തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ പൂജാരി ഒരുവര്‍ഷത്തിന് ശേഷം പിടിയില്‍. മൈലച്ചല് ഗയ നിവാസില്‍ വീനിഷ് നാരായണന് എന്ന സോനുവാണ് അറസ്റ്റിലായത്.
മാറനല്ലൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഉണ്ണുവെട്ടി ക്ഷേത്രത്തില്‍ പൂജാരിയായി ജോലി നോക്കി വന്നിരുന്ന വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി പെണ്‍കുട്ടിയുമായി സ്നേഹബന്ധത്തിലാവുകയും തുടര്‍ന്ന് വിവാഹവാഗ്ദാനം നല്കി തമിഴ്നാട്ടിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി.
മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും വിനീഷ് നാരായണന് ഒളിവില്‍ പോയി. കഴിഞ്ഞ ഒരു വര്‍ഷമായി അന്യസംസ്ഥാനങ്ങളിലും മറ്റും ഒളിവില്‍ കഴിയുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ കൊണ്ടോട്ടിയിലെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായി ജോലിനോക്കി വരുന്നതിനിടയിലാണ് അറസ്റ്റ്.