Month: September 2022

  • NEWS

    നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാം?

    ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കടന്നു കയറാൻ കഴിയുന്ന നിരവധി ആപ്ലിക്കേഷനുകളും മാർഗ്ഗങ്ങളും ഇന്ന് ഇന്റര്‍നെറ്റില്‍ ഉണ്ട്.ഏതെങ്കിലും ലിങ്കില്‍ ക്ലിക് ചെയ്താല്‍ പോലും നിങ്ങളുടെ ഫോണില്‍ എളുപ്പത്തില്‍ അവർക്ക് കടന്നു കയറാൻ കഴിയും. നിങ്ങള്‍ ഒരു സ്മാര്‍ട് ഫോണ്‍ ഉപയോക്താവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുമാണെങ്കില്‍, നിങ്ങളുടെ ഫോണിലും സ്പൈവെയര്‍ ആപ് മറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താല്‍, സ്മാര്‍ട് ഫോണ്‍ ഹാക് ചെയ്യപ്പെടാം.അത്തരമൊരു സാഹചര്യത്തില്‍,ഫോണിന് സ്പൈവെയര്‍ ആപ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ കണ്ടെത്താനാകും.എന്നതിനെപ്പറ്റിയാണ് ഇവിടെ വിവരിക്കുന്നത്.     ഈ ആപ്ലിക്കേഷനുകളില്‍ ചിലത് നിങ്ങളുടെ ഫോണിലെ സാമ്പത്തിക വിവരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍, മറ്റുചിലത് ഫോട്ടോ ഗാലറി, കോളുകള്‍, സന്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഫോണിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു.ഈ ചാരപ്പണി ആപ്ലിക്കേഷനുകളും ഉപകരണങ്ങളും അവയുടെ സ്വഭാവമനുസരിച്ച് ഫോണുകളില്‍ മറഞ്ഞിരിക്കും.അവ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല.എന്നാല്‍, നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ഈ അടയാളങ്ങള്‍ പറയും.       ഫോണിനെ ഒരു സ്പൈവെയര്‍ ആപ് ബാധിച്ചിട്ടുണ്ടെങ്കില്‍, ഫോണിന്റെ…

    Read More »
  • NEWS

    കൊ’റോണ’ക്കാലത്തെ കള്ളനും പൊലീസും കളി

     കനത്ത ചൂടിലാണ് ക്യൂ നിന്നത് .. പിന്നെ കൊറോണ പേടിയുമുണ്ടായിരുന്നു. പത്തുമണി പോലുമായിരുന്നില്ല.അതിനുമുമ്പേ ഇത്രയും നീണ്ട ലൈൻ.അതും റേഷൻ കടയും മാവേലി സ്റ്റോറും കോഴിക്കടകളും വരെ ആളും അനക്കവുമില്ലാതെ ഒഴിഞ്ഞു കിടക്കുമ്പോൾ…ഞാൻ ഒന്നുകൂടി തലവെട്ടിച്ച് ബോർഡിലേക്ക് എത്തി നോക്കി.അതന്നെ ബെവ്കോ, തെറ്റിയിട്ടില്ല! പിന്നിൽ നിന്നവനും മൂന്നിൽ നിന്നവനും എന്നല്ല,എനിക്കുപോലും മാസ്കില്ലായിരുന്നു.കമ്പിയിഴകൾക്കിടയിലൂടെ കുപ്പികൾ എറിഞ്ഞു തരുന്നവനും. മാസ്ക് വാങ്ങാൻ താൽപ്പര്യമില്ലാഞ്ഞിട്ടല്ല, പക്ഷെ സമയം കിട്ടണ്ടെ! അല്ലെങ്കിലും നമുക്ക് അത്യാവശ്യം വേണ്ട സാധനം കിട്ടുന്ന സ്ഥലത്തല്ലേ ആദ്യം പോകേണ്ടത്.അതിനാലാണ്ചൂട് വകവയ്ക്കാതെ പത്തുമണിക്ക് മുമ്പുതന്നെ ക്യൂവിൽ സ്ഥാനം പിടിച്ചത്.പക്ഷെ ഇതൊരുമാതിരി.. അങ്ങനെ ക്യൂവിൽ നിന്ന് ഞെളിപിരി കൊള്ളുമ്പോഴായിരുന്നു വാട്സാപ്പ് ചിലച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.. തീയറ്ററുകളും ആരാധനാലയങ്ങളും അടച്ചിടുന്നു.. പരീക്ഷകൾ ഉപേക്ഷിക്കുന്നു. അങ്ങനെ പലതും! ആകെ ആശങ്ക തോന്നി. ആ ശങ്ക മൂത്രശങ്കയായി മാറാൻ അധിക സമയം എടുത്തില്ല. പക്ഷെ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുകയോ തുപ്പുകയോ ചെയ്യാൻ പാടില്ല. ഒരു വർഷം തടവും പതിനായിരം രൂപയുമാണ് ശിക്ഷ.തന്നെയുമല്ല…

    Read More »
  • NEWS

    ഓർമപ്പൂക്കൾ

    തുമ്പപ്പൂവേ പൂത്തിരുളേ.. നാളേക്കൊരുവട്ടി പൂതരണേ.. !  അന്ന് അത്തമായിരുന്നു! അതിന്റെ തിരക്ക് ആ  പൂമാർക്കറ്റിന്റെ എല്ലായിടത്തും കാണാനുണ്ടായിരുന്നു.ആ നഗരത്തിലെ മാത്രമല്ല,തൊട്ടടുത്ത സ്ഥലങ്ങളിലെ ആഘോഷങ്ങൾക്കുപോലും പൂക്കൾ കൊണ്ടുപോയിരുന്നത് ആ പൂമാർക്കറ്റിൽ നിന്നായിരുന്നു.ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ആ മാർക്കറ്റിൽ പക്ഷെ ഇതാദ്യമായി  പൂക്കളുടെ സ്റ്റോക്ക് തീർത്തും ഇല്ലാതായിരിക്കുന്നു! ഇനി തോവാളയിൽനിന്നോ ഡിണ്ടിഗലിൽനിന്നോ വണ്ടികളെത്തണം.ആളുകൾ അപ്പോഴും പിരിഞ്ഞു പോകാതെ  അവിടെത്തന്നെ ചുറ്റിത്തിരിഞ്ഞു  നിൽക്കുന്നുണ്ടായായിരുന്നു.  അയാൾ അക്ഷമയോടെ വാച്ചിലേക്ക് നോക്കി.എത്രനേരമായി ഈ നിൽപ്പ് തുടങ്ങിയിട്ട്..! ഒരുവേള തിരിച്ചുപോയാലോന്ന് ആലോചിച്ചതുമാണ്.പക്ഷെ, കുട്ടികളുടെ കാര്യമോർക്കുമ്പോൾ…  പിറന്നുവീണ വീടും പിച്ചവച്ച മുറ്റവും നിറയെ പൂക്കളുള്ള വിശാലമായ തൊടിയുമെല്ലാം നിമിഷനേരംകൊണ്ട് അയാളുടെ ഉള്ളിൽ മിന്നിമറഞ്ഞു.പിന്നെ ഊഞ്ഞാലാടിയതും ഉപ്പേരി കൊറിച്ചതും തെങ്ങിന്റെ ഇളമ്പോലകൊണ്ടുണ്ടാക്കിയ പന്തുവച്ച് തലപ്പന്ത് കളിച്ചതും വള്ളംകളി കാണാൻ പോയതുമുൾപ്പടെ അങ്ങനെ പലതും!  രാവിലെ ഓഫീസിലേക്ക് പോകാനായി ഇറങ്ങിയപ്പോൾ കുട്ടികൾ അയാളെ പ്രത്യേകം ചട്ടംകെട്ടിയതാണ്-വൈകിട്ട് വരുമ്പോൾ പൂക്കൾ വാങ്ങി വരണം​! അവർക്ക് അത്തപ്പൂവിടാനാണ്. അവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ അതിനായി…

    Read More »
  • Kerala

    കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിന പര്യടനം ആരംഭിച്ചു

    കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിന പര്യടനം ആരംഭിച്ചു. അഗസ്‌തേശ്വരത്തെ ഭാരത് ജോഡോ യാത്രികരുടെ ക്യാമ്പില്‍ രാഹുല്‍ ഗാന്ധി ത്രിവര്‍ണ പതാക ഉയര്‍ത്തിയതോടെയാണ് യാത്ര ആരംഭിച്ചത്. 10 മണിക്ക് ശുചീന്ദ്രത്ത് ആദ്യഘട്ടം സമാപിക്കും. 11 ാം തീയതിയാണ് പദയാത്ര കേരളത്തിലേക്ക് കടക്കുക. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസങ്ങളിലായിട്ടാണ് രാഹുലിന്റെ യാത്ര. രാജ്യം ദുരന്തത്തിലേക്ക് നീങ്ങുകയാണെന്നും കര്‍ഷക നിയമം, ജിഎസ്ടി, നോട്ട് നിരോധനം എന്നിവ വന്‍കിടക്കാര്‍ക്ക് വേണ്ടിയാണെന്നും ഭാരത് ജോഡോ യാത്ര ഉദ്ഘാടനം ചെയ്ത് കൊണ്ട് രാഹുല്‍ പറഞ്ഞു. രാവിലെ 7 മുതല്‍ 10 വരേയും വൈകിട്ട് 4 മുതല്‍ 7.30 വരേയുമാണ് രാഹുല്‍ ഗാന്ധിയും സംഘവും പദയാത്ര നയിക്കുന്നത്. ദിവസം 25 കിലോമീറ്റര്‍ നടക്കും. 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് യാത്ര.    

    Read More »
  • NEWS

    ജീവൻരക്ഷയ്ക്ക് സർക്കാരിന്റെ കനിവ് 108

    സംസ്ഥാനത്താകെ വാഹനാപകടങ്ങളിൽപ്പെടുന്നവരെ എത്രയും പെട്ടന്ന് ആധുനിക ജീവൻ രക്ഷാ സൗകര്യങ്ങളുള്ള ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കി രക്ഷപ്പെടുത്താനുള്ള പദ്ധതികൾ കേരള സർക്കാർ നടപ്പാക്കി വരുന്നു. അതിന്റെ ഭാഗമായി കനിവ് 108 എന്ന പേരിൽ ആധുനിക ജീവൻ രക്ഷാ സംവിധാനങ്ങളും പരിശീലനം നേടിയ ജീവനക്കാരുമുള്ള ആംബുലൻസുകളുടെ ശൃംഖല സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്. 108 എന്ന ഫോൺ നമ്പറിൽ വിളിച്ചാൽ ഈ സേവനം ലഭ്യമാകും.ഇത് തികച്ചും സൗജന്യമാണ്.     റോഡപകടങ്ങളിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കുന്നവരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതിരിക്കാൻ നിലവിലുള്ള നിയമങ്ങൾ കർശനമായി പാലിക്കാൻ സർക്കാർ നിർദേശിച്ചിരിക്കുന്നു. അപകടമുണ്ടായി ആദ്യ മണിക്കൂറുകളിൽ ആശുപത്രിയിൽ എത്തിച്ച് പെട്ടെന്നു ചികിത്സ ലഭ്യമാക്കുന്നതിനും സുപ്രധാനമായ ആദ്യ 48 മണിക്കൂറിലെ ചികിത്സ സൗജന്യമായി ചെയ്യുന്നതിനും  പദ്ധതികൾ ആവിഷ്‌കരിച്ചു സർക്കാർ നടപ്പാക്കിവരുന്നു.

    Read More »
  • NEWS

    വാഹനാപകടങ്ങളും ഇൻഷുറൻസ് പരിരക്ഷയും

    വാഹനാപകടങ്ങൾ മിക്കപ്പോഴും തകർത്തുകളയുന്നത് കുടുംബങ്ങളുടെ അത്താണികളെയും പ്രതീക്ഷകളുമൊക്കെയാണ്.ഈ നഷ്ടങ്ങൾ നികത്താനാകാത്തതാണെങ്കിലും വാഹനാപകടത്തിന് നഷ്ടപരിഹാരം കിട്ടാനുള്ള നിയമം ഉണ്ട് എന്നത് ദുരന്തത്തിൽപ്പെടുന്നവർക്ക് ഒരു ആശ്വാസമാണ്.നഷ്ടപരിഹാരം നഷ്ടപ്പെടാതിരിക്കാനും അർഹമായത് ലഭ്യമാകാനും ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. പരാതികൾ സമർപ്പിക്കുന്നത് എങ്ങനെ? മോട്ടോർ വാഹന അപകട നഷ്ടപരിഹാര കേസുകളുടെ ബാഹുല്യം മൂലം ഇത്തരം കേസുകൾ തീർപ്പാക്കാൻ രൂപീകരിച്ചിട്ടുള്ള പ്രത്യേക കോടതിയാണ് മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ (എംഎസിടി).അപകടത്തിന് ശേഷം നഷ്ടപരിഹാര പരാതി കൊടുക്കുന്നതിന് ഇപ്പോൾ സമയപരിധിയുണ്ട്.മോട്ടോർ വാഹന നിയമത്തിന്റെ 2019ലെ ഭേദഗതിയനുസരിച്ച് ആറുമാസമാണ് കാലാവധി.ഇതിനായി എംഎസിടി കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകരെക്കൊണ്ട് പരാതി തയ്യാറാക്കിച്ച് ആശുപത്രിയിൽനിന്നും പോലീസിൽനിന്നും ലഭിക്കുന്ന രേഖകളുടെ പകർപ്പു സഹിതമാണ് കേസ് ഫയൽ ചെയ്യേണ്ടത്. പരാതിയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ പരിക്കുകൾ മാത്രമുള്ള കേസുകളിൽ പൊലീസിൽനിന്ന് ലഭിക്കുന്ന പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ), ചാർജ് ഷീറ്റ്, അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എഎംവിഐ) റിപ്പോർട്ട്, ആശുപത്രിയിൽനിന്നും ലഭിക്കുന്ന വൂണ്ട് സർട്ടിഫിക്കറ്റ്, ചികിത്സാ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ…

    Read More »
  • NEWS

    ഓണം വെറുമൊരു ആഘോഷം മാത്രമല്ല, അത് കലയ്ക്കും കായികത്തിനും വേണ്ടിയുള്ള കേരളത്തിന്റെ നീക്കിയിരുപ്പ് കൂടിയാണ്

    കേരളമൊന്നാകെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.കേരളത്തിന്റെ ദേശീയോത്സവം. ഐതിഹ്യമനുസരിച്ച്, കേരളനാട്ടിൽ ശാന്തിയും സമാധാനവും കളിയാടിയിരുന്ന കാലമായിരുന്നു അസുര രാജാവായ മഹാബലി വാണ കാലം.പ്രജാക്ഷേമതൽപരനായിരുന്ന മഹാബലി കൊല്ലം തോറും തന്റെ നാട്ടുകാരെ കാണാനെത്തുന്ന ദിനമാണ് മലയാളമാസമായ ചിങ്ങത്തിലെ തിരുവോണം.മഹാബലിയെ സ്വീകരിക്കാനുളള ഒരുക്കങ്ങളാണ് തിരുവോണദിനത്തോടനുബന്ധിച്ചുളള ആഘോഷങ്ങൾ.നാടൻ പന്തുകളിയും വടംവലിയും വള്ളംകളിയും ഊഞ്ഞാലാട്ടവും ഉപ്പേരി കൊറിക്കലുമെല്ലാം ഓണത്തിന്റെ പ്രത്യേകതകളാണെങ്കിലും അറുപതു വിഭവങ്ങൾ വരെ നിറയുന്ന തൂശനിലയിലെ തിരുവോണസദ്യ ആണ് അതിന്റെ ഹൈലൈറ്റ്. ഓണം വെറുമൊരു ആഘോഷം മാത്രമല്ല, അത് കലയ്ക്കും കായികത്തിനും വേണ്ടിയുള്ള കേരളത്തിന്റെ നീക്കിയിരുപ്പ് കൂടിയാണ്.തൃപ്പൂണിത്തുറയിലെ അത്തച്ചമയാഘോഷങ്ങളോടെ കേളികൊട്ട് ഉയരുന്ന ഓണത്തിന് ആറന്മുളയിലെ ഉത്രട്ടാതി വള്ളംകളിയോടാണ് കൊടി ഇറങ്ങുന്നത്.ഇങ്ങനെ എന്തൊക്കെ കലാകായിക-സാംസ്കാരിക മേളകളാണ് ഓണക്കാലത്ത് മാത്രമായി നടക്കുന്നത്? മഴക്കാലത്ത് മുളച്ചു പൊങ്ങുന്ന കൂണുകൾ പോലെ ഓരോ ഓണക്കാലത്തും എത്രയെത്ര തട്ടിക്കൂട്ട് ക്ലബുകളാണ് ഓരോ ഗ്രാമത്തിലും ഉയർന്നുവന്നുകൊണ്ടുമിരുന്നത് ? ജാതിമതഭേദമന്യേയുള്ള കൂട്ടംചേരലുകളായിരുന്നു അന്നത്തെ ക്ലബുകൾ.കര്‍ക്കിടകത്തിന്റെ ഇരുണ്ട മുഖംമൂടി മാറ്റി ചിങ്ങനിലാവിന്റെ കസവു ചേലയുമുടുത്ത് ഓണം പടിവാതിലിൽ എത്തുന്നതിനു…

    Read More »
  • NEWS

    ഓണ സദ്യയും വിഭവങ്ങള്‍ ഉണ്ടാക്കുന്ന വിധവും

    1. പച്ചടി 2. കിച്ചടി 3. ഓലന്‍ 4. കാളന്‍ 5. തോരന്‍ 6. എരിശ്ശേരി 7. അവിയല്‍ 8. മാങ്ങാ അച്ചാര്‍ 9. നാരങ്ങാ അച്ചാര്‍ 10. ഇഞ്ചിക്കറി 11. പരിപ്പ് 12. സാമ്പാര്‍ 13. രസം 14. പച്ചമോര് 15. പരിപ്പ് പ്രഥമന്‍ 16. പാൽ പായസം 17. വാഴയില 18. ഉപ്പ്‌ 19. കുത്തരി ചോറ് 20. കായ നുറുക്ക്‌ 21. ശർക്കര വരട്ടി 22. നെയ്യ്‌ 23. പഴം 24. പപ്പടം 25. വെള്ളം പച്ചടി വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക. വറ്റല്‍മുളക്, കടുക്, കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയില്‍ കടുക് വറക്കുക. തേങ്ങയും ജീരകവും നന്നായി അരച്ചതിനോടൊപ്പം കടുക് ചതച്ച് ചേര്‍ത്ത അരപ്പും ചേര്‍ത്തു ചെറുതായി തിളവരുമ്പോള്‍ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കുക.തൈര് ചേര്‍ത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക. തൈര് ചേര്‍ത്ത ശേഷം തിളക്കരുത്.…

    Read More »
  • NEWS

    ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ ?

    എൽ.പി.ജി.സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ  40 മുതൽ 50 ലക്ഷം രൂപവരെ പരിരക്ഷ ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. എണ്ണക്കമ്പനികളും , വിതരണക്കാരും , തേഡ് പാർട്ടി ഇൻഷുറൻസ് എടുത്തിട്ടുള്ളതിനാലാണ് ഇത്രയും തുക ലഭിക്കുക.മിക്കവാറും ഉപഭോക്താക്കൾക്ക് ഇക്കാര്യമറിയില്ല. ഓയിൽ കമ്പനികളോ , വിതരണക്കാരോ ഇക്കാര്യം ജനങ്ങളെ അറിയിക്കാൻ താൽപര്യം കാണിച്ചിട്ടുമില്ല. അപകട പരിരക്ഷ, ചികിത്സാ ചിലവ്, കേടുപാടുകൾക്കുള്ള പരിരക്ഷ തുടങ്ങിയവയാണ് ലഭിക്കുക. റീഫിൽ ചെയ്ത സിലിണ്ടർ വാങ്ങുമ്പോൾതന്നെ ഓരോ ഉപഭോക്താവിനും പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇതിനുവേണ്ടി ഉപഭോക്താവ് പ്രത്യേകം പ്രീമിയം നൽകേണ്ടതില്ല.ഓരോ വ്യക്തികൾക്കുമായല്ല പരിരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. ഒരുവർഷത്തേയ്ക്ക് മൊത്തം 100 കോടി രൂപയുടെ കവറേജ് ലഭിക്കുന്നതിനാണ് വർഷംതൊറും എണ്ണക്കമ്പനികൾ തേഡ്പാർട്ടി പ്രീമിയം അടയ്ക്കുന്നത്.ഇൻഷുറൻസ് പരിരക്ഷ ഇങ്ങനെയാണ്  ലഭിക്കുന്നത് അപകട ഇൻഷുറൻസ് കവറേജ് (ഒരാൾക്ക്) – 5 ലക്ഷം ചികിത്സാ ചെലവ് – 15 ലക്ഷം അടിയന്തര സഹായം ഓരോരുത്തർക്കും 25,000 രൂപവീതം. വസ്തുവിനുണ്ടാകുന്ന കേടുപാടുകൾക്ക് – ഒരു ലക്ഷം. അപകടമുണ്ടായാൽ വിതരണക്കാരെ രേഖാമൂലം അറിയിക്കുക.വിതരണക്കാർ എണ്ണക്കമ്പനികളെയും…

    Read More »
  • India

    ഇഷ്ടമുള്ളതുപോലെ വസ്ത്രം ധരിക്കാനുള്ള അവകാശം മൗലിക അവകാശമായി കരുതാനാവില്ലെന്നു സുപ്രീംകോടതിയുടെ പരാമർശം

    ഇഷ്ടമുള്ളപോലെ വസ്ത്രം ധരിക്കാനുള്ള അവകാശം മൗലിക അവകാശമായി കരുതാന്‍ പറ്റില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വസ്ത്രം ധരിക്കുന്നത് മൗലീക അവകാശമാണെങ്കില്‍ വസ്ത്രം ധരിക്കാതിരിക്കുന്നതും മൗലീക അവകശമായി കണക്കാക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് പരാമര്‍ശിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളിലും ഹിജാബ് ധരിക്കുന്നത് വിലക്കിയ കര്‍ണാടക ഹൈകോടതി വിധിക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 21, 25 പ്രകാരം ഹിജാബ് വിലക്ക് മതസ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകമായ ദേവദത്ത് കാമത്ത് വാദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമിനു പുറമേ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹര്‍ജിക്കാരുടെ വാദം യുക്തിരഹിതമായ ലക്ഷ്യങ്ങളിലേക്ക് കോണ്ടുപോകാന്‍ കഴിയില്ല. വസ്ത്രം ധരിക്കാനുള്ള അവകാശം മൗലീകമാണെന്ന് നിങ്ങള്‍ പറഞ്ഞാല്‍ വസ്ത്രം അഴിക്കാനുള്ള അവകാശവും മൗലീകമായി മാറുമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു. എന്നാല്‍ സ്‌കൂളില്‍ ആരും വസ്ത്രം അഴിക്കില്ലെന്നായിരുന്നു കാമത്തിന്റെ…

    Read More »
Back to top button
error: