Month: September 2022

  • NEWS

    പക്ഷികളെ ഓമനിച്ചു വളർത്തുന്നവർ അറിഞ്ഞിരിക്കുക;ആറു വർഷം വരെ തടവും 25,000 രൂപ പിഴയും വരെ നിങ്ങൾക്ക് ലഭിച്ചേക്കാം

    1972ലാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത്.കാക്ക ഒഴികെയുള്ള എല്ലാത്തരം പക്ഷികളും നിയമത്താൽ സംരക്ഷിതരാണ്. ഈ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പരുന്ത് വർഗങ്ങൾ, ജലാശയങ്ങളെ ആശ്രയിക്കുന്ന വെൺപകം, കരണ്ടിക്കൊക്ക് എന്നീ പക്ഷികളും, മലമുഴക്കി വേഴാമ്പൽ, ചിലതരം കാടകൾ എന്നിവ ഉൾപ്പെടും. സാധാരണ മിക്കവരും വളർത്തുന്ന തത്തകൾ (നാടൻ ഇനങ്ങളായ റിങ് നെക്ക് പാരക്കീറ്റ്, മലബാർ പാരക്കീറ്റ്, അലക്‌സാൻ‍ഡ്രിയൻ പാരക്കീറ്റ് (മലന്തത്ത), വെർണൽ ഹാംഗിങ് പാരക്കീറ്റ്, പ്ലംഹെഡ് പാരക്കീറ്റ് തുടങ്ങിയവ) നിയമത്തിന്റെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടും.വന്യജീവി സംരക്ഷണ നിയമത്തിലെ ഒൻപതാം വകുപ്പനുസരിച്ച് ഇവയിൽ ഒന്നിനെയും വേട്ടയാടാനോ കൂടുകളിൽ പാർപ്പിക്കാനോ പാടില്ല. അവയെ പിടിക്കുന്നതുമാത്രമല്ല കൊല്ലുക, തോലെടുക്കുക, മുട്ടകൾ നശിപ്പിക്കുക, ആവാസവ്യവസ്ഥ തകർക്കുക എന്നിവയെല്ലാം നിയമലംഘനമാണ് (വകുപ്പ് 2(16)). പിടിക്കപ്പെട്ട് കുറ്റം തെളിഞ്ഞാൽ കുറ്റത്തിന്റെ തീവ്രതയനുസരിച്ച് ആറു വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിച്ചേക്കാം. സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെട്ട പക്ഷികളെയോ മറ്റു ജീവികളെയോ കിട്ടുകയാണെങ്കിൽ അത് യഥാസമയം ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതും അവരെ ഏൽപ്പിക്കേണ്ടതുമാണ്.അലങ്കാരപക്ഷികളെ ലൈസൻസ് പ്രകാരം വളർത്തുമ്പോൾ പോലും അവയുടെ  (അവയെ…

    Read More »
  • NEWS

    പനിക്കാലമാണ്,പാരസെറ്റമോളിന് വിലക്കുറവുമാണ്; പക്ഷെ സ്വയം ചികിത്സ വേണ്ട 

    മിക്ക വീടുകളിലും പ്രാഥമികമായ ആശ്രയമെന്ന നിലയില്‍ എപ്പോഴും സൂക്ഷിച്ചിരിക്കുന്ന ഒരു മരുന്നാണ് പാരസെറ്റമോൾ.ചെറിയ പനിയോ, തൊണ്ടവേദനയോ, തലവേദനയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള ശരീരവേദനകളോ അനുഭവപ്പെടുന്ന പക്ഷം മിക്കവരും ആദ്യം തന്നെ ആശ്രയിക്കുന്നൊരു ഗുളികയുമാണ് ഇത്. ഇത്രയധികം സാര്‍വത്രികമായ ഗുളികയായതിനാല്‍ തന്നെ ആളുകള്‍ കാര്യമായി ഇതെക്കുറിച്ച് ആലോചിക്കാറില്ലെന്നതും സത്യമാണ്. എന്തെങ്കിലും ശാരീരികമായ വിഷമത തോന്നിയാല്‍ ഉടന്‍ തന്നെ ‘ഒരു പാരസെറ്റമോള്‍ കഴിക്കൂ’ എന്ന നിര്‍ദേശം നിസാരമായി നല്‍കുന്നവരാണ് അധികപേരും. ആ നിര്‍ദേശം സ്വയമോ അല്ലാതെയോ അതേപടി സ്വീകരിക്കുന്നവരും ഏറെയാണ്. എന്നാല്‍ പാരസെറ്റമോള്‍ ഉപയോഗിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. അതില്‍ പ്രധാനം ഇതിന്റെ അളവാണ്. മുതിര്‍ന്നവരാണെങ്കില്‍ നാല് ഗ്രാമിലധികം പാരസെറ്റമോള്‍ ദിവസത്തില്‍ കഴിക്കരുത്. അതുപോലെ തന്നെ പതിവായി എന്ത് വിഷമതകള്‍ക്കും പാരസെറ്റമോളില്‍ അഭയം പ്രാപിക്കരുത്. ഇത് പില്‍ക്കാലത്ത് കരളിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാം. പാരസെറ്റമോൾ എന്നല്ല മറ്റെന്തുതന്നെ മരുന്നാണെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ഇവ ഇഷ്ടാനുസരണം എപ്പോഴും കഴിക്കരുത്.ഇത് ഭാവിയല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളിലേക്ക് നമ്മെ നയിച്ചേക്കാമെന്ന്…

    Read More »
  • NEWS

    അരിപ്പായസം

    അരിപ്പായസം ഉണ്ടാക്കുന്ന വിധം   1.നുറുക്കരി – ഒരു കപ്പ് (അരി കഴുകി അരിച്ച്, വെയിലത്തുണക്കി റവപ്പരുവത്തിൽ തരുതരുപ്പായി പൊടിച്ചെടുക്കണം) 2.വെള്ളം – രണ്ടു കപ്പ് ഉപ്പ് – പാകത്തിന് 3.തേങ്ങ തിരുമ്മിയത് – ഒരു കപ്പ് (നന്നായരച്ചെടുക്കണം) 4.വെള്ളശർക്കര ഉരുക്കി അരിച്ചത് – കാൽ കിലോ 5.കടലപ്പരിപ്പു വേവിച്ചത് – നാലു വലിയ സ്പൂൺ 6.ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙ചെറുതീയിൽ തയ്യാറാക്കിയ നുറുക്കരി അഞ്ചു മിനിറ്റു വറക്കുക. .പിന്നീട് വെള്ളവും ഉപ്പും ചേർത്തു വേവിക്കുക. ∙വെന്തു കഴിയുമ്പോൾ തേങ്ങ അരച്ചതും ശർക്കരപ്പാനിയും ചേർത്തു പാകം ചെയ്യുക.     ∙പിന്നീടു കടലപ്പരിപ്പു വേവിച്ചതും ഏലയ്ക്കാപ്പൊടിയും യോജിപ്പിച്ച് വാങ്ങുക

    Read More »
  • NEWS

    നീലഗിരി മൗണ്ടൻ അഥവാ ടോയ് ട്രെയിന്‍ യാത്രയുടെ ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം

    കാണുവാനും പോകുവാനും നൂറുകണക്കിന് ഇടങ്ങളുള്ള ഊട്ടി എന്നും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഒരു സ്ഥലമാണ്.പ്രകൃതി സൗന്ദര്യത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന തേയിലത്തോട്ടങ്ങളും മലകളും വെള്ളച്ചാട്ടങ്ങളും കുന്നുകളും ഈ നാടിന്‍റെ ഭംഗി വര്‍ധിപ്പിച്ചിട്ടേയുള്ളൂ.എന്നാല്‍ ഇവിടുത്തെ കാഴ്ചകളേക്കാള്‍ അധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യമാണ് ടോയ് ട്രെയിൻ യാത്ര… ഊട്ടിയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് നീലഗിരി മൗണ്ടൻ ട്രെയിൻ എന്നറിയപ്പെടുന്ന ടോയ് ട്രെയിന്‍ യാത്ര.മേ‌ട്ടുപ്പാളയത്തെയും ഊ‌ട്ടിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് നീലഗിരി മൗണ്ടൻ റെയിൽപ്പാത. മേട്ടുപ്പാളയം, കൂനൂർ, വെല്ലിംഗംടൺ, അറവുകാട്, കേത്തി, ലവ്ഡെയ്ൽസ് എന്നീ പ്രധാന സ്റ്റേഷനുകളിലൂടെയാണ് പാത കടന്നു പോകുന്നത്.കൂനൂർ വരെ ആവി എൻജിനും പിന്നീടങ്ങോട്ട് ബയോ ഡീസൽ എൻജിനുമാണ് യാത്രയ്ക്കുപയോഗിക്കുന്നത്. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പ‌ട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന നീലഗിരി മൗണ്ടന്‍ റെയില്‍പാത 1908 ല്‍ ബ്രി‌ട്ടീഷുകാരാണ് നിര്‍മ്മിക്കുന്നത്. ഇപ്പോഴും മീറ്റര്‍ ഗേജ് ഉപയോഗിക്കുന്ന അപൂര്‍വ്വം റെയില്‍ പാതകളില്‍ ഒന്നുകൂ‌ടിയാണിത്.ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി എന്ന വിശേഷണവും ഇതിനുണ്ട്.മണിക്കൂറില്‍ ശരാശരി 10.4 കിലോമീറ്റര്‍ മാത്രമാണ് ഇതിന്റെ വേഗത.…

    Read More »
  • NEWS

    അവിയൽ ഇല്ലാതെ എന്ത് ഓണം?

    ഓണസദ്യയിലെ എന്നല്ല,എല്ലാ കേരളീയ സദ്യയിലെയും പ്രധാനി അവിയലാണ്.എല്ലാ പച്ചക്കറികളും ഒത്തുചേരുന്ന ഈ കറി സസ്യാഹാരികളല്ലാത്തവർക്കും പ്രിയപ്പെട്ടതുതന്നെ.അവിയൽ  ഉണ്ടാക്കുന്നതെന്ന് എങ്ങനെയെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ കാരറ്റ് – 1 ബീൻസ് – 3 നേന്ത്രക്കായ – 2 ഇടത്തരം വലിപ്പമുളള വഴുതനങ്ങ – 1 വെളളരിക്ക – 100 ​ഗ്രാം പടവലം – 100 ​ഗ്രാം ചേന – 100 ​ഗ്രാം മുരിങ്ങയ്ക്ക – 1 അവിയലിലേക്കുളള അരപ്പ് ചിരകിയ തേങ്ങ – 2 കപ്പ് ജീരകം – 1 ടീസ്പൂൺ പച്ചമുളക് – 6 ചുവന്നുളളി – 3 കറിവേപ്പില – രണ്ട് തണ്ട് വെളിച്ചെണ്ണ – കാൽ കപ്പ് തൈര് – 2 ടേബിൾസ്പൂൺ മ‍ഞ്ഞൾപ്പൊടി – അര ടീസ്പൂൺ ഉണ്ടാക്കുന്ന വിധം പച്ചക്കറികളെല്ലാം ഒരേനീളത്തിൽ ചെറു കഷണങ്ങളായി അരിയുക. ഉപ്പും പച്ചമുളകും കുറച്ച് മഞ്ഞൾപ്പൊടിയുമിട്ട് വേവിച്ചു മാറ്റി വെയ്ക്കണം. തേങ്ങയിൽ ജീരകവും ചുവന്നുളളിയും കുറച്ച് കറിവേപ്പിലയും ഒരു പച്ചമുളകുമിട്ട്…

    Read More »
  • NEWS

    ഒന്നിച്ചിരുന്ന് ഉണ്ണാം; ഒരുമ തന്നെയാണ് ഓണത്തിന്റെ പ്രസക്തി

    ഇന്ന് ഏവർക്കും തിരക്കാണ്. ഒന്നിച്ചു ഭക്ഷണം കഴിക്കാൻ പോലും ആർക്കും സമയമില്ല.എല്ലാവരും വീട്ടിലുണ്ടെങ്കിലും പലർക്കും ഭക്ഷണം കഴിക്കാൻ പല സമയമാണ്.. ചിലർ ഭക്ഷണവുമായി ടിവിയുടെ മുന്നിൽ. ചിലർ അടുക്കളയിൽ .ചിലർ മൊബൈൽ സംസാരിച്ചുകൊണ്ട് .ഹോട്ടലിൽ  ഭക്ഷണം കഴിക്കുന്ന പോലെ പണം നൽകുന്നില്ലായെന്നു മാത്രം.എല്ലാം യാന്ത്രികമായി തന്നെ പോകുന്നു. ചില വിടുകളിൽ  അച്ഛൻ ഒരു വഴിക്ക് മക്കൾ വേറൊരു വഴിക്ക്  ആർക്കും ആരോടും വിധേയത്വമില്ല.. ഒന്നിച്ചുള്ള ഇടപെടലുകളോ ആശയവിനിമയമോ വീടുകളിൽ ഉണ്ടാകുന്നേയില്ല.കുടുംബ പ്രശ്നങ്ങൾക്കെല്ലാം കാരണവും. അതുതന്നെയാണ്. അമ്മയും അച്ഛനും മക്കളും ഒന്നിച്ച് ഒരു മേശക്ക് ചുറ്റും ഇരുന്ന് ഭക്ഷണം കഴിക്കുക  എത്ര  ഹൃദ്യമാണ്..അവിടെ ടിവിയും മൊബൈലും ഫോണും ഒന്നും വേണ്ട. വീട്ടു വിശേഷവും സ്കൂൾ വിശേഷവുമെല്ലാം പങ്കുവയ്ക്കാം. പ്രശ്നങ്ങളിലേക്ക് നീങ്ങുന്ന ഒരു കാര്യവും സംസാരിക്കുയുമരുത്. എല്ലാവരും ഒന്നുചേർന്ന് ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കുന്ന കുടുംബങ്ങളിലെ ബന്ധങ്ങൾക്ക് ഉൾക്കരുത്ത് ഉണ്ടാകും. കുടുംബാഗങ്ങൾ തമ്മിൽ സ്നേഹവും സന്തോഷവും വർദ്ധിക്കും. ഇവിടെയാണ് ഓണം പോലെയുള്ള ആഘോഷങ്ങളുടെ പ്രസക്തി.ഓണമെന്ന്…

    Read More »
  • LIFE

    നൂറ് പുരസ്ക്കാരങ്ങളുടെ ആഗോളത്തിളക്കത്തിൽ മാടൻ …..

      ദേശീയ അന്താരാഷ്ട്ര മേളകളിൽ നിന്നും നൂറിലധികം പുരസ്ക്കാരങ്ങൾ നേടി “മാടൻ ” ആഗോളശ്രദ്ധ നേടുന്നു. ദക്ഷിണകൊറിയയിൽ നടന്ന ചലച്ചിത്രമേളയിൽ, സംവിധായകൻ ആർ ശ്രീനിവാസൻ ,മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയാണ് മാടൻ പുരസ്ക്കാരപ്പട്ടിക സെഞ്ച്വറിയിലെത്തിച്ചത്. പ്രേക്ഷകശ്രദ്ധേയങ്ങളായിരുന്ന എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ആർ ശ്രീനിവാസൻ . വിശ്വാസവും അന്ധവിശ്വാസവും കൂടികലർന്ന ഒരു കുടുംബത്തിൽ വളരുന്ന കുട്ടികളുടെ മാനസികാവസ്ഥയും അവർ നേരിടുന്ന വിപത്തുകളുമാണ് മാടൻ സിനിമയുടെ ഇതിവൃത്തം.കൊട്ടാരക്കര രാധാകൃഷ്ണൻ , ഹർഷിത നായർ ആർ എസ് , മിലൻ , മിഥുൻ മുരളി, സനേഷ് വി , അനാമിക തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് സിനിമാസിന്റെ ബാനറിലൊരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് രഞ്ജിനി സുധീരൻ ഈണമിട്ട ഗാനങ്ങളാണ്. തിരക്കഥ ഒരുക്കിയത് അഖിലൻ ചക്രവർത്തിയും എഡിറ്റിംഗ് വിഷ്ണു കല്യാണിയുമാണ്. ഛായാഗ്രഹണം – കിഷോർലാൽ , എഫക്ട്സ് – വിപിൻ എം ശ്രീ , പി ആർ ഓ -അജയ് തുണ്ടത്തിൽ…

    Read More »
  • Kerala

    സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം

    സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് തെരുവുനായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റത്. തിരുവനന്തപുരം കാട്ടാക്കടയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു.ആമച്ചാല്‍, പ്ലാവൂര്‍ എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന രണ്ട് കുട്ടികള്‍ക്കും ബസില്‍ നിന്ന് ഇറങ്ങിയ കുട്ടിക്കുമാണ് കടിയേറ്റത്. ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും കടിച്ചു.  

    Read More »
  • Kerala

    കേരളീയരുടെ ദേശീയ ഉത്സവം ‘തിരുവോണം’ ഇന്ന്

    മലയാളികൾ ആഹ്ലാദത്തോടും ആവേശത്തോടും കാത്തിരുന്ന നന്മയുടെ സമൃദ്ധിയുടെ ഒരുമയുടെ ഉത്സവമായ തിരുവോണം സമാഗതമായി. ഓണം കേരളീയരുടെ ദേശീയ ഉത്സവമല്ല, ആഗോള ഉത്സവമാണ്. ലോകത്തിന്‍റെ ഏതു ഭാഗത്തായാലും മലയാളി എവിടെ ഉണ്ടോ അവിടെ ഓണവുമുണ്ട്. ചിങ്ങമാസം മലയാളിയുടെ പുതുവര്‍ഷാരംഭമാണ് എന്നൊരു പ്രത്യേകത കൂടിയുണ്ട്. മാലോകരെല്ലാം ഒന്നു പോലെ വാണിരുന്ന ഭൂതകാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഓണം. ലോകത്തെവിടെയായാലും ഓണം ആഘോഷിക്കാന്‍ മലയാളികള്‍ തയാര്‍. ആഘോഷങ്ങളും കളികളും ഓണപ്പാട്ടുകളും കൊണ്ട് അവര്‍ ഓണത്തെ വരവേല്‍ക്കുന്നു. മലയാളിയുടെ പത്തായവും മനസ്സും ഒരുപോലെ നിറയുന്ന മാസമാണ് ചിങ്ങം. കേരളക്കരയാകെ ഒരു പോലെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. പ്രകൃതിയും മറ്റ് ജീവജാലങ്ങളും ഒരുപോലെ ഓണത്തെ വരവേല്‍ക്കുന്നു. കേരളം ഭരിച്ചിരുന്ന പ്രജാക്ഷേമ തത്പരനായിരുന്ന മഹാബലി എന്ന അസുര ചക്രവര്‍ത്തി ആണ്ടിലൊരിക്കല്‍ പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം എന്നാണ് ഐതീഹ്യം. കേരളം സൃഷ്ടിച്ച പരശുരാമന്‍ കേരളം സന്ദര്‍ശിക്കുന്നതിന്‍റെ സ്മരണയായാണ് ഓണം ആഘോഷിക്കുന്നതെന്നും ഒരു വിശ്വാസം ഉണ്ട്. തൃക്കാക്കര ക്ഷേത്രത്തിലെ…

    Read More »
  • Kerala

    ഓണസദ്യ വാഴയിലയില്‍ തന്നെ കഴിക്കുക, അതിന് ഗുണങ്ങളേറെ, അറിയുക വിശദാംശങ്ങൾ

    ഓണസദ്യ വാഴയിലയിൽ വിളമ്പി കഴിക്കുമ്പോഴാണ് അതിൻ്റെ യഥാർത്ഥ രുചി ആസ്വദിക്കാൻ കഴിയുന്നത്. പുരാതനകാലം മുതൽ കേരളീയർ പൊതുവെ വാഴയിലയിലാണ് ഭക്ഷണം കഴിക്കുന്നത്. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന് പിന്നിൽ നിരവധി ഗുണങ്ങളുണ്ട്. ശാസ്ത്രീയമായ കാരണങ്ങൾ മുതൽ പൊതുവായ ചില സൗകര്യങ്ങൾ വരെ ഇതിനു പിന്നിലുണ്ട്. പുരാതന പാരമ്പര്യമനുസരിച്ച് അതിഥികൾക്ക് ഇലയുടെ മുകൾഭാഗത്ത്  ഭക്ഷണം വിളമ്പണം. ആതിഥേയർ ഇലയുടെ താഴ് ഭാഗത്ത് നിന്നു കഴിക്കണം. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിൻ്റെ പൊതുവായ ഗുണങ്ങൾ നോക്കാം വാഴയിലയുടെ വലിപ്പം വാഴയില വളരെ വലുതാണ്. അതിനാൽ ഓണസദ്യയിലെ എല്ലാ വിഭവങ്ങളും സമ്പൂർണമായി ഉൾക്കൊള്ളാൻ വാഴയിലയ്ക്ക് കഴിയും. വെള്ളം കയറില്ല വാഴയിൽ വെള്ളം ഒഴുകി പോകുന്നതിനാൽ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കാം. നിങ്ങളുടെ വസ്ത്രങ്ങളൊന്നും ഇതു മൂലം ചീത്തയാകില്ല. ഭക്ഷണത്തിന് ഉപയോഗിക്കുന്ന നെയ്യും എണ്ണയുമൊന്നും വാഴയിലയിൽ ഒട്ടിപ്പിടിക്കുകയില്ല. അതിനാൽ ബുദ്ധിമുട്ടുകൾ നേരിടാതെ ഭക്ഷണം പൂർണമായും ആസ്വദിക്കാൻ കഴിയും. നിരവധി ആരോഗ്യഗുണങ്ങൾ ഗ്രീൻ ടീ പോലെ വാഴയിലയിലും ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങളുണ്ട്. ആൻ്റി…

    Read More »
Back to top button
error: