Month: September 2022
-
Crime
മധു കൊലക്കേസ്: കോടതിയെ കബളിപ്പിച്ച സാക്ഷി സുനിൽ കുമാറിനെതിരായ ഹർജി കോടതി ഇന്ന് പരിഗണിക്കും
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ കോടതിയെ കബളിപ്പിച്ച 29-ാം സാക്ഷി സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സുനിൽ കുമാറിനെതിരായ നടപടി തീരുമാനിക്കുന്നതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ടി.കെ.സുബ്രഹമണ്യനോട് ഹാജരാകാനും കോടതി നിർദേശിച്ചു. സ്വന്തം ദൃശ്യം കോടതിയിൽ പ്രദർശിപ്പിച്ചപ്പോൾ നിഷേധിച്ച 36-ാം സാക്ഷി അബ്ദുൽ ലത്തീഫിനോട് ഇന്ന് പാസ്പ്പോർട്ട് , ഫോട്ടോ എന്നിവ സഹിതം ഹാജരാവാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 11 പ്രതികളുടെ ജാമ്യഹർജിയും മണ്ണാർക്കാട് എസ് സി എസ് ടി കോടതി ഇന്ന് പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയത്. പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ പോയെങ്കിലും വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. 90, 91 സാക്ഷികളുടെ വിസ്താരമാണ് കോടതി ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. തൊണ്ണൂറാം സാക്ഷി ഡോ.എൻ.എ ബൽറാം മധുവിൻ്റെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെ സംഘത്തിലെ തലവൻ ആണ്. ഇന്ന് ഹാജരാകാൻ അസൌകര്യം ഉണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്ന് വിസ്തരിക്കുന്ന…
Read More » -
India
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുകുൾ വാസ്നിക് മത്സരിക്കും
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് മുകുൾ വാസ്നിക് മത്സരിക്കും. അദ്ദേഹം നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് മത്സരിക്കാനില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മുകുൾ വാസ്നിക് മത്സരരംഗത്തേക്ക് വരുന്നത്. നിലവിൽ മുതിര്‍ന്ന ദിഗ് വിജയ് സിംഗ്, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. നേരത്തെ ജി 23 ഗ്രൂപ്പുമായി ബന്ധം പുലര്‍ത്തിയിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി മുകുൾ വാസ്നിക് നെഹ്റു കുടുംബത്തോട് അടുപ്പം കാണിക്കുന്നുണ്ട്. ഗലോട്ട് പിന്മാറിയ സാഹചര്യത്തിലാണ് പൊതുസ്വീകാര്യത പരിഗണിച്ച് മുകുൾ വാസ്നികിനെ മത്സരരംഗത്തേക്ക് അനൗദ്യോഗികമായി പിന്തുണച്ചത് എന്നാണ് സൂചന. നെഹ്റു കുടുംബവുമായി അടുപ്പം പുലര്‍ത്തുന്ന മുതിര്‍ന്ന നേതാവ് പവൻ കുമാര്‍ ബൻസാൽ നേരത്തെ ഒരു സെറ്റ് പത്രിക വാങ്ങിയിരുന്നു. ആ പത്രിക മുകുൾ വാസ്നിക്കിൻ്റെ പേരിൽ സമര്‍പ്പിക്കപ്പെടാനാണ് സാധ്യത. നാമനിര്‍ദേശ പത്രിക പിൻവലിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ എട്ടിനാണ്. അതുവരെ നാടകീയരംഗങ്ങൾ തുടരാനാണ് സാധ്യത. അതേസമയം സച്ചിന്‍ പൈലറ്റ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി…
Read More » -
NEWS
‘പൊന്നിയിൻ സെൽവൻ’ ഇന്ന് ലോകത്താകമാനം 7500 ലധികം തിയേറ്ററുകളിൽ, ചിത്രത്തിന് ഒരാമുഖം
ചരിത്രവും സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ ഭാവനകളും ഇഴ ചേർന്ന തലമുറകൾ തോറും ഹൃദയത്തിലേറ്റിയ മഹാകാവ്യണ് ‘പൊന്നിയിൻ സെൽവൻ’. അമ്പതുകളിൽ രചിക്കപ്പെട്ട നോവലാണിത്. എം. ജി. ആർ, കമലഹാസൻ എന്നിവർ ഈ ചരിത്ര നോവൽ സിനിമയാക്കാൻ പല സന്ദർഭങ്ങളിലും ശ്രമിച്ചെങ്കിലും നടന്നില്ല. ആ സ്വപ്നം ഇന്ന് മണിരത്നത്തിലൂടെ സാഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു. ഈ ചരിത്ര നോവൽ സിനിമയായാൽ അതിൽ ഒരു നിഴൽ വേഷമെങ്കിലും ചെയ്യാൻ ആഗ്രഹിക്കാത്ത നടീ നടന്മാർ ഉണ്ടാവില്ല. മണിരത്നം താര നിർണ്ണയം പൂർത്തിയാക്കിയ ശേഷം സൂപ്പർ സ്റ്റാർ രജനികാന്ത് തനിക്ക് പെരിയ പഴുവേട്ടൈയരുടെ കഥാപാത്രമെങ്കിലും നൽകി തന്നെ ഈ സിനിമയുടെ ഭാഗമാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ വേഷം രജനിയുടെ ഇമേജിന് കോട്ടം വരുത്തും എന്നത് കൊണ്ട് മണിരത്നം അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. അത്ര മാത്രം ഒരോരുത്തരും മനസിൽ താലോലിക്കുന്ന, കോടിക്കണക്കിന് വായനക്കാരെ നേടിയ ഇതിഹാസ കഥയാണ് ‘പൊന്നിയിൻ സെൽവൻ’. അതിൻ്റെ ദൃശ്യാവിഷ്‌ക്കാരം കാണാൻ ലോകമെങ്ങുമുള്ള സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കയാണ്. അതിനു മുന്നോടിയായി…
Read More » -
Crime
യുവനടിമാർക്കെതിരായ ലൈംഗിക അതിക്രമം: സിസിടിവി ദൃശ്യങ്ങൾ കസ്റ്റഡിയിലെടുത്ത് പൊലീസ്, ശാസ്ത്രീയ പരിശോധന നടത്തും
കോഴിക്കോട്: കോഴിക്കോട് സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പൊലീസന്വേഷണം ഊര്‍ജിതം. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇത് ഉടൻ ശാസ്ത്രീയ പരിശോധനക്കായി അയക്കും. പരിപാടി നടന്ന ഇടം, നടവഴി എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോൾ ശേഖരിച്ചത്. കൂടുതൽ വ്യക്തതക്ക് വേണ്ടി സമീപത്തെ കൂടുതൽ ദൃശ്യങ്ങൾ കൂടി ശേഖരിക്കണമെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് ചൊവ്വാഴ്ച വൈകീട്ട് നടന്ന സിനിമ പ്രമോഷൻ ചടങ്ങ് കഴിഞ്ഞിറങ്ങുമ്പോഴാണ് രണ്ട് നടിമാർക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ പന്തീരാങ്കാവ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. അതിക്രമം നടത്തിയവരെ കണ്ടാൽ തിരിച്ചറിയുമെന്ന് ഇരുവരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാർഡ് ഡിസ്ക് പൊലീസ് ഉടൻ തന്നെ ശാസ്ത്രീയ പരിശോധനക്കായി അയക്കും. വിദൂര ദൃശ്യങ്ങളായതിനാൽ കൂടുതൽ സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ…
Read More » -
Kerala
ബഫർ സോൺ: രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ഇളവ്, പ്രതീക്ഷയോടെ കേരളം
ദില്ലി: സുപ്രീംകോടതി പ്രഖ്യാപിച്ച ബഫർ സോണിൽ രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ഇളവ്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനം, താനെ ക്രീക് ഫ്ലാമിങ്ങോ വന്യമൃഗ കേന്ദ്രത്തിനുമാണ് ഇളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജൂൺ മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച്, സംരക്ഷിത ഉദ്യാനങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിൽ ബഫർ സോൺ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ നിർമാണ പ്രവർത്തനം ഉൾപ്പെടെ തടഞ്ഞിരുന്നു. വിധിയിൽ വ്യക്തത നേടി മഹാരാഷ്ട്രയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ഈക്കാര്യം വ്യക്തമാക്കിയത്. നേരത്തെ വിധിക്കെതിരെ കേരളം പുനഃപരിശോധനാ ഹർജി സമർപ്പിച്ചിരുന്നു. വിധിയിൽ വ്യക്തത തേടി കേന്ദ്ര സർക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പുതിയതായി രണ്ട് പ്രദേശങ്ങളെയും ഒഴിവാക്കിയ വിധിയുടെ ആനുകൂല്യം കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ലഭ്യമാകുമെന്നാണ് നിയമവൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. അതേസമയം,, സുപ്രീംകോടതി വിധിയില്‍ നിര്‍ദ്ദേശിച്ച പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കി.മീ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് നിര്‍മ്മാണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച…
Read More » -
Crime
പബ്ജി കളിക്കാന്‍ പിതാവിന്റെ അക്കൗണ്ടില്‍നിന്ന് തട്ടിയെടുത്തത് 23 ലക്ഷത്തിലേറെ രൂപ; പിടിയിലായ കൗമാരക്കാരന് ആറുമാസം ജയില്‍ശിക്ഷയും പിഴയും
മനാമ: മൊബൈല്‍ ഗെയിം കളിക്കാന്‍ മോഷണം നടത്തിയ കൗമാരക്കാരന് ശിക്ഷ. ബഹ്റൈനിലാണ് സംഭവം. പബ്ജി ഗെയിം കളിക്കുന്നതിന് വേണ്ടിയാണ് പതിനാറുകാരന്‍ സ്വന്തം പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് 11,000 ദിനാര്‍ (23 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) മോഷ്ടിച്ചത്. വിചാരണ പൂര്‍ത്തിയാക്കിയ ഹൈ ക്രിമിനല്‍ കോടതി, കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 16കാരന് ആറുമാസം ജയില്‍ശിക്ഷയും 1,000 ദിനാര്‍ പിഴയും വിധിക്കുകയായിരുന്നു. പിതാവിന്റെ ഡിജിറ്റല്‍ ഒപ്പ് ദുരുപയോഗം ചെയ്ത് കൃത്രിമം നടത്തിയതാണ് കുട്ടി പണം മോഷ്ടിച്ചത്. പിതാവ് സ്ഥലത്തില്ലായിരുന്ന സമയത്താണ് സംഭവം നടന്നത്. 65കാരനായ പിതാവ് പണമിടപാട് നടത്തുന്ന ബെനഫിറ്റ് പേ ആപ്പില്‍ പിതാവിന്റെ അനുവാദം ഇല്ലാതെ ലോഗിന്‍ ചെയ്ത കുട്ടി പണം തട്ടിയെടുക്കുകയായിരുന്നു. കുട്ടിയുടെ പിതാവില്‍ നിന്ന് വിവാഹ മോചനം നേടിയ അമ്മയ്ക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നെങ്കിലും കേസില്‍ അമ്മയ്ക്ക് ശിക്ഷ വിധിച്ചിട്ടില്ല. പ്രായപൂര്‍ത്തിയായ ഒരാള്‍ക്കൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളി ആയതുകൊണ്ടാണ് കേസ് കുട്ടികളുടെ കോടതിയില്‍ വിചാരണ നടത്താതിരുന്നത്. ശിക്ഷാ കാലാവധി പകുതി പിന്നിട്ട് കഴിയുമ്പോള്‍…
Read More » -
NEWS
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക്
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സോണിയ ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് മത്സരിക്കാനില്ലെന്ന പ്രഖ്യാപനം. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ സോണിയയോട് ഗെലോട്ട് മാപ്പ് പറഞ്ഞു. നെഹ്റു കുടുംബവുമായി 50 വര്‍ഷത്തെ ബന്ധമാണുളളതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഗലോട്ട് പറഞ്ഞു.നെഹ്റു കുടുംബവുമായി ഏറെ അടുപ്പമുള്ള ഗെലോട്ടിനെ അധ്യക്ഷ പദവിയിൽ എത്തിക്കാൻ ആയിരുന്നു നേതൃത്വത്തിന്റെ ശ്രമം. പകരം രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി പദത്തിൽ അവരോധിക്കാനും ആയിരുന്നു തീരുമാനം. ഗലോട്ടിന്റെ അനുയായികൾ കലാപ കൊടി ഉയർത്തിയതോടെയാണ് ഹൈക്കമാൻഡ് നീക്കം പൊളിഞ്ഞത്.
Read More » -
Crime
പിതാവിന്റെ തോക്ക് എടുത്ത് കളിക്കുന്നതിനിടെ വെടിയേറ്റ് പന്ത്രണ്ടുകാരന്‍ മരിച്ചു
അമ്മാന്‍: ജോര്‍ദാനില്‍ പിതാവിന്റെ തോക്കില്‍ നിന്ന് വെടിയേറ്റ് 12 വയസ്സുള്ള ആണ്‍കുട്ടി മരിച്ചു. ജോര്‍ദാനിലെ അമ്മാനിലാണ് സംഭവം. പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് കുട്ടി മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. തോക്കു കൊണ്ട് കളിക്കുന്നതിനിടെ കുട്ടിക്ക് വെടിയേല്‍ക്കുകയായിരുന്നെന്ന് പൊതുസുരക്ഷാ വിഭാഗം വക്താവ് കേണല്‍ ആമര്‍ അല്‍ സര്‍താവി പറഞ്ഞു. കുട്ടിയുടെ മൃതദേഹം വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. ജോര്‍ദാനിലെ നിയമം അനുസരിച്ച് വ്യക്തികള്‍ക്ക് സ്വയരക്ഷയ്ക്ക് തോക്ക് വീടുകളില്‍ സൂക്ഷിക്കാന്‍ അനുവാദമുണ്ട്. ഇതിനായി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് വാങ്ങണം. കൈവശം വേക്കുന്ന ആളുടെ പേരിലായിരിക്കും തോക്ക് രജിസ്റ്റര്‍ ചെയ്യുക. ലൈസന്‍സില്ലാതെ തോക്ക് കൈവശം വെക്കുന്നത് ഏഴു വര്‍ഷം ജയില്‍ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്.
Read More » -
Kerala
അവിവാഹിതരടക്കം എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്ന സുപ്രീം കോടതി വിധി ആശങ്കയുളവാക്കുന്നതാണെന്ന് കെസിബിസി
കൊച്ചി: അവിവാഹിതരടക്കം എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്ന സുപ്രീം കോടതി വിധി ആശങ്കയുളവാക്കുന്നതാണെന്ന് കെസിബിസി. ജീവനെതിരെയുള്ള നിലപാട് സ്വീകരിക്കാന്‍ ഇത് പലര്‍ക്കും പ്രേരണ നല്കുമെന്നാണ് കെസിബിസിയുടെ വാദം. ഗര്‍ഭത്തില്‍ ജീവന്‍ ഉദ്ഭവിക്കുന്നത് സ്ത്രീകളുടെ മാത്രം പ്രവര്‍ത്തനം മൂലമല്ലെന്നും സ്ത്രീകളുടെ അവകാശം മാത്രമായി ഗര്‍ഭസ്ഥ ശിശുവിനെ പരിമിതപ്പെടുത്തുന്നത് മനുഷ്യമഹത്വം കുറച്ചു കാണിക്കുന്നതിന് തുല്യമാണെന്നുമാണ് കെസിബിസി വിലയിരുത്തൽ. അതിനാല്‍ തന്നെ കുടുംബ ഭദ്രതയ്ക്കും സ്ത്രീ മഹത്വത്തിനും വേണ്ടി ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം രാജ്യത്തിനും നിയമസംവിധാനങ്ങള്‍ക്കുണ്ടെന്നും കെസി ബി സി വിശദീകരിക്കുന്നു. വിവാഹിതരും അവിവാഹിതരുമായുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭത്തിന്റെ 24 ആഴ്ച വരെയുള്ള കാലത്ത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രകാരം ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാനവിധി പ്രസ്താവത്തിൽ വ്യക്തമാക്കുന്നത്. ഇതിൽ തരംതിരിവ് പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ നിയമത്തിൽ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമായിരുന്നു ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടായിരുന്നത്. ഇതാണ് സുപ്രീം കോടതി മാറ്റിയിരിക്കുന്നത്. ഗര്‍ഭഛിദ്രം സ്വന്തം നിലക്ക് സ്ത്രീകള്‍ക്ക് തീരുമാനിക്കാം.…
Read More » -
Kerala
ഇന്ത്യാ ദക്ഷിണാഫ്രിക്ക ട്വന്‍റി-ട്വന്‍റി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 10.25 ലക്ഷം രൂപയുടെ വിറ്റുവരവ്
ഇന്ത്യാ ദക്ഷിണാഫ്രിക്ക ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുഡ് കോര്‍ട്ടുകള്‍ വഴി കുടുംബശ്രീ യൂണിറ്റുകള്‍ നേടിയത് 10.25 ലക്ഷം രൂപയുടെ വിറ്റുവരവ്.മത്സരം കാണാനെത്തിയ ക്രിക്കറ്റ് പ്രേമികള്‍ക്കും കൂടാതെ ഒഫീഷ്യല്‍സ്, ഗ്രൗണ്ട് സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഭക്ഷണ വിതരണം നടത്തിയതിലൂടെയാണ് ഈ നേട്ടം. ഓര്‍ഡര്‍ ലഭിച്ചതു പ്രകാരം 3000 പേര്‍ക്കും ഇതിനു പുറമേ 5000 പേര്‍ക്കുള്ള ഭക്ഷണവുമാണ് നല്‍കിയത്. കുടുംബശ്രീ യൂണിറ്റുകളുടേതായി സ്റ്റേഡിയത്തിന്‍റെ ടെറസ് പവിലിയനു സമീപം പന്ത്രണ്ട് ഫുഡ് കൗണ്ടറുകളാണ് സജജ്ജീകരിച്ചത്. മത്സരം തുടങ്ങുന്നതിനു മുമ്പ് സ്റ്റേഡിയത്തിനു വെളിയില്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് ഉള്ളില്‍ പ്രവേശിച്ച കാണികള്‍ക്ക് മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും പാനീയങ്ങളും കുടുംബശ്രീ സ്റ്റാളില്‍ നിന്നു ലഭിച്ചത് ഏറെ സഹായകമായി. മത്സരത്തിനു മുമ്പും ശേഷവും കാണികള്‍ സ്റ്റാളുകളില്‍ കൂട്ടമായി എത്തിയെങ്കിലും ഭക്ഷണവിതരണം വേഗത്തിലാക്കി തിരക്കൊഴിവാക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയമായി. ഭക്ഷണ വിതരണം രാത്രി പന്ത്രണ്ട് വരെ നീണ്ടു. കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറു…
Read More »