IndiaNEWS

കടിച്ച മൂര്‍ഖനെ തിരിച്ചുകടിച്ച് കൊന്ന് യുവാവ്

ഭുബനേശ്വര്‍: കടിച്ച മൂര്‍ഖന്‍ പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് യുവാവ്. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലാണ് സംഭവം. പാടത്ത് പണിയെടുക്കുന്നതിനിടെ തന്നെ കടിച്ച മൂര്‍ഖനെ തിരിച്ചുകടിച്ച് കൊന്ന സലില്‍ നായക് എന്ന യുവാവ് പാമ്പിനെ കഴുത്തിലിട്ട് ഗ്രാമം മുഴുവന്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. യുവാവിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രദേശത്ത് അടുത്തിടെ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഈ വെള്ളപ്പൊക്കത്തില്‍ സലിലിന്റെ കൃഷിയിടവും മുങ്ങിപ്പോയി. വെള്ളമിറങ്ങിയപ്പോള്‍ കൃഷിയിടത്തിന്റെ അവസ്ഥ പരിശോധിക്കാനെത്തിയ സലിലിന്റെ ഇടതുകാലില്‍ മൂര്‍ഖന്‍ കടിച്ചു. ദേഷ്യം പിടിച്ച സലില്‍ തന്നെ കടിച്ച മൂര്‍ഖനെ തിരഞ്ഞ് കണ്ടുപിടിച്ച് കടിച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്ന് മൂര്‍ഖനെ കഴുത്തിലിട്ട് ചന്തയിലേക്കിറങ്ങിയ സലില്‍ തന്റെ സൈക്കിളില്‍ അവിടെയൊക്കെ ചുറ്റിക്കറങ്ങുകയും ചെയ്തു. ആശുപത്രിയില്‍ പോകാന്‍ ഉപദേശിച്ചവരോട് തനിക്ക് സിദ്ധിയുണ്ടെന്നും സ്വയം ഇറക്കിയെന്നും ഇയാള്‍ പറഞ്ഞു. ഇയാളുടെ മാനസിക നില തകരാറിലാണെന്ന് അധികൃതര്‍ പറയുന്നു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: