NEWS

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക്

ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സോണിയ ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് മത്സരിക്കാനില്ലെന്ന പ്രഖ്യാപനം. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ സോണിയയോട് ഗെലോട്ട് മാപ്പ് പറഞ്ഞു. നെഹ്‌റു കുടുംബവുമായി 50 വര്‍ഷത്തെ ബന്ധമാണുളളതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ​ഗലോട്ട് പറഞ്ഞു.നെഹ്റു കുടുംബവുമായി ഏറെ അടുപ്പമുള്ള ഗെലോട്ടിനെ അധ്യക്ഷ പദവിയിൽ എത്തിക്കാൻ ആയിരുന്നു നേതൃത്വത്തിന്റെ ശ്രമം. പകരം രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി പദത്തിൽ അവരോധിക്കാനും ആയിരുന്നു തീരുമാനം. ഗലോട്ടിന്റെ അനുയായികൾ കലാപ കൊടി ഉയർത്തിയതോടെയാണ് ഹൈക്കമാൻഡ് നീക്കം പൊളിഞ്ഞത്.

 

Back to top button
error: