ഓണസദ്യയിലെ എന്നല്ല,എല്ലാ കേരളീയ സദ്യയിലെയും പ്രധാനി അവിയലാണ്.എല്ലാ പച്ചക്കറികളും ഒത്തുചേരുന്ന ഈ കറി സസ്യാഹാരികളല്ലാത്തവർക്കും പ്രിയപ്പെട്ടതുതന്നെ.അവിയൽ ഉണ്ടാക്കുന്നതെന്ന് എങ്ങനെയെന് ന്
നോക്കാം.
ആവശ്യമായ സാധനങ്ങൾ
കാരറ്റ് – 1
ബീൻസ് – 3
നേന്ത്രക്കായ – 2
ഇടത്തരം വലിപ്പമുളള വഴുതനങ്ങ – 1
വെളളരിക്ക – 100 ഗ്രാം
പടവലം – 100 ഗ്രാം
ചേന – 100 ഗ്രാം
മുരിങ്ങയ്ക്ക – 1
ബീൻസ് – 3
നേന്ത്രക്കായ – 2
ഇടത്തരം വലിപ്പമുളള വഴുതനങ്ങ – 1
വെളളരിക്ക – 100 ഗ്രാം
പടവലം – 100 ഗ്രാം
ചേന – 100 ഗ്രാം
മുരിങ്ങയ്ക്ക – 1
അവിയലിലേക്കുളള അരപ്പ്
ചിരകിയ തേങ്ങ – 2 കപ്പ്
ജീരകം – 1 ടീസ്പൂൺ
പച്ചമുളക് – 6
ചുവന്നുളളി – 3
കറിവേപ്പില – രണ്ട് തണ്ട്
വെളിച്ചെണ്ണ – കാൽ കപ്പ്
തൈര് – 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
പച്ചക്കറികളെല്ലാം ഒരേനീളത്തിൽ ചെറു കഷണങ്ങളായി അരിയുക. ഉപ്പും പച്ചമുളകും കുറച്ച് മഞ്ഞൾപ്പൊടിയുമിട്ട് വേവിച്ചു മാറ്റി വെയ്ക്കണം. തേങ്ങയിൽ ജീരകവും ചുവന്നുളളിയും കുറച്ച് കറിവേപ്പിലയും ഒരു പച്ചമുളകുമിട്ട് അരച്ചത് വേവിച്ച പച്ചക്കറിയിലേക്ക് ചേർത്തിളക്കി തിളപ്പിക്കുക. തിളച്ചശേഷം മിക്സിയിൽ അടിച്ച തൈര് ചേർത്തിളക്കുക. ഇത് വീണ്ടും തിളപ്പിക്കരുത്. ബാക്കിയുളള കറിവേപ്പിലയിട്ട് വെളിച്ചെണ്ണ ഒഴിച്ച് മൂടി വെയ്ക്കുക.