Month: September 2022
-
Crime
40 കാരിയുടെ ഒരു ‘കാല്‍ അബദ്ധം’; പൊലിഞ്ഞത് നാലംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന 19-കാരന്റെ ജീവന്‍
വാഹനാപകടങ്ങളില്‍ പെട്ട് നിരവധി പേരാണ് ഓരോ ദിവസവും നമ്മുടെ നാട്ടില്‍ മരിക്കുന്നത്. ഇവരില്‍ പകുതിയിലധികം പേരും അപകടത്തില്‍ പെടുന്നത് തങ്ങളുടെതായ കാരണങ്ങള്‍ കൊണ്ടല്ല. മറ്റു പലരുടെയും അശ്രദ്ധയാണ് നിരപരാധികളായ നിരവധി പേരുടെ ജീവന്‍ അപഹരിക്കാന്‍ ഇടയാക്കുന്നത്. അത്തരത്തില്‍ ഒരു അപകടം കഴിഞ്ഞദിവസം താനെയില്‍ സംഭവിച്ചു. 40 കാരിയായ ഒരു സ്ത്രീയുടെ അശ്രദ്ധയില്‍ പൊലിഞ്ഞത് 19 കാരനായ ഒരു ചെറുപ്പക്കാരന്റെ ജീവനാണ് . വാഹനം ഓടിച്ചു പഠിക്കുന്നതിനിടയില്‍ സ്ത്രീ ബ്രേക്കിനു പകരം ക്ലച്ച് അമര്‍ത്തിയതാണ് ദുരന്തത്തിലേക്ക് വഴി തുറന്നത്. സ്ത്രീയോട് വാഹനം ശരീരത്തിലൂടെ കയറിയിറങ്ങിയാണ് കടയിലെ ഡെലിവറി ബോയ് ആയ ചെറുപ്പക്കാരന്‍ മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30 ന് താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റ് പരിസരത്താണ് അപകടമുണ്ടായത്. വാഹനം ഓടിച്ചു പഠിക്കുകയായിരുന്ന ഒരു സ്ത്രീ അബദ്ധത്തില്‍ തന്റെ കാറിന്റെ ബ്രേക്ക് ചവിട്ടുന്നതിന് പകരം ക്ലച്ചില്‍ അമര്‍ത്തിയതോടെ വാഹനം നിയന്ത്രണം വിട്ട് ചെറുപ്പക്കാരന്റെ ദേഹത്ത് കൂടെ കയറുകയായിരുന്നു. സമീപത്തെ പലചരക്ക് കടയിലെ ഡെലിവറി ഏജന്റ് ആണ്…
Read More » -
NEWS
യുഎഇയിലെ പ്രധാന റോഡില്‍ തിങ്കളാഴ്ച മുതല്‍ പുതിയ വേഗപരിധി
അബുദാബി: അബുദാബിയിലെ പ്രധാന റോഡുകളിലൊന്നില്‍ തിങ്കളാഴ്ച മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരുമെന്ന് പൊലീസ് അറിയിച്ചു. അബുദാബിയിലെ ശൈഖ് സായിദ് റോഡിലെ അല്‍ ഖുറം സ്ട്രീറ്റിലാണ് സെപ്‍റ്റംബര്‍ 26 മുതല്‍ വാഹനങ്ങള്‍ പാലിക്കേണ്ട പരമാവധി വേഗതയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതല്‍ മണിക്കൂറില്‍ 100 കിലോമീറ്ററായിരിക്കും നിര്‍ദിഷ്ട ഭാഗത്ത് പരമാവധി വേഗത. #AbuDhabiPolice announces a speed reduction to 100 km on Sheikh Zayed Road "Al Qurm Street" pic.twitter.com/7qHCInxD08 — شرطة أبوظبي (@ADPoliceHQ) September 24, 2022 ശൈഖ് സായിദ് റോഡില്‍ ഖസ്‍ര്‍ അല്‍ ബഹര്‍ ഇന്റര്‍സെക്ഷന്‍ മുതല്‍ ഇരു ഭാഗങ്ങളിലേക്കും പുതിയ വേഗ പരിധി ബാധകമാണെന്ന് അബുദാബി പൊലീസ് അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ റോഡിലെ സുരക്ഷ ഉറപ്പാക്കാനായി പുതിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More » -
LIFE
ബോക്‌സ് ഓഫീസില്‍ വെന്നിക്കൊടി പാറിക്കാന്‍ ‘പൊന്നിയിന്‍ സെല്‍വന്‍’; സെന്‍സറിംഗ് പൂര്‍ത്തിയായി, ഇനി കാത്തിരിപ്പിന്റെ ആറ് നാള്‍
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തും. വൻതാര നിര അണിനിരക്കുന്ന ചിത്രവുമായി ബന്ധപ്പെെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായെന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 167 മിനിറ്റാണ് (രണ്ട് മണിക്കൂർ 47 മിനിറ്റ്) സിനിമയുടെ റണ്ണിങ് ടൈം എന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറും ടീസറുകളും പോസ്റ്ററുകളും ഇതിനോടകം തരംഗമായി കഴിഞ്ഞു. ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിക്കാൻ പോകുന്ന മറ്റൊരു ചിത്രമാകും പൊന്നിയിൻ സെൽവൻ എന്നാണ് കണക്ക് കൂട്ടലുകൾ. #PonniyinSelvan censored UA. Runtime 167 mins (2hrs 47mins). pic.twitter.com/zzz7Vya5cX — Sreedhar Pillai (@sri50) September 24, 2022 മലയാളി താരങ്ങളായി ജയറാം, ബാബു…
Read More » -
India
മൂണ്‍ലൈറ്റിങ്: വിപ്രോയ്ക്ക് പിന്നാലെ ടിസിഎസിലും മുന്നറിയിപ്പ്
കൊവിഡ് കാലത്ത് തുടങ്ങിയ വര്‍ക്ക് ഫ്രം ഹോം സാമ്പത്തികമായി ഐ ടി കമ്പനികള്‍ക്ക് പുതിയ സാധ്യതയായിരുന്നു. ഓഫീസ് സൗകര്യങ്ങള്‍ തന്നെ ഒഴിവാക്കി, മേല്‍വിലാസത്തിന് മാത്രമൊരു ഓഫീസ് നിലനിര്‍ത്തുന്ന രീതി ചെലവുചുരുക്കലിന്‍റെ മാര്‍ഗമായി. കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയെങ്കിലും വര്‍ക്കം ഫ്രം ഹോം തുടരാന്‍ കമ്പനികളെ പ്രേരിപ്പിച്ചതും ഈ സമ്പത്തിക നേട്ടം തന്നെയായിരുന്നു. എന്നാല്‍ പുതിയ സാധ്യതകള്‍ക്കൊപ്പം പുതിയ പ്രശ്നങ്ങളും സംഭവിക്കുന്നത് പോലെ എം എന്‍ സികള്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ് വര്‍ക്ക് ഫ്രം ഹോമിനിടെയുള്ള മൂണ്‍ലൈറ്റിങ്. വര്‍ക്ക് ഫ്രം ഹോം സംവിധാനം ഐ ടി മേഖലയില്‍ അധികമായതോടെയാണ് മൂണ്‍ലൈറ്റിങ് രീതി ജീവനക്കാര്‍ കൂടുതല്‍ തുടങ്ങിയത്. മുന്‍പും മൂണ്‍ലൈറ്റിങ് ജോലി നടത്തിയിരുന്നെങ്കിലും വര്‍ക്ക് ഫ്രം ഹോം കൂടിയതോടെ ഇത് വര്‍ധിച്ചു. സ്കില്‍ ഡവല്‍പ്പ്മെന്‍റ് എന്ന് വിശേഷിപ്പിച്ചാണ് ജോലി സമയം കഴിഞ്ഞ് മറ്റൊരു കമ്പനിക്കായി ഫ്രീലാന്‍സറ്‍ പോലെ ഐ ടി ജീവനക്കാര്‍ ജോലി ചെയ്യുന്നത്. മറ്റ് കമ്പനികളുടെ അസൈമെന്‍റുകള്‍ പുറത്ത് നിന്ന് ഏറ്റെടുക്കുന്ന ഏജന്‍സി പോലെ പ്രവര്‍ത്തിക്കുന്നു.…
Read More » -
Pravasi
സ്വദേശിവല്‍ക്കരണം: കൃത്രിമം കാണിച്ചാല്‍ കമ്പനികള്‍ക്ക് വന്‍തുക പിഴ
അബുദാബി: യുഎഇയില്‍ സ്വദേശിവത്കരണ നിരക്ക് സംബന്ധിച്ച് കമ്പനികള്‍ സമര്‍പ്പിക്കുന്ന കണക്കുകളില്‍ കൃത്രിമ കാണിച്ചാല്‍ 20,000 ദിര്‍ഹം പിഴ ചുമത്തും. യുഎഇ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ശനിയാഴ്ച രാജ്യത്തെ സ്വകാര്യ കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. സ്വദേശിവത്കരണം പാലിക്കാത്ത കമ്പനികളില്‍ നിന്ന് അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ പിഴ ഈടാക്കിത്തുടങ്ങും. പ്രതിവര്‍ഷം രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളോട് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ പ്രമേയത്തില്‍, സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരായ നടപടികളും വിശദീകരിച്ചിട്ടുള്ളത്. നിര്‍ദിഷ്ട സമയ പരിധിക്കുള്ളില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങള്‍, തൊഴില്‍ ലഭിക്കാത്ത ഓരോ സ്വദേശിക്കും ആനുപാതികമായി 6000 ദിര്‍ഹം വീതം ഓരോ മാസവും പിഴ അടയ്ക്കണം. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് പ്രതിവര്‍ഷം രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനുള്ള തീരുമാനം യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചത്. അന്‍പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ…
Read More » -
Kerala
കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയും സി.പി.എമ്മും ബിജെപിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നു: കെ സുധാകരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയും സി പി എമ്മും ബിജെപിക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ വിമർശനം. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി പോരാടുമ്പോള്‍ അതിനെ പ്രതിരോധിക്കാനും പരാജയപ്പെടുത്താനും കേരളത്തില്‍ അരയും തലയും മുറുക്കി രംഗത്തെത്തുന്നത് സി പി എമ്മിന്‍റെ ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിനാലാണ് ജനസ്വീകാര്യത ലഭിച്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തുടരെത്തുടരെ മുഖ്യമന്ത്രി വിമര്‍ശിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. സംഘപരിവാറിന്‍റെ പ്രത്യയശാസ്ത്രം അദ്ദേഹം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാത്തതും മുസ്ലീം നാമധാരികളുടെ പേരില്‍ യു എ പി എ ചുമത്തി ജയിലിടച്ചതും അതിനുള്ള ഉദാഹരണമാണെന്നും കെ പി സി സി പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. ദേശീയതലത്തില്‍ ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്ന് രാജ്യത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം തിരിച്ചറിയുകയും മതേതര ജനാധിപത്യ ചേരി ശക്തിപ്പെടുത്താനുള്ള ശ്രമം തുടരുകയും…
Read More » -
Kerala
ഒരു തീവ്രവാദികളുടെയും തെറ്റിനെ ന്യായീകരിക്കാൻ സിപിഎം നിൽക്കില്ല: എ. വിജയരാഘവൻ
കണ്ണൂർ: സംസ്ഥാനത്ത് ഒരു വിഭാഗം വ്യാപകമായി അക്രമം നടത്തുമ്പോൾ സർക്കാർ നോക്കി നിൽക്കുകയല്ല ചെയ്തതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. ശക്തമായ നടപടി പൊലീസ് സ്വീകരിക്കുന്നുണ്ട്. പൊലീസ് ശക്തമായ നടപടി സ്വീകരിച്ചത് കൊണ്ടാണ് വലിയ കുഴപ്പം ഒഴിവായത്. ഒരു ചെറിയ വിഭാഗം ഒളിച്ചിരുന്നാണ് ആക്രമണം നടത്തിയത്. ഒറ്റപ്പെട്ട അക്രമത്തെ പെരുപ്പിച്ച് കാണിക്കേണ്ടതില്ല. ഒരു തീവ്രവാദികളുടെയും തെറ്റിനെ ന്യായീകരിക്കാൻ സിപിഎം നിൽക്കില്ല. വർഗീയതയെ സമൂഹവും തള്ളിപ്പറയണം. അറസ്റ്റിലായ പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ നേരത്തെയും അന്വേഷണം നടന്നിട്ടുണ്ടെന്നും എ.വിജയരാഘവൻ പറഞ്ഞു. രാജ്യത്തെ തീവ്ര വർഗീയതയുടെ മുഖ്യ കാരണക്കാർ ആർഎസ്എസ് ആണെന്ന് വിജയരാഘവൻ ആരോപിച്ചു. എല്ലാ കാലത്തും വർഗീയതയെ ഉപയോഗിച്ചത് സംഘപരിവാർ സംഘടനകളാണ്. ഇതിന്റെ മറുപുറം എന്ന നിലയിലാണ് ന്യൂനപക്ഷ വർഗീയതയും പ്രവർത്തിക്കുന്നത്. ന്യൂനപക്ഷ വർഗീയത കൊണ്ട് വർഗീയ വിപത്തിനെ ചെറുക്കാനാകില്ല. അക്രമത്തിലൂടെ സ്വാധീനം വർദ്ധിപ്പിക്കനാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നതെന്നും വിജയരാഘവൻ ആരോപിച്ചു. എകെജി സെന്ററിന് നേരെ നടന്ന ആക്രമണം കോൺഗ്രസിന്റെ ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന്…
Read More » -
Kerala
സർവകലാശാലകളിൽ അഴിമതിയും സ്വജനപക്ഷപാതവും അരങ്ങുവാഴുന്നു, ‘മഹാത്മാഗാന്ധി’യില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി രേഖാ രാജിനെ നിയമിച്ചത് ശുദ്ധ അസംബന്ധമെന്ന് സുപ്രീംകോടതി
കേരളത്തിലെ സർവകലാശാലകളിൽ അഴിമതി അരങ്ങു വാഴകയാണ്. സി.പി.എം നേതാവും മന്ത്രിയുമായ എം.ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയെ കാലടി സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിച്ചത് അന്ന് കടുത്ത വിമർശനമാണ് ക്ഷണിച്ചു വരുത്തിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച നടപടിയും വൻ വിവാദങ്ങൾക്ക് വഴി തുറന്നു. നിയമനം ഗവർണർ മരവിപ്പിക്കുകയും ചെയ്തു. ഈ വിവാദങ്ങൾ ആളിപ്പടർന്നു കൊണ്ടിരിക്കെയാണ് മഹാത്മാഗാന്ധി സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസറായി രേഖാ രാജിനെ നിയമിച്ചതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്. നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു. നിയമന നടപടി ശുദ്ധ അസംബന്ധം എന്ന രൂക്ഷ വിമർശനമുയർത്തിയാണ് സർവകലാശാലയുടെയും രേഖാ രാജിന്‍റെയും ഹർജികൾ സുപ്രീം കോടതി തള്ളിയത്. ദളിത്ചിന്തക രേഖാ രാജിനെ അസി. പ്രൊഫസറായി മഹാത്മാഗാന്ധി സർവ്വകലാശാല നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമനം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ…
Read More » -
Crime
ഓട്ടോ ചതിച്ചതാണ് ആശാനേ….. ഹര്‍ത്താലിന്റെ മറവില്‍ മോഷ്ണം; രണ്ടു ലക്ഷത്തോളം വിലമതിക്കുന്ന നിര്‍മ്മാണ സാമഗ്രികള്‍ കടത്തവേ കുടുങ്ങി
ഇടുക്കി: ഹര്‍ത്താല്‍ ദിവസം ആരും ശ്രദ്ധിക്കില്ലെന്ന് കരുതി ദേശീയപാതാ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിക്കാനിറങ്ങിയ പ്രതികള്‍ കുടുങ്ങി. ഹര്‍ത്താല്‍ ദിവസം പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ട് തിരക്കിലായിരിക്കുന്നത് മുതലെടുത്തായിരുന്നു യുവാക്കള്‍ മോഷണത്തിനിറങ്ങിയത്. ദേശീയപാതാ നിര്‍മ്മാണ സാമഗ്രികള്‍ കടത്തുവാന്‍ ശ്രമിച്ച രണ്ടു പേരും പൊലീസ് പിടിയിലാകുകയായിരുന്നു. ഈട്ടി സിറ്റി സ്വദേശികളായ രണ്ടു പേരാണ് ദേവികുളം പൊലീസിന്റെ പട്രോളിംഗിന് ഇടയില്‍ പിടിയിലായത്. കുഞ്ചിത്തണ്ണി ഈട്ടി സിറ്റി സ്വദേശികളായ കുറ്റിയില്‍ വീട്ടില്‍ സുരേഷ് (40) ഐങ്കരയില്‍ ബെന്നി (42) എന്നിവരാണ് പിടിയിലായത്. നൈറ്റ് പട്രോളിംഗിന് ഇടയില്‍ ദേവികുളം ബ്ലോക്ക് ഓഫീസിനു സമീപമാണ് ഇവര്‍ പിടിയിലായത്. ദേശീയപാതാ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച ശേഷം ഇവര്‍ ഓട്ടോ റിക്ഷയിലാണ് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ നിര്‍മ്മാണ സാമഗ്രികളുടെ കനത്ത ഭാരം മൂലം സാവധാനത്തിലായിരുന്നു ഓട്ടോ റിക്ഷ സഞ്ചരിച്ചത്. പതിവിലും സാവധാനത്തിലുള്ള ഓട്ടോയുടെ വരവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇതോടെ ഓട്ടോ നിര്‍ത്തുവാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. നിര്‍ത്തിയ ഓട്ടോയില്‍ നിന്നും…
Read More » -
Crime
ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് പുറത്താക്കി; 20 ദിവസം കാത്തിരുന്ന യുവതി വാതില്‍ വെട്ടിപ്പൊളിച്ച് അകത്തുകയറി
ചെന്നൈ: സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍നിന്നു പുറത്താക്കിയ യുവതി കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ വെട്ടിപ്പൊളിച്ച് അകത്തുകയറി. തിരുവാരൂര്‍ ജില്ലയിലെ മയിലാടുതുറൈ സ്വദേശി പ്രവീണയാണ് (30) ഭര്‍ത്താവ് നടരാജന്റെ (32) വീടിനുമുന്നില്‍ 20 ദിവസം കാത്തിരുന്നശേഷം അകത്തുകയറിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. 24 പവനും 3 ലക്ഷം രൂപയും എന്‍ഫീല്‍ഡ് ബുള്ളറ്റും സ്ത്രീധനമായി നല്‍കിയാണ് പ്രവീണയുടെ വീട്ടുകാര്‍ വിവാഹം നടത്തിയത്. മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും നടരാജന്റെ വീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ പ്രവീണയെ പീഡിപ്പിക്കാന്‍ തുടങ്ങി. ചെന്നൈയിലെ സ്വകാര്യകമ്പനിയിലാണ് നടരാജന് ജോലി. നടരാജന്‍ ഇല്ലാത്ത സമയം പ്രവീണയെ വീട്ടില്‍നിന്നു പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍തൃകുടുംബം വീടുപൂട്ടി ബന്ധുവീട്ടിലേക്ക് മാറി. എന്നാല്‍, പ്രവീണ ഭര്‍തൃവീട്ടില്‍നിന്നും പോകാന്‍ തയാറായില്ല. 20 ദിവസം വീടിനുപുറത്തുതന്നെ പാചകം ചെയ്ത് താമസിച്ചു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മയിലാത്തുറൈ പോലീസില്‍ പരാതിയും നല്‍കി. കഴിഞ്ഞ ദിവസം നടരാജന്റെ ബന്ധുക്കള്‍ വീട്ടിലെത്തുകയും പശുക്കളെ പരിചരിച്ച ശേഷം തിരിച്ചുപോകുകയും ചെയ്തു. തന്റെ കാര്യത്തില്‍ തീരുമാനം എടുക്കാതായതോടെ പ്രകോപിതയായ പ്രവീണ…
Read More »