ഷാരോൺ കൊലപാതകക്കേസ് പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം; രണ്ട് വനിതാ പോലീസുകാർക്ക് സസ്പെൻഷൻ.നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്.
സ്റ്റേഷനു പുറത്തെ ശുചി മുറിയിലാണ് ഗ്രീഷ്മ ആത്മഹത്യാശ്രമം നടത്തിയത്.സ്റ്റേഷനുള്ളിലെ ശുചി മുറിയാണ് സുരക്ഷിതമെന്ന് ഉറപ്പു വരുത്തിയിട്ടും പുറത്തെ ശുചിമുറി ഉപയോഗിച്ചതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമായതെന്ന് കണ്ടെത്തിയാണ് സസ്പെന്‍റ് ചെയ്തത്.