Month: September 2022
-
Health
ഈ പച്ചക്കറികള്‍ കഴിക്കൂ…. ഇവ നിങ്ങളുടെ വണ്ണം കുറയ്ക്കാന്‍ സഹായിക്കും…
വണ്ണം കുറയ്ക്കുകയെന്നത് തീര്‍ച്ചയായും ശ്രമകരമായ സംഗതി തന്നെയാണ്. ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനായി കൃത്യമായി ചെയ്യേണ്ടി വരാം. ഭക്ഷണം തന്നെയാണ് അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യം. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചിലതെല്ലാം ഡയറ്റില്‍ ചേര്‍ക്കുകയും ചെയ്യേണ്ടിവരാം. അത്തരത്തില്‍ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഫൈബറിനാല്‍ സമ്പന്നമായ പച്ചക്കറികളാണിവ. ഇതുതന്നെയാണ് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നതും. ബ്രൊക്കോളി: ഫൈബറിനാല്‍ സമ്പന്നമായ പച്ചക്കറിയാണ് ബ്രൊക്കോളി. ഫൈബര്‍ മാത്രമല്ല, വൈറ്റമിൻ സിയും ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. രണ്ടും ആരോഗ്യത്തിന് വളരെ നല്ലത്. ഗ്രീൻ പീസ്: മിക്ക വീടുകളിലും എപ്പോഴും തയ്യാറാക്കുന്നൊരു വിഭവമാണ് ഗ്രീൻ പീസ്. ഇതും ഫൈബറിനാല്‍ സമ്പന്നമാണ്. ഫൈബറിന് പുറമെ അയേണ്‍ വൈറ്റമിൻ -എ, സി എന്നിവയും ഗ്രീൻ പീസിനെ ആരോഗ്യപ്രദമായ ഭക്ഷണമാക്കുന്നു. വെണ്ടയ്ക്ക: വളരെ സാധാരണമായി നാം വീടുകളില്‍ തയ്യാറാക്കുന്നൊരു പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇതും വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഫൈബറിനാല്‍ സമ്പന്നമായതാണ്. കാത്സ്യം, പൊട്ടാസ്യം, കാര്‍ബ്, പ്രോട്ടീൻ, വൈറ്റമിനുകള്‍, എൻസൈമുകള്‍, ധാതുക്കള്‍ എന്നിങ്ങനെ ശരീരത്തിന്…
Read More » -
India
കടിച്ച മൂര്‍ഖനെ തിരിച്ചുകടിച്ച് കൊന്ന് യുവാവ്
ഭുബനേശ്വര്‍: കടിച്ച മൂര്‍ഖന്‍ പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് യുവാവ്. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലാണ് സംഭവം. പാടത്ത് പണിയെടുക്കുന്നതിനിടെ തന്നെ കടിച്ച മൂര്‍ഖനെ തിരിച്ചുകടിച്ച് കൊന്ന സലില്‍ നായക് എന്ന യുവാവ് പാമ്പിനെ കഴുത്തിലിട്ട് ഗ്രാമം മുഴുവന്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. യുവാവിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് അടുത്തിടെ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഈ വെള്ളപ്പൊക്കത്തില്‍ സലിലിന്റെ കൃഷിയിടവും മുങ്ങിപ്പോയി. വെള്ളമിറങ്ങിയപ്പോള്‍ കൃഷിയിടത്തിന്റെ അവസ്ഥ പരിശോധിക്കാനെത്തിയ സലിലിന്റെ ഇടതുകാലില്‍ മൂര്‍ഖന്‍ കടിച്ചു. ദേഷ്യം പിടിച്ച സലില്‍ തന്നെ കടിച്ച മൂര്‍ഖനെ തിരഞ്ഞ് കണ്ടുപിടിച്ച് കടിച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്ന് മൂര്‍ഖനെ കഴുത്തിലിട്ട് ചന്തയിലേക്കിറങ്ങിയ സലില്‍ തന്റെ സൈക്കിളില്‍ അവിടെയൊക്കെ ചുറ്റിക്കറങ്ങുകയും ചെയ്തു. ആശുപത്രിയില്‍ പോകാന്‍ ഉപദേശിച്ചവരോട് തനിക്ക് സിദ്ധിയുണ്ടെന്നും സ്വയം ഇറക്കിയെന്നും ഇയാള്‍ പറഞ്ഞു. ഇയാളുടെ മാനസിക നില തകരാറിലാണെന്ന് അധികൃതര്‍ പറയുന്നു.
Read More » -
NEWS
തോല്‍വിയില്‍ മനംനൊന്ത് പാകിസ്ഥാന്‍ ആരാധകരെ വളഞ്ഞിട്ട് തല്ലി അഫ്ഗാനികള്‍
ഷാര്‍ജ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെ സ്റ്റേഡിയത്തില്‍ അഫ്ഗാന്‍ ആരാധകരുടെ അതിക്രമം. സ്റ്റേഡിയത്തിലെ കസേരകളും മറ്റും തകര്‍ത്ത അഫ്ഗാന്‍ ആരാധകര്‍, പാക് ആരാധകര്‍ക്ക് നേരേ കസേരകള്‍ വലിച്ചെറിയുകയും കസേര കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഇരുവിഭാഗം ആരാധകര്‍ തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. കഴിഞ്ഞദിവസം നടന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാനോട് ഒരുവിക്കറ്റിന് പരാജയപ്പെട്ടിരുന്നു. അവസാന ഓവര്‍ വരെ ആവേശം നീണ്ട മത്സരത്തില്‍ നാലു പന്ത് ശേഷിക്കെയായിരുന്നു പാകിസ്ഥാന്റെ വിജയം. ഹൃദയം തകര്‍ത്ത ഈ തോല്‍വിക്കു പിന്നാലെ അഫ്ഗാന്‍ ആരാധകര്‍ പാക്ക് ആരാധകര്‍ക്കു നേരെ കസേരകള്‍ ഉള്‍പ്പെടെ വലിച്ചെറിയുകയായിരുന്നു. മത്സരശേഷം സ്റ്റേഡിയത്തിനു പുറത്തെത്തിയപ്പോഴും പാക്ക്-അഫ്ഗാന്‍ ആരാധകര്‍ തമ്മിലടി തുടര്‍ന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇരു ടീമുകളും കടുത്ത പോരാട്ടവീര്യം പ്രകടിപ്പിച്ച മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്നിങ്‌സിലെ 19 ാം ഓവര്‍ വരെ എല്ലാം ഏറെക്കുറെ ശാന്തമായിരുന്നു. എന്നാല്‍, 19 ാം ഓവറില്‍ അഫ്ഗാന്‍ ബോളര്‍ ഫരീദ് അഹമ്മദിനെതിരേ…
Read More » -
Business
ഓണവിപണിയിൽ സ്വർണവില കുതിച്ചുയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ ഇടിവുണ്ടായി. ഇന്ന് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 25 രൂപ ഉയർന്നു.ഇന്നലെ 50 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഉയർന്നത്. ഇന്നലെ 40 രൂപയാണ് കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3855 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 60 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Read More » -
Kerala
മുതലപ്പൊഴിയിൽ കാണാതായ യുവാക്കൾക്കായി തെരച്ചിൽ തുടരുന്നു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുന്നു. വിഴിഞ്ഞം ചവറ എന്നിവിടങ്ങളിൽ നിന്ന് കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് പുലിമുട്ടിലെ കല്ലുകൾ നീക്കി പരിശോധിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇന്ന് അദാനി പോർട്ടിൽ നിന്നും വലിയ ക്രെയിനെത്തിച്ചും തെരച്ചിൽ ആരംഭിച്ചു. മുതലപ്പൊഴിയിൽ അപകടം നടന്ന് ഇന്നേയ്ക്ക് നാല് ദിവസമായി. നേവിയും, കോസ്റ്റ്ഗാർഡും, തീരദേശ പൊലീസും, മറൈൻ എൻഫോഴ്സ്മെന്‍റും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും എല്ലാം ചേർന്ന് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. മൂന്ന് ചെറുപ്പാക്കരെയോർത്ത് നൊമ്പരപ്പെട്ടിരിക്കുകയാണ് തിരുവോണ നാളിലും പെരുമാതുറ. ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്ന ഭാഗത്ത് പുലിമുട്ടിലെ കല്ലും വലയുടെ അവശിഷ്ടങ്ങളും വടവും മാറ്റിനോക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതിനായി വിഴിഞ്ഞം അദാനി പോർട്ടിൽ നിന്നും ചവറ കെഎംഎംഎല്ലിൽ നിന്നും കൂറ്റൻ ക്രെയിനുകൾ എത്തിച്ചു. ഈ ക്രെയിനുകൾക്ക് പുലിമുട്ടിലേക്ക് കടന്നുവരാൻ വഴിയൊരുക്കാൻ മരങ്ങൾ വരെ പിഴുതുമാറ്റിയാണ് രക്ഷാപ്രവർത്തനം നീങ്ങുന്നത്. എന്നാൽ ഇത്ര ദിവസം കഴിഞ്ഞും ഒരാളെ പോലും കണ്ടെത്താൻ സാധിക്കാത്തത് നാട്ടുകാരേയും നിരാശരാക്കുന്നു.…
Read More » -
Breaking News
12 മണിക്കൂറിനകം ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും; അഞ്ചുദിവസം വ്യാപകമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി മുതല്‍ വടക്കന്‍ കേരളം വരെ ഒരു ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതി ചെയുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ പാതയില്‍നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. കര്‍ണാടകക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തു മറ്റൊരു ചക്രവാത ചുഴി നിലനില്‍ക്കുന്നുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പില്‍ വ്യക്തമാക്കി. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്തമഴ (യെല്ലോ അലര്‍ട്ട്) മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
Read More » -
India
പൗരത്വ ഭേദഗതി നിയമം സുപ്രീം കോടതിയില്‍; ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സി.പി.ഐ തുടങ്ങിയവരുള്‍പ്പെടെ അടക്കമുള്ളവര്‍ നല്‍കിയ 143 ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുന്നതിനായി ലിസ്റ്റ് ചെയ്തത്. റിട്ട് ഹര്‍ജികളില്‍ 2019 ഡിസംബറില്‍ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, ഹര്‍ജികളില്‍ പിന്നീട് വാദം കേള്‍ക്കല്‍ നടന്നിരുന്നില്ല. കേന്ദ്രം കോടതിയില്‍ ശക്തമായി എതിര്‍ത്തതിനാല്‍ നിയമം സ്റ്റേ ചെയ്തിരുന്നില്ല. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹര്‍ജികള്‍ വാദം കേള്‍ക്കുന്നതിനായി സുപ്രീം കോടതി ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ സ്യൂട്ട് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Read More » -
Business
5 ജി പ്രഖ്യാപനം, എയർടെല്ലിന്റെ ഓഹരി ഉയർന്നു
മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ആരംഭിച്ചു. ഇന്നലെ വിപണിയിൽ കനത്ത നഷ്ടമാണ് നേരിട്ടത്. ബിഎസ്ഇ സെൻസെക്‌സ് സൂചിക 550.73 പോയിന്റ് ഉയർന്ന് 59, 579.64ലും നിഫ്റ്റി 156.1 പോയിന്റ് ഉയർന്ന് 17,780.50ലുമാണ് വ്യാപാരം ആരംഭിച്ചത്. ബുധനാഴ്ച, രണ്ട് ഇക്വിറ്റി ബെഞ്ച്മാർക്കുകളും തുടർച്ചയായ രണ്ടാം സെഷനിൽ ഇടിഞ്ഞിരുന്നു. കമ്പനിയുടെ സിഇഒ 5ജി റോൾ ഔട്ട് പ്ലാനുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഭാരതി എയർടെല്ലിന്റെ ഓഹരികൾ ആദ്യ വ്യാപാരത്തിൽ നേട്ടമുണ്ടാക്കി. ബിഎസ്ഇ ആദ്യ വ്യാപാരത്തിൽ കമ്പനിയുടെ ഓഹരി രണ്ട് ശതമാനത്തിലധികം ഉയർന്ന് 770.50 രൂപയായി. ഭാരതി എയർടെൽ സിഇഒ ഗോപാൽ വിറ്റൽ ഒരു മാസത്തിനുള്ളിൽ 5 ജി സേവനങ്ങൾ ആരംഭിക്കാൻ കമ്പനി പദ്ധതിയിടുകയാണെന്നും ഡിസംബറോടെ എയർടെല്ലിന് കവറേജ് ലഭിക്കുമെന്നും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് നിരക്ക് ഉയർന്നത്. ഓഹരികളിൽ, ഏഷ്യൻ പെയിന്റ്‌സ്, ബിപിസിഎൽ, ടെക് മഹീന്ദ്ര ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ കോൾ ഇന്ത്യ, എസ്‌ബിഐ ലൈഫ്, ഒഎൻജിസി എന്നിവ ആദ്യ വ്യാപാരത്തിൽ ഏറ്റവും കൂടുതൽ ഇടിഞ്ഞു.…
Read More » -
Business
വായ്പാ നിരക്ക് കുത്തനെ ഉയർത്തി എച്ച്‌ഡിഎഫ്‌സി ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാക്കളായ എച്ച്‌ഡിഎഫ്‌സി ബാങ്ക് എല്ലാത്തരം വായ്പകളുടെയും പലിശ നിരക്ക് വർദ്ധിപ്പിച്ചു. ലോണുകളുടെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലാൻഡിംഗ് റേറ്റ് (എംസിഎൽആർ) 10 ബേസിസ് പോയിന്റുകൾ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. എംസിഎൽആർ എന്നത് ബാങ്കുകൾക്കോ മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കോ പണം കടം കൊടുക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ്. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ എംസിഎൽആറിന് 0.10 ശതമാനം അധിക ചിലവ് വരും. സെപ്റ്റംബർ 7 മുതൽ ആണ് ബാങ്ക് വായ്പയുടെ പുതിയ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നത്. ഒരു വർഷത്തെ എംസിഎൽആർ 8.2 ശതമാനമായി ഉയർത്തിയപ്പോൾ ഒറ്റരാത്രി നൽകുന്ന വായ്പയുടെ എംസിഎൽആർ 7.9 ശതമാനമായി ഉയർന്നു. ഒരു മാസം, മൂന്ന് മാസം, ആറ് മാസം കാലാവധിക്കുള്ള എംസിഎൽആർ യഥാക്രമം 7.90 ശതമാനം, 7.95 ശതമാനം, 8.08 ശതമാനം എന്നിങ്ങനെയായിരിക്കും. എംസിഎൽആർ ഉയർത്താനുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ തീരുമാനം നിലവിലുള്ളതും പുതിയതുമായ എല്ലാ ഭവന, വാഹന, വ്യക്തിഗത വായ്പകളും…
Read More » -
Kerala
വിവിധ വകുപ്പുകള്‍ക്ക് പുതിയ കാര്‍ വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടുവരും: ധനമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസിയെ കൈവിടില്ലെന്നും തുടർന്നും സർക്കാർ സംരക്ഷിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. എന്നാൽ ധനകാര്യ മാനേജ്മെൻ്റിൽ കെഎസ്ആർടിസി ശ്രദ്ധിക്കണം. നിലവിൽ കെഎസ്ആർടിസിയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിവിധ സർക്കാർ വകുപ്പുകൾക്ക് പുതിയ കാർ വാങ്ങുന്നതിൽ നിയന്ത്രണം കൊണ്ടു വരുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാവർക്കും വലിയ കാറുകൾ വാങ്ങേണ്ട ആവശ്യമില്ല. സഞ്ചരിക്കുന്ന ദൂരം കൂടി പരിഗണിച്ച് മാത്രമേ ഇനി വാഹനങ്ങൾ അനുവദിക്കൂ. എല്ലാവരും വലിയ വാഹനങ്ങൾ വാങ്ങാൻ അനുമതി തേടുന്ന നിലയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ രീതി അവസാനിപ്പിക്കും. ഇക്കാര്യത്തിൽ വ്യക്തത വരുത്തി കൊണ്ട് ധനവകുപ്പ് പ്രത്യേക ഉത്തരവ് ഉടൻ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കയുണ്ടെന്നും എന്നാൽ കാര്യങ്ങൾ അപകടകരമായ നിലയിൽ എത്തിയിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Read More »