KeralaNEWS

ലഹരിവിരുദ്ധ ഗാനം മന്ത്രി വി ശിവൻകുട്ടി പുറത്തിറക്കി

 

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ ഗാനം പുറത്തിറക്കി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഗാനം പുറത്തിറക്കിയത്.

കവി പ്രഭാവർമ്മയുടേതാണ് ഗാനത്തിന്റെ വരികൾ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രതീഷ് വേഗയാണ്. ബിജു നാരായണനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു.കെ- ഐ എ എസ്, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പി. പ്രമോദ്, വി എച്ച് എസ് ഇ ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Back to top button
error: