Month: September 2022
-
India
പാക്ക് ജയിലില്‍ കൊല്ലപ്പെട്ട സരബ്ജിത്തിന്റെ ഭാര്യ അപകടത്തില്‍ മരിച്ചു
അമൃത്സര്‍: പാക്കിസ്ഥാന്‍ ജയിലില്‍ മരിച്ച ഇന്ത്യക്കാരന്‍ സരബ്ജിത് സിങ്ങിന്റെ ഭാര്യ സുഖ്പ്രീത് കൗര്‍ വാഹനാപകടത്തില്‍ മരിച്ചു. ഇരുചക്രവാഹനത്തിന്റെ പിന്നില്‍ യാത്രചെയ്യവെ ഫത്തേപുരിനു സമീപം അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തിങ്കളാഴ്ച മരിച്ച സുഖ്പ്രീതിന്റെ സംസ്‌കാരം ഇന്ന് ടാണ്‍ തരണിലെ ഭിഖിവിന്‍ഡില്‍ നടക്കും. പൂനവും സ്വപന്‍ദീപ് കൗറുമാണ് മക്കള്‍. സരബ്ജിത്തിന്റെ മോചനത്തിനുവേണ്ടി വിവിധതലങ്ങളില്‍ ശബ്ദമുയര്‍ത്തിയ സഹോദരി ദല്‍ബീര്‍ കൗര്‍ ജൂണില്‍ മരിച്ചിരുന്നു. പാക്കിസ്ഥാനില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ടെന്നും ചാരപ്രവര്‍ത്തനവും ആരോപിച്ച് 1991 ലാണ് സരബ്ജിത് സിങ്ങിനെ (49) വധശിക്ഷയ്ക്കു വിധിച്ചത്. പക്ഷേ, വിവിധകാരണങ്ങള്‍കൊണ്ട് 2008 മുതല്‍ ശിക്ഷ നടപ്പാക്കുന്നത് അനിശ്ചിതമായി തടഞ്ഞുവച്ചു. എന്നാല്‍, 2013 ഏപ്രിലില്‍ ലഹോറിലെ ജയിലില്‍ സഹതടവുകാരില്‍നിന്നുള്ള ആക്രമണത്തിലാണ് സരബ്ജിത് സിങ് കൊല്ലപ്പെട്ടത്.
Read More » -
NEWS
ഹിറ്റായി കെഎസ്‌ആര്‍ടിസിയുടെ സ്ലീപ്പര്‍ ബസ്സുകള്‍
കൽപ്പറ്റ :ഹിറ്റായി കെഎസ്‌ആര്‍ടിസിയുടെ സ്ലീപ്പര്‍ ബസ്സുകള്‍.സുഖനിദ്രയിലൂടെയാണ് ഈ ആനവണ്ടികള്‍ ജനങ്ങൾക്കിടയിൽ താരമാകുന്നത്. രാത്രിയില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനായി കെഎസ്‌ആര്‍ടിസി ഒരുക്കിയ സ്ലീപ്പര്‍ ബസ്സുകളാണിവ. ഒരുമാസം മുമ്ബാണ് ജില്ലയില്‍ സ്ലീപ്പര്‍ ബസ്സുകള്‍ ഒരുക്കിയത്.ബത്തേരി ഡിപ്പോയിലാണ് പ്രവര്‍ത്തനം. പോക്കറ്റ് കാലിയാകാതെ സുഖമായി എസിയില്‍ കിടന്നുറങ്ങാനുള്ള സംവിധാനമാണിത്. ബഡ്‌ജറ്റ് ടൂറിസം സെല്‍ പദ്ധതിയില്‍ നാല് ബസ്സുകളാണുള്ളത്. ആദ്യം മൂന്നെണ്ണമായിരുന്നു.ആവശ്യക്കാര്‍ ഏറിയതോടെ ഒന്നുകൂടി തയ്യാറാക്കി.എസി മുറികളാണ് ബസ്സിനുള്ളില്‍ സജ്ജീകരിച്ചിട്ടുള്ളത്. ബെഡ്ഡുകള്‍, ബര്‍ത്തുകള്‍, ഇരിപ്പിടം തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഒറ്റയ്‌ക്കും കുടുംബമായും താമസിക്കാം. ഡോര്‍മെറ്ററികളാണ് കുടുംബങ്ങള്‍ക്ക് നല്‍കുക. വിദേശികളടക്കം സ്ലീപ്പര്‍ ബസ് തേടി എത്തുന്നുണ്ട്. താമസിക്കാന്‍ പണച്ചെലവ് കുറവാണെന്നതാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസം ചെലവേറിയതിനാല്‍ വിഷമിക്കുന്നവര്‍ക്കുള്ള ബദലാണ് ഈ വിശ്രമകേന്ദ്രം.
