BusinessTRENDING

വായ്പാ നിരക്ക് കുത്തനെ ഉയർത്തി എച്ച്‌ഡിഎഫ്‌സി ബാങ്ക്

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാക്കളായ എച്ച്‌ഡിഎഫ്‌സി ബാങ്ക് എല്ലാത്തരം വായ്പകളുടെയും പലിശ നിരക്ക് വർദ്ധിപ്പിച്ചു. ലോണുകളുടെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലാൻഡിംഗ് റേറ്റ് (എംസിഎൽആർ) 10 ബേസിസ് പോയിന്റുകൾ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. എംസിഎൽആർ എന്നത് ബാങ്കുകൾക്കോ ​​മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കോ ​​പണം കടം കൊടുക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ്. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ എംസിഎൽആറിന് 0.10 ശതമാനം അധിക ചിലവ് വരും. സെപ്റ്റംബർ 7 മുതൽ ആണ് ബാങ്ക് വായ്പയുടെ പുതിയ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നത്.

ഒരു വർഷത്തെ എംസിഎൽആർ 8.2 ശതമാനമായി ഉയർത്തിയപ്പോൾ ഒറ്റരാത്രി നൽകുന്ന വായ്പയുടെ എംസിഎൽആർ 7.9 ശതമാനമായി ഉയർന്നു. ഒരു മാസം, മൂന്ന് മാസം, ആറ് മാസം കാലാവധിക്കുള്ള എംസിഎൽആർ യഥാക്രമം 7.90 ശതമാനം, 7.95 ശതമാനം, 8.08 ശതമാനം എന്നിങ്ങനെയായിരിക്കും. എം‌സി‌എൽ‌ആർ ഉയർത്താനുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ തീരുമാനം നിലവിലുള്ളതും പുതിയതുമായ എല്ലാ ഭവന, വാഹന, വ്യക്തിഗത വായ്പകളും ചെലവേറിയതാക്കും. കൂടാതെ, പുതിയ ഉപഭോക്താക്കൾക്ക് ബാങ്കിൽ നിന്ന് വായ്പയെടുക്കുക്കുക എന്നുള്ളത് ചെലവേറിയ കാര്യമാകും

Signature-ad

പുതിയ ആർബിഐ മാർഗനിർദേശങ്ങൾ പ്രകാരം ബാങ്കുകൾക്ക് നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന നിരക്കാണ് എംസിഎൽആർ. 2016 ഏപ്രിൽ 1-ന് ആർബിഐ എംസിഎൽആർ നടപ്പാക്കി. ഭൂരിഭാഗം ലോണുകളും ഒരു വർഷത്തെ എംസിഎൽആർ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഇഎംഐകളെ എംസിഎൽആർ നിരക്കുകളിൽ വ്യതിയാനം നേരിട്ട് ബാധിക്കുന്നു. എം‌പി‌സി മീറ്റിംഗിൽ ആർ‌ബി‌ഐ ബെഞ്ച്മാർക്ക് വായ്പാ നിരക്ക് ഉയർത്തിയപ്പോൾ മെയ് മുതൽ എച്ച്‌ഡി‌എഫ്‌സി ബാങ്ക് എം‌സി‌എൽ‌ആർ അഞ്ച് തവണ വർദ്ധിപ്പിച്ചു.

മെയ് മാസത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് ആദ്യമായി എംസിഎൽആർ 25 ബേസിസ് പോയിന്റ് ഉയർത്തിയിരുന്നു. പിന്നീട് ജൂണിൽ എംസിഎൽആർ 35 ബേസിസ് പോയിന്റും ജൂലൈയിൽ 20 ബേസിസ് പോയിന്റും ഉയർത്തി. ഓഗസ്റ്റിൽ വീണ്ടും ബാങ്ക് എംസിഎൽആർ 10 ബേസിസ് പോയിന്റ് വർധിപ്പിച്ചു. അടുത്തിടെ 10 ബേസിസ് പോയിന്റ് വർധിപ്പിച്ചത് എംസിഎൽആറിലെ അഞ്ചാമത്തെ വർദ്ധനവാണ്.

Back to top button
error: