Breaking NewsNEWS

ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെ ഫുഡ്‌ഡെലിവറിക്കാരന്റെ ജനനേന്ദ്രിയം വളര്‍ത്തുനായ് കടിച്ചെടുത്തു

മുംബൈ: ഗാസിയാബാദിലെ ഹൗസിങ് സൊസൈറ്റി ലിഫ്റ്റിനുള്ളില്‍ വളര്‍ത്തുനായ ബാലനെ ആക്രമിച്ചതിനു സമാനമായ മറ്റൊരു സംഭവം. നവി മുംബൈയിലെ ഫ്ളാറ്റിലെ ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നതിനിടെ വളര്‍ത്തുനായ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടിച്ചു. പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

യുവാവ് ലിഫ്റ്റില്‍നിന്നും ഇറങ്ങുന്നതിനിടെ മറ്റൊരാള്‍ വളര്‍ത്തുനായുമായി കയറാന്‍ കാത്തുനില്‍ക്കുകയായിരുന്നു. യുവാവ് ഇറങ്ങുന്നതിനിടെ നായ ഇയാളെ ആക്രമിക്കാന്‍ ശ്രമിച്ചു. ഉടമ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും നായ തിരിഞ്ഞുനിന്ന് യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങളില്‍ ഇതു കാണാം.

അതേസമയം, നോയിഡയിലെ സെക്ടര്‍ 75 ലെ അപെക്സ് അഥീന സൊസൈറ്റിയിലെ ലിഫ്റ്റില്‍ നിന്നും യുവാവിനെ നായ ചാടിക്കടിക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നു. ലിഫ്റ്റ് നിര്‍ത്തി പുറത്തേക്കിറങ്ങുമ്പോള്‍ നായ യുവാവിനെ ചാടി കടിക്കുകയാണ്. അതിനിടെ യുവാവ് ലിഫ്റ്റില്‍ മലര്‍ന്നടിച്ച് വീഴുന്നതു വീഡിയോയില്‍ കാണാം.

 

 

Back to top button
error: