KeralaNEWS

സര്‍ക്കാരിനെ തള്ളി കെ.സി.ബി.സി; ഞായാറാഴ്ച അവധി

കൊച്ചി: ഗാന്ധി ജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കെ.സി.ബി.സി. ഞായറാഴ്ച വിശ്വസപരമായ ആചാരങ്ങളില്‍ പങ്കെടുക്കേണ്ട ദിവസമാണെന്നും അതിനാല്‍ പ്രവൃത്തിദിനമാക്കാനാവില്ലെന്നും കെ.സി.ബി.സി അറിയിച്ചു. ഒക്ടോബര്‍ രണ്ടിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരിവിരുദ്ധ ദിനാചരണം മറ്റൊരു ദിവസം നടത്തുമെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച നിശ്ചയിച്ചിരിക്കുന്ന വിവിധ പരിപാടികളാല്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അന്ന് പ്രവൃത്തി ദിനമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കെ.സി.ബി.സി രംഗത്തുവന്നിരുന്നു. ക്രൈസ്തവര്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുകയും പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായറാഴ്ച. അന്നേദിവസം ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായ ഞായറാഴ്ചകളില്‍ നിര്‍ബന്ധിത പരിപാടികള്‍ നടപ്പാക്കുന്ന ശൈലി വര്‍ധിച്ചുവരുന്നതായും കെ.സി.ബി.സി കുറ്റപ്പെടുത്തി.

Signature-ad

വിവിധ കാരണങ്ങളുടെ പേരില്‍ ഞായാറാഴ്ചകളില്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവൃത്തി ദിനമാക്കി നിശ്ചയിക്കുന്ന സംഭവങ്ങള്‍ പതിവാകുകയാണെന്നും കെ.സി.ബി.സി പറയുന്നു.

 

Back to top button
error: