Month: September 2022
-
NEWS
ഓണക്കാലത്ത് സംസ്ഥാനത്ത് രണ്ട് ദിവസം ബെവ്കോ മദ്യവില്‍പ്പനശാലകള്‍ അടഞ്ഞുകിടക്കും; പത്തനംതിട്ടയിൽ മൂന്നു ദിവസം
തിരുവനന്തപുരം: തിരുവോണത്തിന് അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഓണക്കാലത്ത് രണ്ട് ദിവസം ബെവ്കോ മദ്യവില്‍പ്പനശാലകള്‍ അടഞ്ഞുകിടക്കും. നാലാം ഓണമായ ചതയം ദിനം സംസ്ഥാനത്ത് നേരത്തെ തന്നെ ഡ്രൈ ഡേ പട്ടികയിലുണ്ട്. അന്ന് ബാറുകളിലും മദ്യം ലഭിക്കില്ല. എന്നാല്‍ തിരുവോണ ദിവസം ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. അതിനിടെ ആറന്മുള ഉത്തൃട്ടാതി വള്ളംകളി പ്രമാണിച്ച് പത്തനംതിട്ട ജില്ലയിലെ കിടങ്ങന്നൂര്‍, ആറന്മുള, കോഴഞ്ചേരി, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി വില്ലേജുകളില്‍ അബ്കാരി നിയമ പ്രകാരം സെപ്റ്റംബര്‍ 11ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കി.
Read More » -
NEWS
കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു
കൊച്ചി :ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു.ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഇന്ന് രാവിലെ 11.30 ഓടേ ഫോര്‍ട്ട് കൊച്ചിയില്‍ നേവിയുടെ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് സംഭവം. മീന്‍പിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെയാണ് സെബാസ്റ്റ്യന് വെടിയുണ്ടയേറ്റത്. വെടിയേറ്റ ഉടന്‍ തന്നെ നിലത്തുവീണ സെബാസ്റ്റ്യനെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ചെവിയുടെ ഭാഗത്താണ് വെടിയുണ്ടയേറ്റത്. നേവിയുടെ ഉദ്യോഗസ്ഥര്‍ പരിശീലനം നടത്തുന്നതിനിടയിൽ, വെടിയുണ്ട അബദ്ധത്തില്‍ സെബാസ്റ്റ്യന്റെ ചെവിയില്‍ പതിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Breaking News
തിരുവോണം വള്ളെത്തിലായേക്കും; അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവോണ ദിവസമായ നാളെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്. തെക്കന്‍ കര്‍ണാടകക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നു. അടുത്ത 24 മണിക്കൂറിനുളില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിന്റെ സ്വാധീനത്താല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെയെല്ലാം ഫലമായാണ് വ്യാപക മഴ പ്രതീക്ഷിക്കുന്നത്. അതിനിടെ വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ആറ് ജില്ലകളില്‍ ഇന്നു യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Read More » -
NEWS
ഭാരതീയ ക്രൈസ്തവ സംഗമത്തിനൊരുങ്ങി ബി ജെ പി
തിരുവനന്തപുരം:സെപ്റ്റംബര്‍ 17 ന് ഭാരതീയ ക്രൈസ്തവ സംഗമത്തിന് ഒരുങ്ങി ബി ജെ പി. കേരളത്തിലെ ക്രൈസ്തവ സഭകളെ മുഴുവന്‍ ഒരുകുടക്കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ബി ജെ പി മുന്‍കൈയെടുത്ത് ക്രൈസ്തവ സംഗമം നടത്തുന്നത്. ഇതിലൂടെ ക്രൈസ്തവ സഭകളെ ബി ജെ പിക്കൊപ്പം നിര്‍ത്തുകയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അത് ഗുണകരമാക്കി മാറ്റുക എന്നുള്ളതുമാണ് ലക്ഷ്യം. കേരളത്തില്‍ ചുവടുറുപ്പിക്കല്‍ ഭൂരിപക്ഷ സമുദായത്തിന്റെ മാത്രം പിന്തുണ കൊണ്ട് സാധ്യമാവില്ലെന്ന് തിരിച്ചറിഞ്ഞ ബി ജെ പി നേതൃത്വം നേരത്തെ മുതല്‍ തന്നെ ക്രൈസ്തവ വിഭാഗത്തെ തങ്ങളോട് അടുപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. ഈ ശ്രമത്തിന്റെ ഭാഗമായി ചില ചലനങ്ങള്‍ ഉണ്ടായെങ്കിലും അത് വലിയൊരു മുന്നേറ്റമായി മാറിയില്ല. ക്രിസ്ത്യന്‍ വിഭാഗം നേരിട്ട് ബി ജെ പിയിലേക്ക് എത്താന്‍ മടിക്കുന്നതാണ് പ്രധാന തടസ്സമായി നില്‍ക്കുന്നത്. ഇതോടെയാണ് ബി ജെ പിയുടെ ആശീര്‍വാദത്തില്‍ പുതിയ പാര്‍ട്ടിക്ക് രൂപം കൊടുത്ത് അതിലൂടെ ക്രിസ്ത്യന്‍ വോട്ടുകള്‍ മുന്നണിയിലേക്ക് എത്തിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്.…
Read More » -
Crime
കൊട്ടിയം തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ട്വിസ്‌റ്റോട് ട്വിസ്റ്റ്!
കൊല്ലം: കൊട്ടിയം തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ട്വിസ്‌റ്റോട് ട്വിസ്റ്റ്! ബന്ധുവില്‍നിന്നും താന്‍ പണം വാങ്ങിയിട്ടില്ലെന്നു ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ ആഷിക്കിന്റെ അമ്മ. അയല്‍വാസിയാണ് 10 ലക്ഷം രൂപ വാങ്ങിയത്. താന്‍ പണം കൊടുക്കുന്നതിന് ഇടനിലനിന്നു എന്നത് സത്യമാണ്. ഇതില്‍ ഇപ്പോള്‍ എന്തുസംഭവിച്ചു എന്നത് തനിക്കറിയില്ലെന്നും അമ്മ പറഞ്ഞു. മൂന്നു വര്‍ഷം മുമ്പാണ് 10 ലക്ഷം രൂപ അയല്‍വാസി വാങ്ങിയത്. വായ്പ തിരിച്ചടവിന് വേണ്ടിയാണ് അയല്‍വാസിയായ സ്ത്രീ തന്നോട് പണം ആവശ്യപ്പെട്ടത്. എന്നാല്‍ അയല്‍വാസി ഈ പണം തിരികെ നല്‍കിയില്ല. ഇതില്‍ കേസ് നിലവിലുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. താന്‍ പണം വാങ്ങിച്ചിട്ടില്ല. തന്റെ ആവശ്യത്തിന് വിനിയോഗിച്ചിട്ടുമില്ല. 2019 ല്‍ നടന്ന സംഭവമാണിത്. ഈ 10 ലക്ഷത്തിന്റെ പേരിലാണോ തന്റെ മകനെ തട്ടിക്കൊണ്ടുപോയതെന്ന് അറിയണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം, കുട്ടിയുടെ മാതാവ് ബന്ധുവില്‍നിന്ന് പത്തുലക്ഷം രൂപ കടം വാങ്ങിയിരുന്നവെന്ന തരത്തില്‍ നേരത്തേ വാര്‍ത്ത പരന്നിരുന്നു. ഇത് തിരികെ നല്‍കാതിരുന്നതിനാലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ബന്ധു…
Read More » -
NEWS
എസ്.ബി.ഐയിൽ 5008 ഒഴിവുകൾ
എസ്.ബി.ഐയിൽ 5008 ക്ലാര്‍ക്ക് തസ്‌തികകളില്‍ നിയമനം നടത്തും. sbi.co.in വഴി ഇന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.അവസാന തീയതി സെപ്‌തംബര്‍ 27. പ്രായപരിധി 20-28.
Read More » -
Crime
മലദ്വാരത്തില്‍ ‘101 പവനു’മായി കൊടുവള്ളിക്കാരന്‍ പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 101 പവന്‍ സ്വര്‍ണം പിടികൂടി. ബഹ്‌റൈനില്‍ നിന്നുള്ള ഐ.എക്‌സ് 474 വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി ഉസ്മാന്‍ വട്ടംപ്പൊയ്യിലി(29)നെയാണ് കസ്റ്റംസ് പിടികൂടിയത്. എക്‌സ്‌റേ പരിശോധനയില്‍ ഇയാളുടെ മലദ്വാരത്തില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. മൂന്ന് ക്യാംപ്‌സൂളുകളായാണ് 808 ഗ്രാം സ്വര്‍ണം സൂക്ഷിച്ചിരുന്നത്. അതിനിടെ, കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനില്‍നിന്ന് സ്വര്‍ണം പിടിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ദുബായില്‍നിന്ന് ഗോ ഫസ്റ്റ് വിമാനത്തിലെത്തിയ കാസര്‍ഗോഡ് മേല്‍പ്പറമ്പ് സ്വദേശി എം.വി. ഹുസൈനി(42)ല്‍ നിന്നാണ് 50 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണം എയര്‍പോര്‍ട്ട് പോലീസ് പിടിച്ചത്. ഇയാളുടെ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഒരുകിലോയിലധികം സ്വര്‍ണം. പെട്ടിയുടെ അരികുവശത്തുള്ള ഇരുമ്പുപട്ടയുടെ രൂപത്തിലാണ് മെര്‍ക്കുറി പുരട്ടിയ സ്വര്‍ണം കണ്ടെടുത്തത്. കഴിഞ്ഞദിവസം കോഴിക്കോട് സ്വദേശിയില്‍നിന്ന് 44 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍പോര്‍ട്ട് പോലീസ് പിടികൂടിയിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ, സംശയം തോന്നിയതിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെയും സ്വര്‍ണവും തുടര്‍നടപടികള്‍ക്കായി…
Read More » -
Crime
അത്താഴമുണ്ടാക്കാത്തതിന് രണ്ടാം ഭാര്യയെ ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു
ഡഹ്‌റാഡൂണ്‍: അത്താഴമുണ്ടാക്കാതിരുന്ന ഭാര്യയെ വയോധികന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഡഹ്‌റാഡൂണ്‍ ദാലന്‍വാല സ്വദേശിയും ഹോട്ടലുടമയുമായ രാംസിങ്ങാ(72)ണ് ഭാര്യ ഉഷാദേവി(53)യെ കൊലപ്പെടുത്തിയത്. അടിയേറ്റ് ബോധരഹിതയായ ഭാര്യയെ ഇയാള്‍ തന്നെയാണ് ആംബുലന്‍സ് വിളിച്ച് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ഗോവണിയില്‍നിന്ന് വീണതാണെന്നായിരുന്നു പ്രതി ആദ്യം നല്‍കിയ മൊഴി. പോലീസ് വിശദമായി ചോദ്യംചെയ്തതോടെ ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തി. രാംസിങ്ങിന്റെ ആദ്യഭാര്യയും രണ്ടു മക്കളും വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് 14 വയസുള്ള കൊച്ചുമകനും ഭാര്യയ്ക്കുമൊപ്പം ബല്‍ബീര്‍ റോഡിലെ വീട്ടിലായിരുന്നു താമസം. ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്നാണു പോലീസ് നല്‍കുന്നവിവരം. ഭാര്യ വീട്ടിലെ ജോലികളൊന്നും ചെയ്യാതിരുന്നതാണ് രാംസിങ്ങിനെ ചൊടിപ്പിച്ചിരുന്നത്. ഭക്ഷണം ഉണ്ടാക്കാതിരിക്കുന്നതും വഴക്കിന് കാരണമായി. കഴിഞ്ഞദിവസം രാത്രി വീട്ടിലെത്തിയ രാംസിങ് അത്താഴത്തിന് എന്താണുള്ളതെന്ന് ഭാര്യയോട് ചോദിച്ചു. എന്നാല്‍, താന്‍ ഒന്നും ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു ഭാര്യയുടെ മറുപടി. ഇതോടെ ഇരുവരും തമ്മില്‍ വഴക്കായി. പിന്നാലെ ഉഷാദേവി കിടപ്പുമുറിയിലേക്ക് ഉറങ്ങാന്‍ പോയി. ഇതിനിടെയാണ് ക്രിക്കറ്റ് ബാറ്റുമായെത്തിയ രാംസിങ്…
Read More » -
NEWS
ഏഴു വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു
തൃശൂര്‍: മദ്രസയില്‍ നിന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്ന ഏഴു വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. തൃശൂര്‍ ആറ്റൂരില്‍ ഇന്നു രാവിലെയാണ് അപകടം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ റിസ്വാന്‍ ആണ് മരിച്ചത്. സഹോദരനൊപ്പം ട്രാക്ക് മുറിച്ചു കടക്കുമ്ബോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
Read More » -
NEWS
ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും
കൊച്ചി: സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 23 മുതല്‍ തുടങ്ങിയ കിറ്റുവിതരണമാണ് ഉത്രാട ദിനമായ ഇന്ന് അവസാനിക്കുന്നത്. റേഷന്‍ കടകളിലേക്കെത്തിച്ച 87 ലക്ഷം കിറ്റുകളില്‍ ഇന്നലെ വൈകിട്ടു വരെയുള്ള കണക്കുകളനുസരിച്ച് 82 ലക്ഷത്തോളം കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.14 ഉത്പന്നങ്ങള്‍ അടങ്ങിയ കിറ്റാണ് ഇക്കുറി വിതരണം ചെയ്തത്
Read More »