ചിലർ ഭക്ഷണവുമായി ടിവിയുടെ മുന്നിൽ. ചിലർ അടുക്കളയിൽ .ചിലർ മൊബൈൽ സംസാരിച്ചുകൊണ്ട് .ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന പോലെ പണം നൽകുന്നില്ലായെന്നു മാത്രം.എല്ലാം യാന്ത്രികമായി തന്നെ പോകുന്നു.
ചില വിടുകളിൽ അച്ഛൻ ഒരു വഴിക്ക് മക്കൾ വേറൊരു വഴിക്ക് ആർക്കും ആരോടും വിധേയത്വമില്ല.. ഒന്നിച്ചുള്ള ഇടപെടലുകളോ ആശയവിനിമയമോ വീടുകളിൽ ഉണ്ടാകുന്നേയില്ല.കുടുംബ പ്രശ്നങ്ങൾക്കെല്ലാം കാരണവും. അതുതന്നെയാണ്.
അമ്മയും അച്ഛനും മക്കളും ഒന്നിച്ച് ഒരു മേശക്ക് ചുറ്റും ഇരുന്ന് ഭക്ഷണം കഴിക്കുക എത്ര ഹൃദ്യമാണ്..അവിടെ ടിവിയും മൊബൈലും ഫോണും ഒന്നും വേണ്ട. വീട്ടു വിശേഷവും സ്കൂൾ വിശേഷവുമെല്ലാം പങ്കുവയ്ക്കാം. പ്രശ്നങ്ങളിലേക്ക് നീങ്ങുന്ന ഒരു കാര്യവും സംസാരിക്കുയുമരുത്. എല്ലാവരും ഒന്നുചേർന്ന് ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കുന്ന കുടുംബങ്ങളിലെ ബന്ധങ്ങൾക്ക് ഉൾക്കരുത്ത് ഉണ്ടാകും. കുടുംബാഗങ്ങൾ തമ്മിൽ സ്നേഹവും സന്തോഷവും വർദ്ധിക്കും.
ഇവിടെയാണ് ഓണം പോലെയുള്ള ആഘോഷങ്ങളുടെ പ്രസക്തി.ഓണമെന്ന് പറയുന്നതേ ഒത്തൊരുമയുടെ ആഘോഷമാണ്.മാതാപിതാക്കളും മക്കളും ഒന്നിച്ചിരുന്ന് തൂശനിലയിൽ വിളമ്പിയ ഓണസദ്യ കഴിക്കുന്നതിന്റെ ആനന്ദം പറഞ്ഞറിയിക്കാൻ പറ്റാത്തതാവും.
പെയ്തൊഴിഞ്ഞ കർക്കിടകരാവുകളുടെ കൂരിരുൾ പോലെ എല്ലാ ഭവനങ്ങളിലും ഈ ഓണത്തിന് ഒരുമയുടെയും സന്തോഷത്തിന്റെയും ചിങ്ങനിലാവ് പരക്കട്ടെ.എല്ലാവർക്കും തിരുവോണാശംസകൾ.