Month: September 2022

  • Kerala

    തെരുവുനായ വിഷയത്തിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി

    തിരുവനന്തപുരം: തെരുവുനായ വിഷയത്തിൽ ഭാഗഭാക്കാകാൻ സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്നവരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാരോട് നിർദേശിച്ചു. ചിലയിടങ്ങളിൽ വിഷയത്തിൽ ഇടപെടാൻ സ്വയമേ തയ്യാറായി വന്ന സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനം ഗുണം ചെയ്തിട്ടുണ്ട്. ഇവരുടെ സേവനം കൂടി കളക്ടർമാർ ഉപയോഗപ്പെടുത്തണം, മുഖ്യമന്ത്രി പറഞ്ഞു.ജില്ലാ കളക്ടർമാരുടേയും വകുപ്പ് മേധാവികളുടേയും ദ്വിദിന വാർഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസം ഉപസംഹാര പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കളക്ടർ പദവി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കരിയറിലെ ചെറിയ കാലയളവ് മാത്രമാണ്. എന്നാൽ ആ പദവി കരിയറിൽ ഉടനീളം ഓർക്കാൻ അനുയോജ്യമായ കാലമാണ്. ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുക വഴി ആ കാലം അവിസ്മരണീയമാക്കണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. തീരുമാനിച്ച ഓരോ കാര്യവും കൃത്യമായി നടപ്പാകുന്നുവെന്ന് കളക്ടർമാർ ഉറപ്പാക്കണം. ഇത് വളരെ പ്രധാനമാണ്. ചെറിയ കാര്യം മുതൽ അതീവ ഗൗരവമേറിയ കാര്യങ്ങൾ വരെ ജില്ലാ കളക്ടർമാർ കൈകാര്യം ചെയ്യേണ്ടതായി വരും.പ്രഗൽഭരായ പഴയ കളക്ടർമാരെ ജനം ഇന്നും ഓർക്കുന്ന കാര്യം…

    Read More »
  • Kerala

    റോഡ് പരിശോധനയിൽ ഐ.എ.എസ് ഉദ്യോഗസ്ഥരും ഭാഗമാകും: മന്ത്രി

    തിരുവനന്തപുരം: റോഡിലൂടെ യാത്ര ചെയ്താണ് പ്രശ്നങ്ങൾ തിരിച്ചറിയേണ്ടതെന്ന്   പൊതുമരാമത്ത് ടൂറിസം യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. പി.ഡബ്ല്യൂ.ഡി മിഷൻ യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നാല് ഘട്ടമായിട്ടാകും പരിശോധന നടത്തുക. സൂപ്രണ്ടിങ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം മാസത്തിലൊരിക്കൽ റോഡ് പരിശോധന നടത്തി  റിപ്പോർട്ട് നൽകും. 45 ദിവസത്തിലൊരിക്കൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം പരിശോധന നടത്തും. പ്രവൃത്തികൾ നടക്കുന്ന സ്ഥലം സന്ദർശിക്കാനും പ്രവർത്തനങ്ങൾ വിലയിരുത്താനും ഉദ്യോഗസ്ഥർ  സമയം കണ്ടെത്തണം. തീർത്ഥാടന കാലം തുടങ്ങും മുമ്പ് ശബരിമല റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള നടപടികൾ തുടരുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട് 19 റോഡുകളിൽ ഒക്ടോബർ 19നും 20നും  മന്ത്രിതല സംഘം നേരിട്ട് സന്ദർശനം നടത്തും. ഫീൽഡിൽ എന്ത് നടക്കുന്നു എന്ന് ജനം അറിയണം. അതുകൊണ്ടാണ് മന്ത്രി മുതൽ ഓവർസിയർ വരെയുള്ളയുള്ളവർ റോഡ് നിർമാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് വിലയിരുത്തൽ നടത്തണമെന്ന  നിർദ്ദേശം നടപ്പിലാക്കുന്നത്. സെപ്തംബർ 20-ാം തീയതി മുതൽ തുടങ്ങിയ…

    Read More »
  • LIFE

    ഗോകുലിന്റെ ജന്മദിനത്തിന് “ഗഗനചാരി” കാര്യക്ടർ പോസ്റ്റർ

    ഗോകുല്‍ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ എന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രത്തിന്റെ കാര്യക്ടർ പോസ്റ്റർ റിലീസായി. നായകനായ ഗോകുൽ സുരേഷിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന അലൻ പോൾ വലംപറമ്പിൽ എന്ന കഥാപാത്രത്തിന്റെ പോസ്റ്റാണ് റിലീസായത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്നു. ‘സാജന്‍ ബേക്കറി’ക്ക് ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന ഈ ചിത്രത്തിന്റെ സുര്‍ജിത്ത് എസ് പൈ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ശിവ, സംവിധായകന്‍ അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ‘അങ്കമാലി ഡയറീസ്’, ‘അനുരാഗ കരിക്കിന്‍ വെള്ളം’, ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രമാണ് ‘ഗഗനചാരി’. ചിത്രസംയോജനം- അരവിന്ദ് മന്മദന്‍, സീജേ അച്ചു. ‘കള’ എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ…

    Read More »
  • Kerala

    നെല്ല് സംഭരണം: സപ്‌ളൈകോയും ബാങ്കുകളുടെ കൺസോർഷ്യവും തമ്മിൽ കരാറായി

    തിരുവനന്തപുരം: നെല്ലിന്റെ സംഭരണ വില കർഷകർക്ക് നേരിട്ട് വേഗത്തിൽ നൽകുന്നതിനായി ബാങ്കുകളുടെ കൺസോർഷ്യവുമായി സപ്‌ളൈകോ കരാർ ഒപ്പിട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ ചേർന്നു രൂപീകരിച്ച കൺസോർഷ്യമാണ് സപ്ളൈകോയുമായി കരാറിൽ ഒപ്പിട്ടത്. കരാർ പ്രകാരം  6.9 ശതമാനം പലിശ നിരക്കിൽ 2500 കോടി രൂപയാണ് സപ്ളൈകോക്കു കൺസോർഷ്യം വായ്പ നല്കുക.  നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നേരത്തെയുള്ള പി.ആർ.എസ് വായ്പാ പദ്ധതി പ്രകാരം ബാങ്കുകളിൽനിന്ന് കടമെടുക്കുന്നതിന് 8.5 ശതമാനമായിരുന്നു പലിശ. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ കൺസോർഷ്യം വായ്പയിലൂടെ പ്രതിവർഷം 21 കോടി രൂപയുടെ ബാധ്യത സപ്ളൈകോയ്ക്ക് കുറയും. പിആർഎസ് വായ്പ സംബന്ധിച്ച് കർഷകർക്കുണ്ടായിരുന്ന വിവിധ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പുതിയ ക്രമീകരണം സഹായകമാകും.  നെല്ല് സംഭരിച്ച ശേഷം  കർഷകർക്ക്  അക്കൗണ്ടിലേക്ക് പണം വേഗത്തിൽ നൽകുന്നതിനാണ് പി.ആർ.എസ് വായ്പ പദ്ധതി നേരത്തെ സപ്ലൈകോ നടപ്പാക്കിയത്. സപ്‌ളൈകോയുടെ ജാമ്യത്തിൽ കർഷകർക്ക് നൽകുന്ന വായ്പയിലൂടെ നെല്ലിന്റെ വില നൽകുകയാണ് ചെയ്തിരുന്നത്. പിന്നീട് സപ്ലൈകോ…

    Read More »
  • Kerala

    കാലാനുസൃതമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ കരട് വ്യവസായ വാണിജ്യനയം: മന്ത്രി

    തിരുവനന്തപുരം: നിലവിലുള്ള 2018 ലെ വ്യവസായ നയത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയാണ് വ്യവസായ വാണിജ്യനയത്തിന്റെ പുതിയ കരട് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പുതിയ വ്യവസായ വാണിജ്യ നയത്തിന്റെ കരട് പുറത്തിറക്കി തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതായി തുടങ്ങുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ ഇന്ന് വ്യവസായങ്ങൾക്ക് അനുകൂലമായ എല്ലാ സാഹചര്യങ്ങളുമുണ്ട്‌. സംസ്ഥാനത്ത് ഏറെ സാധ്യതയുള്ള സൺറൈസ് വിഭാഗത്തിൽപ്പെടുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും അതുവഴി കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങളാണ് പുതിയ കരട് രേഖയിലുള്ളത്. കേരളം എല്ലാ മേഖലയിലുള്ള ഉത്പന്നങ്ങളുടെയും നല്ലൊരു വിപണിയാണ്. വിശദമായ കണക്കുകൾ പരിശോധിച്ചാൽ 109,000 കോടി രൂപയുടെ ഉത്പന്നങ്ങൾ പുറത്തുനിന്ന് കേരള വിപണിയിലേക്കെത്തുന്നു. 10,000 കോടിയുടെ ഓട്ടോമൊബൈൽ, 3000 കോടിയുടെ ടെക്സ്‌റ്റൈൽ ഉത്പന്നങ്ങൾ, 345 കോടിയുടെ കുപ്പിവെള്ളവും സംസ്ഥാനത്ത് വിറ്റുപോകുന്നു. കേരളത്തിന്റെ വിപണിയിൽ തനത് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി കേരള ബ്രാൻഡ് നടപ്പാക്കാനും പുതിയ നയത്തിൽ…

    Read More »
  • Kerala

    എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെൽത്തി വാക്ക് വേ: മന്ത്രി

    തിരുവനന്തപുരം: ഹൃദ്രോഗം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെൽത്തി വാക്ക് വേ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കായിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് ഹെൽത്തി വാക്കിനായി പ്രത്യേക സ്ഥലം കണ്ടെത്തും. കേരള ഹാർട്ട് ഫൗണ്ടേഷന്റെ സഹകരണവുമുണ്ട്. ചികിത്സയെക്കാൾ പ്രധാനമാണ് ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുക എന്നത്. കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗവും കേരള ഹാർട്ട് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ലോക ഹൃദയ ദിനാചരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പാളയം മഹാത്മാ അയ്യൻകാളി ഹാളിൽ വച്ച് നിർവഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ രംഗത്ത് കേരളം വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഏറ്റവും കുറവ് ശിശു മരണമുള്ള സംസ്ഥാനമാണ് കേരളം. ശിശുമരണ നിരക്ക് ഇനിയും കുറയ്ക്കാനുള്ള ശ്രമമാണ് ഹൃദ്യം പോലുള്ള പദ്ധതികൾ വഴി നടത്തുന്നത്. ജീവിതശൈലീ രോഗങ്ങൾ വലിയ വെല്ലുവിളിയാണ്. ജീവിത ശൈലീരോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ…

    Read More »
  • Kerala

    സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നു

    സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊവിഡ് കാലത്ത് സംസ്ഥാനത്ത് ഒരു ലക്ഷത്തി നാല്പതിനായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ സാമൂഹ്യ അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കും. പിഎസ് സി ഉദ്യോഗാർത്ഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകളും പിൻവലിക്കും. ജനകീയ സ്വഭാവത്തിൽ പൊതുമുതൽ നശീകരണവും അക്രമവും ഇല്ലാത്ത സമരങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കും. ഏതൊക്കെ കേസുകൾ പിൻവലിക്കണം എന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിക്കും. യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ വി പി ജോയ്, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ വി വേണു, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, നിയമ സെക്രട്ടറി വി ഹരി നായർ…

    Read More »
  • Kerala

    ബഫർസോൺ: സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു

    തിരുവനന്തപുരം: ബഫർ സോൺ സംബന്ധിച്ച് ഇക്കഴിഞ്ഞ ജൂൺ മൂന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ നിർദ്ദേശിച്ച പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കി.മീ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ഇതിനായി ഫീൽഡ് പരിശോധന നടത്തുന്നതിനുമായി വിദഗ്ധ സമിതി രൂപീകരിച്ചതായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ചെയർമാൻ ആയിട്ടുള്ള സമിതിയിൽ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയം ഭരണ വകുപ്പിലെയും അഡീഷണൽ ചീഫ് സെക്രട്ടറിമാർ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മുൻ വനം വകുപ്പ് മേധാവി ജയിംസ് വർഗീസ് എന്നിവരാണ് അംഗങ്ങൾ. സമിതിയ്ക്ക് സാങ്കേതിക സഹായം നൽകുന്നതിനായി സാങ്കേതിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇതിൽ പ്രമോദ് ജി. കൃഷ്ണൻ (അഡീഷണൽ പി.സി.സി.എഫ് (വിജിലൻസ് & ഫോറസ്റ്റ് ഇന്റലിജൻസ്), ഡോ.റിച്ചാർഡ് സ്‌കറിയ (ഭൂമി ശാസ്ത്ര അധ്യപകൻ), ഡോ. സന്തോഷ് കുമാർ എ.വി (കേരള ജൈവ വൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി),  ഡോ.ജോയ് ഇളമൺ (കില ഡയറക്ടർ) എന്നിവർ…

    Read More »
  • Kerala

    പിന്നാക്കവിഭാഗങ്ങളെ പൊതുസമൂഹത്തിനൊപ്പമുയർത്തുന്നതിനുള്ള ഇടപെടലുകൾ ശക്തമാക്കും: മന്ത്രി

    തിരുവനന്തപുരം: പിന്നാക്ക വിഭാഗം ജനങ്ങളെ പൊതുസമൂഹത്തിനൊപ്പം ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള സർക്കാർ ഇടപെടലുകൾ ശക്തമാക്കുമെന്ന് പട്ടികജാതി, പട്ടിക വർഗ, പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷണൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പട്ടികജാതി ഉപദേശക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനായി സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും അർഹരായ എല്ലാവർക്കും വികസന പദ്ധതികളുടെ ആനുകൂല്യം എത്തിക്കുന്നതിനുമുള്ള ഇടപെടലുകൾ ഉറപ്പാക്കുകയുമാണ് ഉപദേശക സമിതിയോഗത്തിന്റെ ലക്ഷ്യം. ഏതൊരു പിന്നാക്ക വിഭാഗത്തെയും മുൻനിരയിലെത്തിക്കുന്നതിന് മികച്ച വിദ്യാഭ്യാസത്തിന് നിർണായക പങ്കുണ്ട്. അതുകൊണ്ട് തന്നെ പിന്നാക്ക വിഭാഗത്തിലുൾപ്പെടുന്ന വിദ്യാർഥികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ഫലപ്രദമാണ്. പുതുതലമുറ കോഴ്സുകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സമിതിയിൽ അംഗങ്ങളായ എം.എൽ.എ മാരായ കെ.എം സച്ചിൻദേവ്, പി.പി സുമോദ്, സി.സി മുകുന്ദൻ, എം.എസ് അരുൺകുമാർ,ഒ.എസ് അംബിക, പട്ടികജാതി,പട്ടിക വർഗ്ഗ, പിന്നാക്കവിഭാഗ വികസന വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്, കിർതാഡ്സ് ഡയറക്ടർ ശ്രീധന്യ സുരേഷ്, പട്ടികജാതി,പട്ടികവർഗ്ഗ, പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ വി സജീവ്, സംസ്ഥാനതല പട്ടികജാതി…

    Read More »
  • Kerala

    പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനം: പോലീസ് ആസ്ഥാനത്ത് ഉന്നതല യോഗം ചേർന്നു

    പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയ്ക്ക് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ തുടർന്ന് സ്വീകരിക്കേണ്ട നടപടികൾ പോലീസ് ആസ്ഥാനത്തുചേർന്ന ഉന്നതതലയോഗം ചർച്ച ചെയ്തു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് അധ്യക്ഷത വഹിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയുന്നതിനുവേണ്ടി നോട്ടിഫൈ ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കും. നിരോധിത സംഘടനയ്ക്ക് സാമ്പത്തികസഹായം ലഭിക്കുന്ന മാർഗ്ഗങ്ങൾ തടയുന്നതിനും ജില്ലാ പോലീസ് മേധാവിമാർ നടപടിയെടുക്കും. ഇതിനായി സർക്കാർ ഉത്തരവ് പ്രകാരം കൈമാറിയ അധികാരം ജില്ലാ പോലീസ് മേധാവിമാർ വിനിയോഗിക്കും. ജില്ലാ മജിസ്ട്രേട്ടുമാരുമായി ചേർന്നായിരിക്കും ഇക്കാര്യത്തിൽ ജില്ലാ പോലീസ് മേധാവിമാർ തുടർനടപടി സ്വീകരിക്കുക. ഈ നടപടികൾ ക്രമസമാധാനവിഭാഗം എഡിജിപിയും മേഖല ഐജിമാരും റേഞ്ച് ഡി ഐ ജിമാരും നിരീക്ഷിക്കും. ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ചു. പോലീസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ എഡിജിപി മാരും ഐജിമാരും ഡിഐജിമാരും എല്ലാ ജില്ലാ പോലീസ് മേധാവിമാരും…

    Read More »
Back to top button
error: