യുനസ്‌കോ ലേണിങ് സിറ്റീസ് പട്ടികയില്‍ ഇടംപിടിച്ച് കേരളത്തില്‍ നിന്നുള്ള രണ്ട് സ്ഥലങ്ങൾ.
തൃശൂരും നിലമ്ബൂരൂമാണ് ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ ശാസ്ത്ര
സാംസ്‌കാരിക വിഭാഗമായ യുനസ്‌കോയുടെ ലേണിങ് സിറ്റീസ് പട്ടികയില്‍ ഇടംനേടിയത്. ഇന്ത്യയില്‍ നിന്ന് ഈ രണ്ട് നഗരങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ബീജിങ്, ഷാങ്ഹായി, ഹംബര്‍ഗ്, ഏഥന്‍സ് തുടങ്ങിയ വികസിത നഗരങ്ങള്‍ക്കൊപ്പമാണ് തൃശൂരും നിലമ്ബൂരും ഇടംപിടിച്ചിരിക്കുന്നത്. നഗരങ്ങളുടെ വികസനത്തിന് ആഗോളതലത്തില്‍ സഹായം നല്‍കുന്ന ശൃംഖലയാണ് യുനസ്‌കോയുടെ ലേണിങ് സിറ്റീസ് പദ്ധതി.
44 രാജ്യങ്ങളില്‍ നിന്നായി 77 നഗരങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഈ പട്ടികയിലുള്ള നഗരങ്ങള്‍ക്ക് പരസ്പരം വികസന കാര്യങ്ങളില്‍ നിര്‍ദേശങ്ങളും സഹായങ്ങളും കൈമാറാന്‍ സാധിക്കും.