Month: September 2022

  • Crime

    പോലീസിനെ വെട്ടിച്ചുകടന്ന് അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് മയക്കുമരുന്നു പിടിച്ചു

    കാസര്‍ഗോഡ്: ചെറുവത്തൂരില്‍ അപകടത്തില്‍പെട്ട കാറില്‍നിന്നു ലഹരിമരുന്ന് പിടികൂടി. കാര്‍ ഡ്രൈവര്‍ കമ്പാര്‍പള്ളം സ്വദേശി ഇതിന്‍കുഞ്ഞിനെ പോലീസ് അറസ്റ്റു ചെയ്തു. 23 ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. എന്നാല്‍, പോലീസിനെ കണ്ടയുടന്‍ ഇയാള്‍ വാഹനം നിര്‍ത്താതെ അമിത വേഗത്തില്‍ പോയി. എതിരെ വന്ന മറ്റൊരു കാറുമായി ഇതിന്‍കുഞ്ഞിന്റെ കാര്‍ കൂട്ടിയിടിച്ചു. തുര്‍ന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേശ്വരത്തുനിന്നും വടകരയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നവഴിയാണ് അറസ്റ്റിലായത്. ഇയാളുടെ പേരില്‍ ലഹരി കടത്തിയതുമായി ബന്ധപ്പെട്ട് നിരവധി കേസുണ്ടെന്ന് പോലീസ് പറഞ്ഞു.  

    Read More »
  • NEWS

    70 ലക്ഷംരൂപ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ രാജീവിന്

    തൊടുപുഴ:  കേരള ലോട്ടറിയുടെ ഇന്നലെ നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷംരൂപ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ രാജീവിന്. സ്ഥിരമായി 10 ലോട്ടറി ടിക്കറ്റെങ്കിലും എടുക്കുന്ന ഏഴല്ലൂര്‍ നടുവിലെ വീട്ടിൽ രാജീവ് ഇന്നലെ 23 ടിക്കറ്റുകളാണ് എടുത്തത്. ഇതില്‍ മറ്റൊരു ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 8000 രൂപയും ലഭിച്ചു. നാട്ടുകാരനായ മനോഹരനില്‍ നിന്നാണ് രാജീവ് സമ്മാനര്‍ഹമായ ലോട്ടറി വാങ്ങിയത്. ബേക്കറി ജീവനക്കാരിയായ ഭാര്യ ശ്രീജയും മക്കളായ അനാമികയും അഭിനവും ഉള്‍പ്പെടുന്ന കുടുംബം ഇപ്പോള്‍ വാടകവീട്ടിലാണ് താമസിക്കുന്നത്. ലോട്ടറിയടിച്ച പണത്തിന് സ്വന്തമായി ഒരു വീട് നിര്‍മ്മിക്കണമെന്നാണ് രാജീവിന്റെ ആഗ്രഹം.

    Read More »
  • Kerala

    സകുടുംബം ചുവപ്പില്‍; ക്ലിഫ്ഹൗസിലെ ഓണാഘോഷം വൈറല്‍

    തിരുവനന്തപുരം: കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിവ് പോലെ മുഖ്യമന്ത്രി വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചപ്പോള്‍ ഭാര്യയും മക്കളുമടക്കം ബാക്കിയെല്ലാവരും ചുവപ്പും വെള്ളയും ചേര്‍ന്നുള്ള ഡ്രസ് കോഡിലാണ് ഓണം ആഘോഷിച്ചത്. ഭാര്യ കമല, മകള്‍ വീണ, മകന്‍ വിവേക് കിരണ്‍, കൊച്ചുമകന്‍ ഇഷാന്‍, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കൊപ്പം ഓണക്കോടിയില്‍ മുഖ്യമന്ത്രി നില്‍ക്കുന്ന ഫോട്ടോ മുഹമ്മദ് റിയാസാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ വൈറലായി.

    Read More »
  • Breaking News

    എലിസബത്ത് രാജ്ഞിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക

    ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില മോശമായെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്ഞിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ബക്കിങ്ങാം കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചു. വേനല്‍ക്കാല വസതിയായ ബാല്‍മോറല്‍ കൊട്ടാരത്തില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ 96 വയസുകാരിയായ രാജ്ഞി പങ്കെടുക്കേണ്ട പ്രിവി കൗണ്‍സില്‍ മാറ്റിവച്ചു. രാജ്യത്തിനു മുഴുവന്‍ ആശങ്കയുണ്ടാക്കുന്നതാണ് വാര്‍ത്തയെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് അറിയിച്ചു. കിരീടാവകാശി ചാള്‍സ് രാജകുമാരന്‍ രാജ്ഞിക്കൊപ്പമുണ്ട്. വില്യം രാജകുമാരന്‍ ബാല്‍മോറലിലേക്ക് യാത്ര തിരിച്ചു. പിതാവ് ജോര്‍ജ് ആറാമന്റെ നിര്യാണത്തെത്തുടര്‍ന്ന് 1952 ഫെബ്രുവരിയിലാണ് രാജകുമാരിയായിരുന്ന എലസബത്ത്, രാജ്ഞിയായി ചുമതലയേല്‍ക്കുന്നത്.  

    Read More »
  • Crime

    യാക്കൂബ് മേമന്റെ കബറിടം സൗന്ദര്യവത്ക്കരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

    മുംബൈ: നഗരത്തെ വിറപ്പിച്ച സ്ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ കബറിടത്തില്‍ സൗന്ദര്യവത്ക്കരണം നടത്തിയത് വിവാദമായി. മാര്‍ബിള്‍ പാകി, എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ച് കബറിടം നവീകരിച്ചതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ മഹാരാഷ്ട്രാ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കബറിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന എല്‍.ഇ.ഡി ലൈറ്റുകള്‍ ഇന്നു രാവിലെ നീക്കം ചെയ്തിട്ടുണ്ട്. അതിനിടെ, ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഭരണത്തിലിരുന്ന കാലത്താണ് കബറിടത്തിന്റെ നവീകരണം നടന്നതെന്നു ബി.ജെ.പി. ആരോപിച്ചു. ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും ഉള്‍പ്പെട്ട മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ കാലത്താണ് സൗന്ദര്യവത്കരണം നടന്നതെന്നാണ് ആരോപണം. യാക്കൂബ് മേമന്റെ കബറിടം ശവകുടീരമാക്കി മാറ്റിയതിനെപ്പറ്റി മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമുന്നയിച്ച് ബിജെപി നേതാവ് രാം കദം രംഗത്തെത്തിയിട്ടുണ്ട്. ”ഉദ്ധവ് താക്കറെ ആയിരുന്നു അന്ന് മുഖ്യമന്ത്രി. 1993 ല്‍ പാകിസ്താനുവേണ്ടി മുംബൈയില്‍ സ്ഫോടന പരമ്പര നടത്തിയ കൊടുംഭീകരവാദി യാക്കൂബ് മേമമന്റെ കബറിടമാണ് സൗന്ദര്യവത്കരിച്ചത്. ഇതാണോ മുംബൈയോടുള്ള അവരുടെ സ്നേഹം. ഇതാണോ രാജ്യസ്നേഹം. ശരദ്…

    Read More »
  • Crime

    വിദ്യാര്‍ഥിനിക്ക് വാട്ട്‌സാപ് വഴി അശ്ലീല സന്ദേശം; അധ്യാപകന്‍ ഭാര്യവീട്ടില്‍നിന്നും പിടിയില്‍

    തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല മെസേജുകള്‍ അയച്ച പ്ലസ്ടു അധ്യാപകന്‍ അറസ്റ്റില്‍. വെമ്പായം നെടുവേലി ഇടുക്കുംതല എസ്.എല്‍.ഭവനില്‍ ജയകുമാറി(40) നെയാണ് പിടികൂടിയത്. വാട്സാപ് വഴി നിരവധി തവണ അശ്ലീല സന്ദേശം അയച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനി സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വര്‍ക്കലയിലെ ഭാര്യവീട്ടില്‍നിന്നാണ് ഇയാളെ മെഡി. കോളജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജയകുമാറിനെതിരേ നേരത്തേയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.

    Read More »
  • India

    നൃത്തത്തിനിടെ കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു

    ജമ്മു: നൃത്തം അവതരിപ്പിക്കുന്നതിനിടെ കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ജമ്മുകശ്മീരിലെ ബിഷ്നയില്‍ ആണ് സംഭവം. ഗണേശ ഉത്സവത്തോടനുബന്ധിച്ച് പാര്‍വതി ദേവിയുടെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നതിനിടെ യോഗേഷ് ഗുപ്ത (20) എന്നയാളാണ് മരിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. നൃത്തത്തിന്റെ ഭാഗമായി യോഗേഷ് നിലത്തേക്ക് വീഴുകയും ഇരുന്നുകൊണ്ട് ചുവടുകള്‍ കാണിക്കുകയും ചെയ്തു. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. യോഗേഷ് എഴുന്നേല്‍ക്കാത്തതു കണ്ട് ‘ശിവന്റെ’ വേഷം ധരിച്ചയാള്‍ വേദിയിലെത്തി. തുടര്‍ന്ന് ഇയാള്‍ മറ്റുള്ളവരെ സഹായത്തിനായി വിളിക്കുന്നതും വിഡിയോയിലുണ്ട്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.    

    Read More »
  • Breaking News

    ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ വ്യാപകമഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയും ഒറ്റപ്പെട്ട ശക്തമായ മഴയുമാണ് പ്രവചിക്കുന്നത്. കര്‍ണാടകയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്. ഇതിന്റെയെല്ലാം ഫലമായാണ് കേരളത്തില്‍ മഴ കനക്കാന്‍ സാധ്യത. അതിനിടെ, സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വടക്കന്‍ കേരളത്തില്‍ തീവ്രമഴയാണ് നേരത്തെ പ്രവചിച്ചിരുന്നത്. പുതിയ മുന്നറിയിപ്പ് അനുസരിച്ച് വടക്കന്‍ ജില്ലകളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയില്ല. ശക്തമായ മഴ കണക്കിലെടുത്ത് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. വെള്ളിയാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ശനിയാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്…

    Read More »
  • Kerala

    ഓണാഘോഷത്തിനെതിരേ വിദ്വേഷപ്രസംഗവുമായി വൈദികന്‍; വ്യാപക വിമര്‍ശനം

    പാലാ: ഓണാഘോഷം സാത്താനിക ആരാധനയാണെന്ന ഫാ. തോമസ് വാഴച്ചാരിക്കലിന്റെ പ്രസംഗത്തിനെതിരേ വിമര്‍ശനം. യഥാര്‍ത്ഥ മഹാബലി ഈശോ തന്നെയാണെന്നും, ഈശോയെ അവഗണിച്ച് ശരിക്കും ബലിയല്ലാത്ത ഒരാളുടെ ആഘോഷത്തെ വരവേല്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്ന വീഡോയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാലാ രൂപതക്ക് കീഴിലെ വികാരിയാണ് ഫാ. തോമസ് വാഴച്ചാരിക്കല്‍. കാണം വിറ്റും ഓണം ഉണ്ണണം എന്ന് പറയുന്നതില്‍ എന്ത് നന്മയാണുള്ളതെന്ന് ഫാ. വാഴച്ചാരിക്കല്‍ ചോദിക്കുന്നു. മറ്റുള്ളവരെ ഓര്‍ത്തും അവര്‍ എന്ത് ചിന്തിക്കുമെന്ന് ഓര്‍ത്തും ഒരു വിശ്വാസി മുന്നോട്ട് പോകാന്‍ പാടില്ല. ദൈവത്തിന്റെ മുഖത്തേക്കാണ് നമ്മള്‍ നോക്കേണ്ടത്. ദൈവം തമ്പുരാന്റെ കൃപയനുസരിച്ചാകണം ഒരു വിശ്വാസിയുടെ ജീവിതം മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ”ഓണാഘോഷത്തിന്റെ ചൈതന്യം മുഴുവനും ഒരു പൈശാചിക അരുവിയെ സ്വീകരിക്കുന്നതിന്റെ ഭാഗമാണെന്നാണ് ഹൈന്ദവ സഹോദരങ്ങളുടെ വിശ്വാസം. നമ്മള്‍ പായസമുണ്ടാക്കി കുടിക്കുന്നു, ഓണസദ്യ നമ്മള്‍ കഴിക്കുന്നു. അങ്ങനെ പാപിയെ സ്വീകരിക്കല്‍ നമ്മള്‍ ആഘോഷിക്കുന്നു. എന്തുമാത്രം പൈശാചിക പ്രവര്‍ത്തിയാണ് നമ്മള്‍ ചെയ്യുന്നത്. കൂട്ടായ്മകളും സന്തോഷവും ഉള്‍പ്പെടെ ഒരുപാട്…

    Read More »
  • Health

    എല്ലുകൾക്ക് കരുത്തുപകരാൻ റാഗി മാവ് കൊണ്ടുള്ള റൊട്ടി; അറിയാം റാഗി റൊട്ടിയുടെ ഗുണങ്ങൾ

    നിങ്ങള്‍ ആരോഗ്യവാനാണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഏത് ജോലിയും നന്നായി ചെയ്യാന്‍ കഴിയൂ. അതുകൊണ്ട് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് അത്യധികം പ്രധാനമാണ്. ഗോതമ്പ് റൊട്ടിയും ചപ്പാത്തിയും സ്ഥിരം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പറയാറുണ്ട്. ഇത് പ്രമേഹം പോലുള്ള ജീവിതചൈര്യ രോഗങ്ങള്‍ക്ക് കാരണമാകുന്നില്ലെന്നതും മറ്റൊരു സവിശേഷതയാണ്. എന്നാല്‍, ഇവയ്ക്ക് പുറമെ നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്ന നിരവധി ധാന്യങ്ങളുണ്ട്. ഗോതമ്പ് മാവ് പോലെ റാഗി മാവ് കൊണ്ടുള്ള റൊട്ടി കഴിക്കുന്നതും ശരീരത്തിന് പലവിധത്തില്‍ പ്രയോജനപ്പെടും. എല്ലുകള്‍ക്ക് ഇവ വളരെയധികം ആരോഗ്യകരമാണ്. റാഗി റൊട്ടിയുടെ ഗുണങ്ങള്‍ തിനയിലും റാഗിയിലും ഉണ്ടാക്കുന്ന റൊട്ടിയും ആരോഗ്യത്തിന് ഗുണകരമാണ്. പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകള്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ ഇതില്‍ കാണപ്പെടുന്നു. ഇത് ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. റൊട്ടി കഴിക്കുന്നതിലൂടെ എല്ലുകള്‍ക്ക് ബലം ലഭിക്കും. റാഗി കാല്‍സ്യത്തിന്റെ കലവറയാണ്. കാല്‍സ്യത്തോടൊപ്പം ജീവകം ഡിയും ഉള്‍ക്കൊള്ളുന്നതിനാല്‍ ഇത് എല്ലുകള്‍ക്ക് ശക്തി നല്‍കുന്നു. അതിനാല്‍ തന്നെ കുട്ടികളില്‍ എല്ലുകളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും റാഗി റൊട്ടി…

    Read More »
Back to top button
error: