Month: September 2022

  • Crime

    പിതാവിനെ അസഭ്യം പറഞ്ഞു, സഹോദരങ്ങള്‍ യുവാവിനെ വെട്ടി; പ്രതികള്‍ പിടിയില്‍

    തൃശൂര്‍: കയ്പമംഗലം ചളിങ്ങാട് പള്ളിനടയില്‍ യുവാവിന് വെട്ടേറ്റു. കരുവാന്‍ കോളനിയില്‍ താമസിക്കുന്ന തട്ടേക്കാട്ട് വീട്ടില്‍ അരുണ്‍ കുമാര്‍ (26) നാണ് വെട്ടേറ്റത്. ചളിങ്ങാട് കരവാന്‍ കോളനിക്കടുത്ത് ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസികളായ കൂളിയേടത്ത് വീട്ടില്‍ സനില്‍കുമാര്‍ (36), സഹോദരന്‍ സനീഷ് കുമാര്‍ (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പിതാവിനെ അരുണ്‍കുമാര്‍ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. അരിവാള്‍ കൊണ്ടുള്ള വെട്ടേറ്റ് കഴുത്തില്‍ മുറിവേറ്റിട്ടുണ്ട്. സംഭവമറിഞ്ഞെത്തിയ പോലീസ് പ്രതികളെ സംഭവസ്ഥലത്ത് നിന്ന് തന്നെ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. കയ്പമംഗലം പൊലീസ് അറിയിച്ചു.  

    Read More »
  • Breaking News

    അമിത്ഷായുടെ സുരക്ഷാഉദ്യോഗസ്ഥന്‍ ചമഞ്ഞ എം.പിയുടെ പഴ്‌സനല്‍ സ്റ്റാഫ് പിടിയില്‍

    മുംബൈ: സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ചുറ്റും കറങ്ങിനടന്നയാള്‍ അറസ്റ്റില്‍. ഹേമന്ത് പവാര്‍ (32) എന്നയാളാണ് അറസ്റ്റിലായത്. താന്‍ ആന്ധ്രപ്രദേശില്‍നിന്നുള്ള എം.പിയുടെ പഴ്‌സനല്‍ സെക്രട്ടറിയാണെന്നാണ് ഇയാളുടെ അവകാശവാദം. ദ്വിദിന സന്ദര്‍ശനത്തിനായി അമിത് ഷാ മുംബൈയിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. സന്ദര്‍ശനം ബുധനാഴ്ച അവസാനിച്ചെങ്കിലും വിവരം ഇന്നാണ് പുറത്തുവന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഐ.ഡി. കാര്‍ഡ് ധരിച്ച് അമിത് ഷാ പങ്കെടുത്ത രണ്ട് പരിപാടികളിലും ഹേമന്ത് പവാര്‍ പങ്കെടുത്തിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും വീടിനും പുറത്തും ഇയാള്‍ ഉണ്ടായിരുന്നു. സംശയം തോന്നിയ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ മുംബൈ പൊലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് അവര്‍ ഹേമന്ത് പവാറിനെ ചോദ്യം ചെയ്യുകയും ചെയ്തു. അമിത് ഷായുടെ സുരക്ഷാ സംഘത്തിന്റെ ലിസ്റ്റില്‍ ഇയാളുടെ പേരില്ലെന്നും പോലീസിന് വിവരം ലഭിച്ചു. പിന്നാലെ ഹേമന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

    Read More »
  • Crime

    കാനഡ കത്തിക്കുത്ത് പരമ്പരയിലെ രണ്ടാം പ്രതിയും മരിച്ചു

    ടൊറന്റോ: കാനഡയെ വിറപ്പിച്ച കത്തിക്കുത്ത് പരമ്പരയിലെ രണ്ടാമത്തെ പ്രതിയും മരിച്ചു. പ്രതി മൈല്‍സ് സാന്‍ഡേഴ്സണ്‍ (32) ആണ് പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മരിച്ചത്. ഇയാള്‍ സ്വയം ശരീരത്തില്‍ ഏല്‍പ്പിച്ച മുറിവില്‍ നിന്നുള്ള അണുബാധ മൂലമാണ് മരണമെന്നാണ് പോലീസിന്റെ വിശദീകരണം. ബുധനാഴ്ച ഉച്ചയോടെയാണ് മൈല്‍സ് സാന്‍ഡേഴ്സണെ പിടികൂടിയത്. മോഷ്ടിച്ച വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. കൂട്ടക്കൊലപാതകത്തിലെ മറ്റൊരു പ്രതിയും മൈല്‍സിന്റെ സഹോദരനുമായ ഡാമിയന്‍ സാന്‍ഡേഴ്സണിനെ തിങ്കളാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാനഡയിലെ സസ്‌കച്വാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളായുണ്ടായ അക്രമങ്ങളിലായി 10 പേരാണ് കുത്തേറ്റ് മരിച്ചത്. 15 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ അക്രമികളായ മൈല്‍സിനും ഡാമിയനും വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഡാമിയനെ മൈല്‍സ് സാന്‍ഡേഴ്സണ്‍ കൊലപ്പെടുത്തിയതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

    Read More »
  • India

    മലയാളത്തില്‍ ഓണാശംസകര്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

    ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകര്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ട്വിറ്ററിലൂടെ മലയാളത്തിലാണ് ഇരുവരും ഓണാശംസകള്‍ നേര്‍ന്നത്. ”എല്ലാ സഹപൗരന്മാര്‍ക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങള്‍ക്ക് ഓണാശംസകള്‍ നേരുന്നു. വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്. ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവര്‍ക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ” രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു. ”ഏവര്‍ക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകള്‍. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കര്‍ഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെ.”- പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ പറഞ്ഞു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ലോക്‌സഭാസ്പീക്കര്‍ ഓം ബിര്‍ളയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. മഹാബലി രാജാവിന്റെ ഓര്‍മയ്ക്കായി ആഘോഷിക്കുന്ന ഓണം സത്യസന്ധത, അനുതാപം, ത്യാഗം എന്നീ ഉന്നതമൂല്യങ്ങളുടെ പ്രതീകമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

    Read More »
  • Crime

    മഫ്തിയിലുള്ള വനിതാ പോലീസിനോടും അശ്‌ളീലആംഗ്യം; ‘ഓപ്പറേഷന്‍ റോമിയോ’യില്‍ 32 കേസുകള്‍

    കോഴിക്കോട്: സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ സ്ത്രീകളോട് അശ്ലീലഭാഷയില്‍ സംസാരിക്കുകയും ശല്യം ചെയ്തവര്‍ക്കെതിരേയും കേസെടുത്തു. വിവിധ സ്ഥലങ്ങളില്‍ വനിതാപോലീസുകാരെ മഫ്തിയില്‍ നിയോഗിച്ചായിരുന്നു ‘ഓപ്പറേഷന്‍ റോമിയോ’. വനിതാ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരോട് മോശമായ രീതിയില്‍ ആംഗ്യം കാണിക്കുകയും ശല്യംചെയ്യുകയും ചെയ്തതിന് 32 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. പലസ്ഥലങ്ങളിലും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പോലും ഇത്തരത്തില്‍ മോശമായി പെരുമാറിയിട്ടുണ്ട്. പിടികൂടിയ 20 പേരെ കര്‍ശനമായി താക്കീതു നല്‍കി വിട്ടയച്ചു. ഓണാഘോഷപരിപാടികള്‍ നടക്കുന്നതിനിടയില്‍ സ്ത്രീകള്‍ക്കെതിരേ അക്രമം നടത്തുന്നവര്‍ക്കെതിരേ പോലീസ് ഇത്തരത്തില്‍ നടപടികള്‍ ശക്തമാക്കുമെന്നും കോഴിക്കോട് സിറ്റി പോലീസ് മേധാവി എ. അക്ബര്‍ അറിയിച്ചു.

    Read More »
  • Crime

    കടുവയ്ക്കും രക്ഷയില്ല; പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് നിറമടിച്ച് വില്‍പ്പനയ്ക്കു ശ്രമിച്ച വിരുതന്‍ പിടയില്‍

    ഇടുക്കി: പൂച്ചക്കുഞ്ഞുങ്ങളെ നിറം അടിച്ച് കടുവക്കുഞ്ഞുങ്ങളെന്ന പേരില്‍ തട്ടിപ്പിന് ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാര്‍ഥിപന്‍ (24) ആണ് വനം വകുപ്പിന്റെ പിടിയിലായത്. വാട്സാപ്പിലൂടെയാണ് കടുവക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്കെന്ന് യുവാവ് അറിയിപ്പ് നല്‍കിയത്. 3 മാസം പ്രായമായ കടുവക്കുഞ്ഞിന് ഒന്നിന് 25 ലക്ഷം രൂപ വിലവരുമെന്നും പണം നല്‍കിയാല്‍ 10 ദിവസത്തിനകം എത്തിച്ചു നല്‍കുമെന്നുമായിരുന്നു അറിയിപ്പ്. മൂന്ന് കടുവക്കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്‍കുന്ന ചിത്രം സഹിതമാണ് ഞായറാഴ്ച പാര്‍ഥിപന്‍ വാട്സാപ്പില്‍ അറിയിപ്പ് നല്‍കിയത്. ഇതു ശ്രദ്ധയില്‍പ്പെട്ട വനം വകുപ്പ് അന്വേഷണം തുടങ്ങിയതോടെ, പാര്‍ഥിപന്‍ ഒളിവില്‍പോയി. പിന്നീട് വെല്ലൂര്‍ ചര്‍പ്പണമേടില്‍ നിന്നാണ് പാര്‍ഥിപനെ പിടികൂടിയത്. ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വന്യമൃഗങ്ങളുടെ കുഞ്ഞുങ്ങളെ കണ്ടെത്താനായില്ല. അമ്പത്തൂര്‍ സ്വദേശിയായ സുഹൃത്താണ് കടുവക്കുഞ്ഞുങ്ങളുടെ ചിത്രം ഇയാള്‍ക്കു നല്‍കിയതെന്നാണ് വിവരം. കടുവക്കുട്ടികളെ അന്വേഷിച്ചെത്തുന്നവര്‍ക്ക് പൂച്ചക്കുട്ടികളെ നിറമടിച്ചു കൊടുക്കാനായിരുന്നു പരിപാടിയെന്ന് പാര്‍ഥിപന്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

    Read More »
  • NEWS

    ഞാന്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സുഹൃത്ത്; നരേന്ദ്ര മോദി മിടുമിടുക്കന്‍: ട്രംപ്

    ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എക്കാലത്തെയും മികച്ച സുഹൃത്താണ് താനെന്നു യു.എസ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിഡന്റ് ബരാക് ഒബാമ എന്നിവരെക്കാള്‍ ഇന്ത്യയുമായി അടുത്ത സൗഹൃദം തനിക്കുണ്ടായിരുന്നെന്നും സംശയമുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കാമെന്നും ദേശീയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ”പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദി വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിവുറ്റ ഭരണാധികാരിയാണ് മോദി. അദ്ദേഹവുമായി വളരെ അടുത്ത വ്യക്തി ബന്ധമാണ് ഞാന്‍ സൂക്ഷിച്ചിരുന്നത്. വളരെ പ്രയാസമുള്ള ജോലിയാണ് ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും വളരെ മികച്ച രീതിയില്‍ നിര്‍വ്വഹിക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം” ട്രംപ് പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തില്‍നിന്നു തനിക്കു ലഭിക്കുന്ന പിന്തുണ വളരെ വലുതാണെന്നും ട്രംപ് പറഞ്ഞു. 2024ല്‍ യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമോ എന്ന ചോദ്യത്തിനു താന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും തീരുമാനം അധികം വൈകാതെ തന്നെ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ…

    Read More »
  • NEWS

    ഹൃദയത്തില്‍ സന്തോഷത്തിന്റെ പൂത്തിരി വെട്ടം തിളങ്ങുന്ന ഒരു  ഓണക്കാലം ഏവർക്കും ആശംസിക്കുന്നു

    *ആനന്ദിക്കുകയില്ലേയിപ്പൊന്നോണ ക്കാലത്തെല്ലാവരും ഇന്നാണല്ലോ പാതാളം വിട്ടിങ്ങോട്ടെത്തുക മാവേലി ആരും കരയരുതാരും കരയരുതദേഹത്തിൻ തിരുമുൻപിൽ * ഒളപ്പമണ്ണയുടെ ഈ വരികളാണ് ഓണാഘോഷത്തിന്റെ സാരാംശം. കണ്ണുനീരിന് ഇടമില്ലാതെ ഹൃദയത്തില്‍ സന്തോഷത്തിന്റെ പൂത്തിരി വെട്ടം തിളങ്ങുന്ന ഒരു  ഓണക്കാലം ഏവർക്കും ആശംസിക്കുന്നു… സമഭാവനയോടെ ഒത്തൊരുമിച്ച്  ആനന്ദിക്കാവുന്ന സുഭദ്രമായ ഓണക്കാലം നേരുന്നു.

    Read More »
  • NEWS

    ഗണപതി നിമജ്ജനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചു

    ചിക്കമംഗളൂരു: ഗണപതി നിമജ്ജനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചു.  കര്‍ണാടക സ്വദേശികളായ രാജു (47), രചന (35), പാര്‍വതി(26) എന്നിവരാണ് മരിച്ചത്. മുഡിഗെരെ താലൂക്കിലെ ബണക്കലിനടുത്തുള്ള ബി ഹൊസള്ളി ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് ഗ്രാമത്തില്‍ പ്രതിഷ്‌ഠിച്ച ഗണേശ വിഗ്രഹം ഗ്രാമത്തിലെ തന്നെ തടാകത്തില്‍ നിമജ്ജനം ചെയ്‌ത് മടങ്ങുന്നതിനിടെയാണ് അപകടം. ട്രാക്‌ടര്‍ ട്രോളിയിലാണ് ഇവര്‍ യാത്ര ചെയ്‌തത്. ട്രോളിയില്‍ ഗണപതിക്ക് അലങ്കരിച്ച മണ്ഡപം ഉണ്ടായിരുന്നു.നിമജ്ജനം ചെയ്‌ത് തിരികെ വരുന്നതിനിടെ മണ്ഡപം വൈദ്യുത കമ്ബിയില്‍ തട്ടി ട്രോളിയില്‍ ഉണ്ടായിരുന്ന ആറോളം പേര്‍ക്ക് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു.     ഗുരുതരാവസ്ഥയിലായ സംഗീത്, പല്ലവി,ഗൗരി എന്നിവരെ വിദഗ്‌ധ ചികിത്സക്കായി ഹാസന്‍ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • NEWS

    മമ്മൂട്ടിയുടെ 71 പ്രണയ വർഷങ്ങൾ

    കഴിഞ്ഞ ദിവസം ബാലു മഹേന്ദ്രയുടെ യാത്ര എന്ന സിനിമ കണ്ട്‌ കൊണ്ടിരിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഉണ്ണികൃഷ്ണൻ ശോഭനയുടെ തുളസിക്ക്‌ എഴുതുന്ന കത്താണ്. “ആ മരച്ചുവട്ടിൽ കൃഷ്ണശിലയുടെ മുന്നിൽ ഒരു വിളക്കു കൊളുത്തി വയ്ക്കണം..” ഒരു പക്ഷേ പ്രണയം ഏറ്റവും തീവ്രമായി പകുത്തുവെക്കപ്പെട്ട മലയാള സിനിമാ ക്ലൈമാക്സ് യാത്രയിലേതായിരിക്കണം. എന്നത്തേയും പോലെ പ്രണയത്താലുലഞ്ഞു പോയ എന്റെ മനസ്സിലേക്ക് യാദൃശ്ചികതയുടെ മറ്റൊരു വിസ്മയം ഒരു തൂവൽ പോലെ ഊർന്നു വീണു. പ്രണയത്തിന്റെ ലോലഭാവങ്ങളെ പോലെ ഉണ്ണികൃഷ്ണനെന്ന പേരു പോലും മോഹൻലാലിന് തീറെഴുതിക്കൊടുത്തതെന്ന് തോന്നിയിരുന്ന ഒരു കാലഘട്ടത്തിൽ അതിന്റെ ഏറ്റവും ഉദാത്തമായ ശബ്ദ രൂപങ്ങളിലൊന്നിന്, ഭാവരൂപങ്ങളിലൊന്നിന് അയാളുടെ പേരായിരുന്നു കൂടുതൽ യോജിക്കുക; മമ്മൂട്ടിയുടെ പേര്! യാദൃശ്ചികമെന്ന് എഴുതിത്തള്ളാനാവാത്ത വിധം വൈവിധ്യപൂർണ്ണവും, ഉയിരുപൊള്ളിക്കും വിധം തീവ്രവുമായിരുന്നു മമ്മൂട്ടി തിരശ്ശീലയിൽ പകർത്തിയ പ്രണയ നിമിഷങ്ങളൊക്കെയും. എൺപതുകളുടെ മധ്യം തൊട്ട് തൊണ്ണൂറുകളുടെ പകുതി വരെ ലാസ്യതയുടെ ആൺരൂപമെന്ന ഏകധ്രുവം മലയാളി പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം മോഹൻലാൽ ആയിരുന്നുവെന്ന കാര്യം കൂടി പരിഗണിക്കുമ്പോൾ അത്രമേൽ…

    Read More »
Back to top button
error: