LocalNEWS

ലോക നേതാവായിരുന്നു ഇന്ദിരാഗാന്ധി: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ഇന്ത്യൻ പ്രധാനമന്ത്രിയെന്നു മാത്രമല്ല ചേരിചേരാ പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷയെന്ന നിലയ്ക്കും അപ്പുറമായിരുന്നു ഇന്ദിരാ ഗാന്ധിയുടെ പ്രസക്തിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ .ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി കോട്ടയം ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച 38-ാമത് ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും ഐകൃദാർഡ്യ പ്രതിഞ്ജാദിനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിര സ്വപ്നം കണ്ട ഭാരതത്തെ വീണ്ടെടുക്കാൻ വർഗീയ- ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിനു നേതൃത്വം നൽകുമെന്ന് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഞ്ജ യെടുത്തു. ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

ടോമി കല്ലാനി, പി.ആർ സോന, കുഞ്ഞ് ഇല്ലംപള്ളി, ഫിൽസൺ മാത്യൂസ്, കെ.സി.നായർ, മോഹൻ കെ നായർ, ജി.ഗോപകുമാർ, ബിജു പുന്നത്താനം, എം.പി സന്തോഷ് കുമാർ, സിബി ചേനപ്പാടി, ജോണി ജോസഫ്, ചിന്തു കുര്യൻ ജോയി, ബോബി ഏലിയാസ്, എസ്സ് രാജീവ്, റ്റി സി റോയി, കെ.ജി ഹരിദാസ്, ജോർജ് പയസ്, കെ.എം ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.

Back to top button
error: