KeralaNEWS

ശ്രീ ചിത്ര സ്റ്റാഫ് യൂണിയൻ മെഡിക്കൽ കോളേജ് ക്യാമ്പസിലെ രോഗികൾക്ക് ഓണസദ്യയും ഓണക്കോടി വിതരണം ചെയ്തു

തിരുവനന്തപുരം : ശ്രീ ചിത്ര സ്റ്റാഫ് യൂണിയൻ മെഡിക്കൽ കോളേജ് ക്യാമ്പസിൽ ഓണ സദ്യ ഓണക്കോടി വിതരണം ചെയ്തു.ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി സ്റ്റാഫ് യൂണിയൻ്റെ സാംസ്കാരിക വിഭാഗം സൂര്യ ചിത്രയുടെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി മെഡിക്കൽ കോളേജ് ക്യാമ്പസിൽ പാക്ക്ഡ് ഓണസദ്യയും നിർദ്ധന രോഗികൾക്ക് ഓണക്കോടി വിതരണത്തിൻ്റെ ഉദ്ഘാടനം അസോസിയേറ്റ് ഡീൻ ഡോ.മണികണ്ടൻ നിർവ്വഹിച്ചു. ‘ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.മഞ്ജു നായർ ഓണക്കോടി വിതരണം ചെയ്തു.

കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കെ വി മനോജ് കുമാർ ആശംസ അർപ്പിച്ചു. കുമാരി കല, എസ് ജ്യോതി ലക്ഷ്മി, എം റ്റി അരുൺ, ജി നന്ദകുമാർ, അശ്വതി എം സി ,ആർ മനോജ്, കെ എസ് ബിന്ദു എന്നിവർ പങ്കെടുത്തു.

Back to top button
error: