ആലപ്പുഴ: 56-ാമത് മാന്നാര്‍ മഹാത്മാഗാന്ധി ജലോത്സവത്തില്‍ പോലീസിന്റെ ചതിപ്രയോഗമെന്ന് ആരോപണം. നിരണം ചുണ്ടന്‍ തുഴഞ്ഞ പോലീസുകാര്‍, ചെറുതന ചുണ്ടന്റെ അമരക്കാരനെ കൈക്കൊണ്ട് തള്ളി വെള്ളത്തിലിട്ടു. ചതിയിലൂടെ ഒന്നാം സ്ഥാനം നേടിയ കേരള പോലീസ് തുഴഞ്ഞ ചെറുതന ചുണ്ടന് കപ്പും പാരിതോഷികവും നല്‍കരുതെന്ന് വള്ളംകളി പ്രേമികള്‍ ആവശ്യപ്പെട്ടു.
ഇന്നലെ വൈകിട്ടാണ് മഹാത്മാഗാന്ധി ജലോത്സവം അരങ്ങേറിയത്. കേരള പോലീസ് ബോട്ട് ക്ലബ്ബാണ് നിരണം ചുണ്ടന്‍ തുഴഞ്ഞത്. ഇവരെ പിന്നിലാക്കി ചെറുതന ചുണ്ടന്‍ മുന്നേറുന്നതിനിടെ നിരണം ചുണ്ടനിലുണ്ടായിരുന്ന പോലീസ് ക്ലബ് അംഗം ചെറുതനയിലെ അമരക്കാരനെ തള്ളി താഴെ ഇട്ടു. ഇതോടെ ചെറുതന ചുണ്ടന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങി.
പോലീസ് നടത്തിയ അട്ടിമറിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മത്സരത്തിന് പിന്നാലെ പോലീസുകാര്‍ക്ക് ട്രോഫിയും പാരിതോഷികവും നല്‍കരുതെന്നാവശ്യപ്പെട്ട് വള്ളംകളി പ്രേമികള്‍ സംഘിടിച്ച് പ്രതിഷേധിച്ചപ്പോള്‍ പോലീസ് ഇവര്‍ക്കെതിരെ ലാത്തി പ്രയോഗം നടത്തി.