NEWS

അരിപ്പായസം

അരിപ്പായസം ഉണ്ടാക്കുന്ന വിധം
 

1.നുറുക്കരി – ഒരു കപ്പ് (അരി കഴുകി അരിച്ച്, വെയിലത്തുണക്കി റവപ്പരുവത്തിൽ തരുതരുപ്പായി പൊടിച്ചെടുക്കണം)

2.വെള്ളം – രണ്ടു കപ്പ്

Signature-ad

ഉപ്പ് – പാകത്തിന്

3.തേങ്ങ തിരുമ്മിയത് – ഒരു കപ്പ് (നന്നായരച്ചെടുക്കണം)

4.വെള്ളശർക്കര ഉരുക്കി അരിച്ചത് – കാൽ കിലോ

5.കടലപ്പരിപ്പു വേവിച്ചത് – നാലു വലിയ സ്പൂൺ
6.ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചെറുതീയിൽ തയ്യാറാക്കിയ നുറുക്കരി അഞ്ചു മിനിറ്റു വറക്കുക.

.പിന്നീട് വെള്ളവും ഉപ്പും ചേർത്തു വേവിക്കുക.

∙വെന്തു കഴിയുമ്പോൾ തേങ്ങ അരച്ചതും ശർക്കരപ്പാനിയും ചേർത്തു പാകം ചെയ്യുക.

 

 

∙പിന്നീടു കടലപ്പരിപ്പു വേവിച്ചതും ഏലയ്ക്കാപ്പൊടിയും യോജിപ്പിച്ച് വാങ്ങുക

Back to top button
error: