NEWS

ഒമാനിലെ പ്രമുഖ ആരോഗ്യ കേന്ദ്രത്തിലേക്ക് നഴ്‌സുമാര്‍, കാര്‍ഡിയാക്ക് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഒഴിവുകൾ

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആരോഗ്യ കേന്ദ്രത്തിലേക്ക് നിയമനത്തിനായി രണ്ട് വര്‍ഷം പ്രവൃത്തിപരിചയമുളള നഴ്‌സുമാര്‍, കാര്‍ഡിയാക്ക് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരുടെ അപേക്ഷ ക്ഷണിച്ചു.
പ്രതിമാസ അടിസ്ഥാന ശമ്ബളം നഴ്‌സുമാര്‍ക്ക് 350 ഒമാന്‍ റിയാലും കാര്‍ഡിയാക്ക് ടെക്‌നീഷ്യനും ഫാര്‍മസിസ്റ്റിനും 500 ഒമാന്‍ റിയാല്‍ വീതവും ആയിരിക്കും. പ്രായപരിധി 35 വയസ്സ്. അപേക്ഷകര്‍ വിശദമായ ബയോഡാറ്റ gcc@odepc.in എന്ന മെയിലേക്ക് ഒക്ടോബര്‍ മൂന്നിനകം അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in, 0471-2329440/41/42.

Back to top button
error: