Month: September 2022
-
Kerala
ശ്രീ ചിത്ര സ്റ്റാഫ് യൂണിയൻ മെഡിക്കൽ കോളേജ് ക്യാമ്പസിലെ രോഗികൾക്ക് ഓണസദ്യയും ഓണക്കോടി വിതരണം ചെയ്തു
തിരുവനന്തപുരം : ശ്രീ ചിത്ര സ്റ്റാഫ് യൂണിയൻ മെഡിക്കൽ കോളേജ് ക്യാമ്പസിൽ ഓണ സദ്യ ഓണക്കോടി വിതരണം ചെയ്തു.ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി സ്റ്റാഫ് യൂണിയൻ്റെ സാംസ്കാരിക വിഭാഗം സൂര്യ ചിത്രയുടെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി മെഡിക്കൽ കോളേജ് ക്യാമ്പസിൽ പാക്ക്ഡ് ഓണസദ്യയും നിർദ്ധന രോഗികൾക്ക് ഓണക്കോടി വിതരണത്തിൻ്റെ ഉദ്ഘാടനം അസോസിയേറ്റ് ഡീൻ ഡോ.മണികണ്ടൻ നിർവ്വഹിച്ചു. ‘ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.മഞ്ജു നായർ ഓണക്കോടി വിതരണം ചെയ്തു. കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കെ വി മനോജ് കുമാർ ആശംസ അർപ്പിച്ചു. കുമാരി കല, എസ് ജ്യോതി ലക്ഷ്മി, എം റ്റി അരുൺ, ജി നന്ദകുമാർ, അശ്വതി എം സി ,ആർ മനോജ്, കെ എസ് ബിന്ദു എന്നിവർ പങ്കെടുത്തു.
Read More » -
NEWS
തൃശ്ശൂരും നിലമ്പൂരും; യുനസ്‌കോ ലേണിങ് സിറ്റീസ് പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യയിൽ നിന്നും രണ്ട് സ്ഥലങ്ങൾ
യുനസ്‌കോ ലേണിങ് സിറ്റീസ് പട്ടികയില്‍ ഇടംപിടിച്ച് കേരളത്തില്‍ നിന്നുള്ള രണ്ട് സ്ഥലങ്ങൾ. തൃശൂരും നിലമ്ബൂരൂമാണ് ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക വിഭാഗമായ യുനസ്‌കോയുടെ ലേണിങ് സിറ്റീസ് പട്ടികയില്‍ ഇടംനേടിയത്. ഇന്ത്യയില്‍ നിന്ന് ഈ രണ്ട് നഗരങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ബീജിങ്, ഷാങ്ഹായി, ഹംബര്‍ഗ്, ഏഥന്‍സ് തുടങ്ങിയ വികസിത നഗരങ്ങള്‍ക്കൊപ്പമാണ് തൃശൂരും നിലമ്ബൂരും ഇടംപിടിച്ചിരിക്കുന്നത്. നഗരങ്ങളുടെ വികസനത്തിന് ആഗോളതലത്തില്‍ സഹായം നല്‍കുന്ന ശൃംഖലയാണ് യുനസ്‌കോയുടെ ലേണിങ് സിറ്റീസ് പദ്ധതി. 44 രാജ്യങ്ങളില്‍ നിന്നായി 77 നഗരങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഈ പട്ടികയിലുള്ള നഗരങ്ങള്‍ക്ക് പരസ്പരം വികസന കാര്യങ്ങളില്‍ നിര്‍ദേശങ്ങളും സഹായങ്ങളും കൈമാറാന്‍ സാധിക്കും.
Read More » -
NEWS
ഓർത്തോണം,സൂക്ഷിച്ചോണം; ഇത് രണ്ടു വർഷത്തിനു ശേഷമുള്ള ഓണം
ഗൃഹാതുര സ്മരണകളുമായി നാടും നഗരവും ഓണ നാളിനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.ഉത്രാടപാച്ചിലിലേക്കാണ് ഇന്ന് പകൽ മിഴി തുറന്നതെങ്കിൽ രാത്രി തിരുവോണപ്പൂനിലാവ് പരക്കുന്ന ഉത്രാടരാത്രിയാണ്. തെക്കന്‍ കേരളത്തില്‍ ഓണത്തിന് തലേന്ന് വീടുകളില്‍ ഉത്രാട വിളക്ക് കത്തിച്ചു വയ്ക്കുക എന്നൊരു പതിവുണ്ട്. ഗുരുവായൂരിൽ കാഴ്ച്ചക്കുലയും ഉത്രാടത്തിന് സമര്‍പ്പിക്കാറുണ്ട്.ഇതിന് ഉത്രാടകാഴ്ച എന്നാണ് പറയുക. പുലികളിയും തുമ്പിതുള്ളലും ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ കണ്ട് മലയാളികള്‍ മനം നിറയുന്ന ദിവസം കൂടിയാണ് ഉത്രാടം. മറുനാട്ടിലും ദൂരദേശത്തുമുള്ള കുടുംബാഗംങ്ങള്‍ ഒരുമിക്കുന്ന ആനന്ദത്തിന്‍റെ തിരുനാളിന് മനോഹാരിത ഉറപ്പ്. കുടുംബത്തിലെ കാരണവര്‍ ഓണക്കോടി സമ്മാനിക്കും.മുറ്റത്തെ മാവിന്‍കൊമ്പില്‍ കെട്ടിയ ഊഞ്ഞാലിലിരുന്ന് ആടുമ്പോള്‍ ഒപ്പം പാട്ടുകളും മുഴങ്ങും.ഓണക്കളികളുടെ കാര്യം പറയുകയും വേണ്ട.തലപ്പന്തും തിരുവാതിരക്കളിയും വടംവലിയുമെല്ലാം ഇടവിട്ടിടവിട്ട് അരങ്ങേറും. ഓണത്തിന് കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഓണസദ്യയുണ്ണുന്നതും ഏറെ ആഹ്ളാദജനകമാണ്. വാഴയിലയില്‍ രുചിഭേദങ്ങളുടെ വൈവിധ്യം.കറികളും ഉപ്പേരിയും ശര്‍ക്കര വരട്ടിയും പഴവുമെല്ലാം ഒന്നിനൊന്നു മെച്ചം.മധുരം പകരാന്‍ പായസം കൂടിയാകുമ്പോള്‍ സദ്യ കെങ്കേമം. ഇവയെല്ലാം ഒരുക്കുന്നതും തിരുവോണത്തെ വരവേല്‍ക്കാനായി മനസിനെ തയ്യാറാക്കുന്നതും ഉത്രാടനാളിലാണ്. ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും…
Read More » -
Kerala
മാന്നാര്‍ വള്ളംകളിയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച വള്ളത്തെ മുക്കി പോലീസിന്റെ ചതിപ്രയോഗം
ആലപ്പുഴ: 56-ാമത് മാന്നാര്‍ മഹാത്മാഗാന്ധി ജലോത്സവത്തില്‍ പോലീസിന്റെ ചതിപ്രയോഗമെന്ന് ആരോപണം. നിരണം ചുണ്ടന്‍ തുഴഞ്ഞ പോലീസുകാര്‍, ചെറുതന ചുണ്ടന്റെ അമരക്കാരനെ കൈക്കൊണ്ട് തള്ളി വെള്ളത്തിലിട്ടു. ചതിയിലൂടെ ഒന്നാം സ്ഥാനം നേടിയ കേരള പോലീസ് തുഴഞ്ഞ ചെറുതന ചുണ്ടന് കപ്പും പാരിതോഷികവും നല്‍കരുതെന്ന് വള്ളംകളി പ്രേമികള്‍ ആവശ്യപ്പെട്ടു. ഇന്നലെ വൈകിട്ടാണ് മഹാത്മാഗാന്ധി ജലോത്സവം അരങ്ങേറിയത്. കേരള പോലീസ് ബോട്ട് ക്ലബ്ബാണ് നിരണം ചുണ്ടന്‍ തുഴഞ്ഞത്. ഇവരെ പിന്നിലാക്കി ചെറുതന ചുണ്ടന്‍ മുന്നേറുന്നതിനിടെ നിരണം ചുണ്ടനിലുണ്ടായിരുന്ന പോലീസ് ക്ലബ് അംഗം ചെറുതനയിലെ അമരക്കാരനെ തള്ളി താഴെ ഇട്ടു. ഇതോടെ ചെറുതന ചുണ്ടന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങി. പോലീസ് നടത്തിയ അട്ടിമറിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മത്സരത്തിന് പിന്നാലെ പോലീസുകാര്‍ക്ക് ട്രോഫിയും പാരിതോഷികവും നല്‍കരുതെന്നാവശ്യപ്പെട്ട് വള്ളംകളി പ്രേമികള്‍ സംഘിടിച്ച് പ്രതിഷേധിച്ചപ്പോള്‍ പോലീസ് ഇവര്‍ക്കെതിരെ ലാത്തി പ്രയോഗം നടത്തി.
Read More » -
Crime
ലഹരിക്കേസ് പ്രതി പോലീസിനെ താക്കോല്‍ കൊണ്ട് ആക്രമിച്ചു
കണ്ണൂര്‍: പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ലഹരിക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ താക്കോല്‍ കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ സി.ഐ: വിനുമോഹനനും എ.എസ്.ഐയ്ക്കുമാണ് പരുക്കേറ്റത്. കണ്ണൂര്‍ സ്വദേശി ഷംസാദ് ആണ് ആക്രമിച്ചത്. ഷംസാദിനെ അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ 11 നാണ് സംഭവം. രണ്ടു മാസം മുന്‍പ്, ഷംസാദ് ഉള്‍പ്പെടെ മൂന്നുപേര്‍ എം.ഡി.എം.എയുമായി പിടിയിലായിരുന്നു. രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഷംസാദ് ഒളിവില്‍ പോയി. ഇന്ന്, കണ്ണൂര്‍ പുതിയ തെരുവില്‍ പൂക്കച്ചവടത്തിനായി ഷംസാദ് എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഫ്തി പൊലീസ് പിടികൂടാനെത്തി. ഇവര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് സി.ഐയും എ.എസ്.ഐയും സ്ഥലത്തെത്തി. തുടര്‍ന്ന് ഷംസാദ് കൈയിലുണ്ടായിരുന്ന വാഹനത്തിന്റെ താക്കോല്‍ ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു.
Read More » -
India
ബീഫ് ഇഷ്ടമാണെന്നു പറഞ്ഞു; റണ്‍ബീറിനെയും ആലിയയെയും ക്ഷേത്രത്തില്‍ തടഞ്ഞ് ബജ്രംഗ്ദള്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ മഹാകാല ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ബോളിവുഡ് നടന്‍ റണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ബീഫ് ഇഷ്ടമാണെന്ന റണ്‍ബീറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ‘ബ്രഹ്‌മാസ്ത്ര’ എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് റണ്‍ബീറും ആലിയയും ക്ഷേത്രത്തിലെത്തിയത്. പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തേക്കുറിച്ച് റണ്‍ബീര്‍ പറയുന്ന പഴയ ഒരു വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വൈറലായത്. ഇഷ്ടഭക്ഷണങ്ങളെന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് ഭക്ഷണങ്ങള്‍ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും റണ്‍ബീര്‍ പറഞ്ഞു. തുടര്‍ന്ന് അഭിമുഖത്തിന്റെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് ട്വിറ്ററിലിട്ടാണ് ബ്രഹ്‌മാസ്ത്രയ്ക്കെതിരേ ഹാഷ്ടാഗ് കാമ്പയിനുകളും സജീവമായത്. ‘ബോയ്കോട്ട് ബ്രഹ്‌മാസ്ത്ര’ എന്ന ഹാഷ്ടാഗോടെയാണ് ബഹിഷ്‌കരണാഹ്വാനം നടക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോക്ക്സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒരു ദേശീയ മാധ്യമം നടത്തിയ ഇന്റര്‍വ്യൂ ആയിരുന്നു ഇത്. സാമ്പത്തിക ബഹിഷ്‌കരണമാണ് ബോളിവുഡിന് നല്‍കാവുന്ന…
Read More » -
Crime
ഗൃഹനാഥനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിയ ഗുണ്ടയെ വാട്ടര്‍ടാങ്കില്‍നിന്ന് പൊക്കി
കോട്ടയം: ഗൃഹനാഥനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ട ഗുണ്ടയെ പോലീസ് പിടികൂടി. ഏറ്റുമാനൂര്‍ തെള്ളകം വലിയവീട്ടില്‍ ബുധലാല്‍ വി.ജോസിനെ (23)യാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ഒളശ്ശ സ്വദേശിയായ ജോസഫ് മാത്യുവിനെ് വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിയ കേസിലെ പ്രതിയാണിയാള്‍. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബെംഗളൂരുവിലെ സായ്നഗറിലുള്ള വാടകവീട്ടില്‍നിന്ന് പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് ഇയാള്‍ വീടിന്റെ മുകളിലുള്ള വാട്ടര്‍ ടാങ്കില്‍ കയറി ഒളിക്കുകയും പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്. ജില്ലയിലെ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍. കോട്ടയം വെസ്റ്റ്, പാലാ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളിലും കൂടാതെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്റ്റേഷനിലും അടിപിടി, സംഘം ചേര്‍ന്ന് ആക്രമിക്കുക, വധശ്രമം തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്. എസ്.ഐ. മാരായ അനുരാജ്, അജിത്ത് സി.പി.ഒമാരായ പ്രതീഷ് രാജ്, ജയന്‍, വിപിന്‍, ബൈജു, ശ്രാവണ്‍, നിതാന്ത് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി…
Read More » -
Breaking News
കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്ര അംഗീകാരം
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. സെപ്റ്റംബര്‍ ഒന്നിന് രണ്ടാം ഘട്ടത്തിന്റെ ശിലാ സ്ഥാപന കര്‍മ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചിരുന്നു. 11.17 കിലോമീറ്റര്‍ വരുന്നതാണ് നിര്‍ദിഷ്ട പാത. പാതയില്‍ 11 സ്റ്റേഷനുകളാണ് വരുന്നത്. 1957.05 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്കില്‍ എത്തുന്നതോടെ, കൊച്ചി നഗരത്തിലെ ഗതാഗതസൗക്യങ്ങള്‍ കൂടുതല്‍ വിപുലമാകും.
Read More » -
Breaking News
ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെ ഫുഡ്‌ഡെലിവറിക്കാരന്റെ ജനനേന്ദ്രിയം വളര്‍ത്തുനായ് കടിച്ചെടുത്തു
മുംബൈ: ഗാസിയാബാദിലെ ഹൗസിങ് സൊസൈറ്റി ലിഫ്റ്റിനുള്ളില്‍ വളര്‍ത്തുനായ ബാലനെ ആക്രമിച്ചതിനു സമാനമായ മറ്റൊരു സംഭവം. നവി മുംബൈയിലെ ഫ്ളാറ്റിലെ ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെ വളര്‍ത്തുനായ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടിച്ചു. പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. യുവാവ് ലിഫ്റ്റില്‍നിന്നും ഇറങ്ങുന്നതിനിടെ മറ്റൊരാള്‍ വളര്‍ത്തുനായുമായി കയറാന്‍ കാത്തുനില്‍ക്കുകയായിരുന്നു. യുവാവ് ഇറങ്ങുന്നതിനിടെ നായ ഇയാളെ ആക്രമിക്കാന്‍ ശ്രമിച്ചു. ഉടമ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും നായ തിരിഞ്ഞുനിന്ന് യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങളില്‍ ഇതു കാണാം. അതേസമയം, നോയിഡയിലെ സെക്ടര്‍ 75 ലെ അപെക്സ് അഥീന സൊസൈറ്റിയിലെ ലിഫ്റ്റില്‍ നിന്നും യുവാവിനെ നായ ചാടിക്കടിക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നു. ലിഫ്റ്റ് നിര്‍ത്തി പുറത്തേക്കിറങ്ങുമ്പോള്‍ നായ യുവാവിനെ ചാടി കടിക്കുകയാണ്. അതിനിടെ യുവാവ് ലിഫ്റ്റില്‍ മലര്‍ന്നടിച്ച് വീഴുന്നതു വീഡിയോയില്‍ കാണാം.
Read More » -
NEWS
ഓണത്തിന് സ്പെഷൽ ശര്‍ക്കര നാരങ്ങ അച്ചാര്‍
ഇത്തവണത്തെ ഓണത്തിന് ഒരു സ്പെഷൽ ശര്‍ക്കര നാരങ്ങ അച്ചാര്‍ ആയാലോ ? ചേരുവകള്‍ നാരങ്ങ – അരക്കിലോ ശര്‍ക്കര – 300 ഗ്രാം വെള്ളം – അരക്കപ്പ് പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍ ഉപ്പ് – 2 ടേബിള്‍ സ്പൂണ്‍ മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍ കായപ്പൊടി – കാല്‍ ടീസ്പൂണ്‍ ഉലുവാപ്പൊടി – കാല്‍ ടീസ്പൂണ്‍ തയാറാക്കുന്ന വിധം നാരങ്ങ ആവിയില്‍ 15 മിനിറ്റ് വേവിക്കുക. ചൂടാറിയ ശേഷം ചെറിയ കഷണങ്ങളാക്കി പഞ്ചസാരയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശര്‍ക്കര അരക്കപ്പ് വെള്ളം ചേര്‍ത്തു തിളപ്പിച്ച് അരിച്ചെടുക്കുക. ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ അരിച്ചെടുത്ത ശര്‍ക്കരപ്പാനി വീണ്ടും തിളപ്പിക്കുക.ഇതിലേക്ക് മുളകുപൊടി, കായപ്പൊടി, ഉലുവപ്പൊടി, ഉപ്പ് ഇവ ചേര്‍ക്കുക. (എരിവ് കൂടുതല്‍ വേണമെങ്കില്‍ മുളകുപൊടിയുടെ അളവ് കൂട്ടാം). ശര്‍ക്കരപ്പാനി നന്നായി തിളച്ച് കുറുകുമ്ബോള്‍, തയ്യാറാക്കിയ നാരങ്ങ ചേര്‍ത്ത് യോജിപ്പിക്കുക. നാരങ്ങയും ശര്‍ക്കരയും നന്നായി യോജിച്ച് തിളയ്ക്കുമ്ബോള്‍ തീ…
Read More »