ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കറ്റു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ വിവിധയിടങ്ങളിൽ നിന്നായാണ് പൊലീസ് അറസ്റ്റ് ചെയ്തു. സിഐ വി.പി സുധീഷ് , എസ്.ഐ ഏ.എൽ അഭിലാഷ്, എ.എസ്.ഐ നൗഷാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി .എ അഫ്സൽ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ. എ സുബീർ, അനിൽകുമാർ , മിഥുൻ…
Read More » -
LIFE
പ്രഭാസിന്റെ ‘പ്രൊജക്റ്റ് കെ’ 2024 ഏപ്രിൽ 10ന്; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്
പാൻ ഇന്ത്യൻ സൂപ്പര്‍ സ്റ്റാറായ പ്രഭാസ് നായകനായി ഒട്ടേറെ സിനിമകള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതില്‍ പ്രധാനമാണ് ‘പ്രൊജക്റ്റ് കെ’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്. ‘പ്രൊജക്റ്റ് കെ’യുടെ റിലീസ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത. ‘പ്രൊജക്റ്റ് കെ’ 2024 ഏപ്രില്‍ 10ന് റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണ്‍ നായികയാകുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. Prabhas’ big budget film #ProjectK planning for April 10, 2024 long weekend release. pic.twitter.com/lBHgUPW8vP — LetsCinema (@letscinema) October 31, 2022 പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ‘സലാറും’ പ്രഭാസ് നായകനായി ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുന്നു. ‘കെജിഎഫി’ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ…
Read More » -
NEWS
ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന- ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസണും
മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന- ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. നവംബര്‍ 18 മുതല്‍ 30 വരെ നടക്കുന്ന പര്യടനത്തില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണുള്ളത്. ടി20 ലോകകപ്പ് കഴിഞ്ഞയുടന്‍ നടക്കുന്ന പരമ്ബരയായതിനാല്‍ പ്രധാന താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യയാണ് ടി20 ടീമിനെ നയിക്കുന്നത്. ഏകദിന ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും.
Read More » -
NEWS
കണ്ണൂരിലേക്കുള്ള വിമാനം ഷാര്‍ജയില്‍നിന്ന് പുറപ്പെട്ടത് ആറര മണിക്കൂര്‍ വൈകി
ഷാര്‍ജ: കണ്ണൂരിലേക്കുള്ള വിമാനം ഷാര്‍ജയില്‍നിന്ന് പുറപ്പെട്ടത് ആറര മണിക്കൂര്‍ വൈകി. രാവിലെ എട്ടിന് പുറപ്പെടേണ്ട വിമാനം ഉച്ചക്ക് 2.30ഓടെയാണ് പുറപ്പെട്ടത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ IX 746 വിമാനമാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. പുലര്‍ച്ച നാല് മുതല്‍ യാത്രക്കാര്‍ ഷാര്‍ജ വിമാനത്താവളത്തില്‍ എത്തിയിരുന്നു. എട്ട് മണിയായിരുന്നു സമയമെങ്കിലും 9.45ന് പുറപ്പെടുമെന്ന് ആദ്യം അറിയിച്ചു. ഇതിന് ശേഷം മൂന്ന് തവണ സമയം മാറ്റി. 11 മണിയോടെ യാത്രക്കാരെ വിമാനത്തില്‍ എത്തിക്കാന്‍ ബസില്‍ കയറ്റി. എന്നാല്‍, അരമണിക്കൂര്‍ ബസില്‍ ഇരുത്തിയ ശേഷം തിരിച്ചിറക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 150 ലേറെ യാത്രക്കാരുണ്ടായിരുന്നു. മറ്റു രാജ്യങ്ങളില്‍ നിന്ന് ട്രാന്‍സിസ്റ്റ് യാത്രക്കായി എത്തിയവരും കുടുങ്ങി. അടിയന്തരമായി നാട്ടിലെത്തേണ്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സാങ്കേതിക പിഴവാണെന്നായിരുന്നു അറിയിപ്പ് ലഭിച്ചത്. കൃത്യമായ വിവരങ്ങള്‍ കൈമാറാന്‍ ഉദ്യോഗസ്ഥരാരും എത്തിയില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു. ഒടുവില്‍ ഉച്ചക്ക് 2.30ഓടെയാണ് വിമാനം പുറപ്പെട്ടത്.
Read More » -
NEWS
തെരുവുനായയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് പിടിയില്‍
മുംബൈ :തെരുവുനായയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് പിടിയിൽ.മുംബൈയിലാണ് സംഭവം. ഇരുപത്തഞ്ചുകാരനായ ആകാശ് ആണ് അറസ്റ്റിലായത്. ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്യുകയാണ് ഇയാള്‍. ശനിയാഴ്ച രാത്രി ഹീറ പന്ന മാളില്‍ വെച്ചാണ് സംഭവം നടന്നത്. മാളിന്റെ പിറകുവശത്തുവച്ചാണ് യുവാവ് തെരുവുനായയെ പിടിച്ചുവച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ഈ സമയത്ത് ഇതുവഴി കടന്നുപോയ ഒരാളാണ് സംഭവം കണ്ടത്. മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ ബോംബേ ആനിമല്‍ റൈറ്റ്‌സിന് ഇയാൾ ഇതിന്റെ വിഡിയോ പകര്‍ത്തി അയച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു.തുടര്‍ന്ന് എന്‍.ജി.ഒ അംഗമായ മിനു സേത്തും മറ്റൊരു മൃഗസംരക്ഷണ പ്രവര്‍ത്തകനും പൊവായ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആറു മാസം പ്രായമുള്ള നായയെയാണ് യുവാവ് പീഡിപ്പിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മുന്‍പും പലതവണ ഇയാള്‍ തെരുവുനായ്ക്കളെ പീഡിപ്പിച്ചതായും പരാതിയുണ്ട്. ഇതിന്റെ വിഡിയോ പകര്‍ത്തി മറ്റൊരു ഡെലിവറി ബോയ് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ എന്‍.ജി.ഒയ്ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത്…
Read More » -
NEWS
പൊലീസുകാരനെതിരെ ലൈംഗിക അതിക്രമം; സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: പൊലീസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്‌മെന്റ് ക്യാംപ് ആയ പോത്താനിക്കാടാണു സംഭവം. ലൈംഗിക ആവശ്യവുമായി മേലുദ്യോഗസ്ഥനായ എസ് ഐ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ ആവശ്യം നിരസിച്ചപ്പോള്‍ മേലുദ്യോഗസ്ഥന്‍ കയ്യേറ്റം ചെയ്തെന്നും പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തിന് കമാന്‍ഡന്റ് ജോസ് വി ജോര്‍ജാണ് ഉത്തരവിട്ടിരിക്കുന്നത്. ആക്രമണത്തിന് ഇരയായ പൊലീസുകാരന്‍ കഴിഞ്ഞ 24നു നല്‍കിയ പരാതിയിലാണ് നടപടി.
Read More » -
NEWS
കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി കടലില്‍ മുങ്ങി മരിച്ചു
കാസര്‍കോട്: ബേക്കല്‍ കോട്ടയ്ക്ക് സമീപം കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി അച്ഛനും സഹോദരനും നോക്കിനില്‍ക്കേ കടലില്‍ മുങ്ങി മരിച്ചു. പള്ളിക്കര സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും ശക്തിനഗറിലെ സുബൈറിന്റെ മകനുമായ ഷുഹൈബ്(17)ആണ് മരിച്ചത്. പിതാവിനോടും സഹോദരനുമോപ്പം കല്ലുമ്മക്കായ ശേഖരിക്കാന്‍ കടല്‍ത്തീരത്തെത്തിയതായിരുന്നു. ഇവര്‍ നോക്കി നില്‍ക്കെയാണ് തിരമാലയില്‍പെട്ട് ഷുഹൈബിനെ കാണാതായത്. രാവിലെ ഒമ്ബതോടെ കടലില്‍ കാണാതായ ഷുഹൈബിന്റെ മൃതദേഹം 11 ഓടെയാണ് കണ്ടെത്തിയത്.
Read More »