Read More » -
NEWS
കുട്ടികളെ മറയാക്കി എംഡിഎംഎ കടത്താന്‍ ശ്രമിച്ച ദമ്ബതികള്‍ മലപ്പുറത്ത് അറസ്റ്റിൽ
മലപ്പുറം : കുട്ടികളെ മറയാക്കി എംഡിഎംഎ കടത്താന്‍ ശ്രമിച്ച ദമ്ബതികള്‍ മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റില്‍ പിടിയിലായി. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ സി പി അസ്ലമുദ്ധീന്‍, ഭാര്യ ഷിഫ്‌ന, കാവനൂര്‍ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി എന്‍ കെ കമറുദ്ധീന്‍ എന്നിവരാണ് പിടിയിലായത്. 75.458 ഗ്രാം എം ഡി എം എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കുടുംബസമേതം ബാംഗളൂരിവില്‍ പോയി എം ഡി എം എ വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താന്‍ ശ്രമിക്കുമ്ബോഴാണ് പ്രതികളെ നിലമ്ബൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ സി. സന്തോഷ് അറസ്റ്റ് ചെയ്തത്.
Read More » -
NEWS
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
എറണാകുളം:: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മാവുടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞിരംതടത്തില്‍ എം.കെ.സുനിലിന്റെ മകള്‍ മേഘ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അടിവാട് തെക്കേക്കവലയിലായിരുന്നു അപകടം. സുനില്‍ ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തെ കാനയിലേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആലുവ രാജഗിരി ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് മൂന്നോടെയാണ് മേഘ മരണപ്പെട്ടത്. പൈങ്ങോട്ടൂര്‍ ശ്രീ നാരായണ കോളജിലെ അവസാനവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു.
Read More » -
NEWS
7 അപ്പ് ബോട്ടില്‍ വാങ്ങുന്നവര്‍ക്ക് എയര്‍ടെലിന്റെ റീചാര്‍ജ് കൂപ്പണ്‍ സൗജന്യം
എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷവാർത്ത.ഭാരതി എയര്‍ടെലും 7 അപ്പും കൈകോര്‍ത്തതോടെ, 7 അപ്പ് ബോട്ടില്‍ വാങ്ങുന്നവര്‍ക്ക് എയര്‍ടെലിന്റെ റീചാര്‍ജ് കൂപ്പണ്‍ ഇനിമുതൽ സൗജന്യമായി ലഭിക്കും. എയര്‍ടെല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 10 രൂപ, 15 രൂപ, 20 രൂപ നിരക്കിലാണ് റീചാര്‍ജ് കൂപ്പണ്‍ സൗജന്യമായി ലഭിക്കുക.ഒരു മൊബൈല്‍ നമ്ബറില്‍ ഈ കൂപ്പണ്‍ ഉപയോഗിച്ച് പരമാവധി രണ്ടുതവണ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്. 7 അപ്പിന്റെ 250 മില്ലി ലിറ്റര്‍ മുതല്‍ 2.25 ലിറ്റര്‍ വരെയുള്ള ബോട്ടിലുകള്‍ വാങ്ങുമ്ബോഴാണ് റീചാര്‍ജ് കൂപ്പണ്‍ സൗജന്യമായി ലഭിക്കുക. കൂപ്പണ്‍ ലഭിച്ചതിനുശേഷം, എയര്‍ടെല്‍ താങ്ക്സ് ആപ്പ് സന്ദര്‍ശിക്കുക. ഇതിലെ മൈ കൂപ്പണ്‍ വിഭാഗം തിരഞ്ഞെടുത്തതിനു ശേഷം കൂപ്പണിലെ കോഡ് രേഖപ്പെടുത്തുക. ഒരിക്കല്‍ റീചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ അടുത്ത 90 ദിവസം കഴിഞ്ഞാല്‍ മാത്രമാണ് അടുത്ത റീചാര്‍ജിനായി ഈ ഓഫര്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുക. 2023 ഫെബ്രുവരി വരെയാണ് ഓഫര്‍ കാലാവധി.
Read More » -
NEWS
മരണത്തിലേക്ക് ടിക്കറ്റെടുത്ത അവസാന യാത്രക്കാരൻ
നേര്യമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലം ചാക്കൊച്ചി വളവിൽ ഇന്നലെ രാവിലെ നടന്ന കെ എസ് ആർ ടി സി ബസ് അപകടത്തിൽ മരണപെട്ട വാളറ കുളമാവുംകുഴി സ്വദേശി പാലക്കൽ സജി ( 40 )യുടെ വേർപാട് നാടിനു നൊമ്പരമായി. അപകടം നടക്കുന്നതിന് 5 കിലോമീറ്റർ പുറകിൽ വാളറ കെ ടി ഡി സി പടിയിൽ നിന്നാണ് സജിയും പിതാവ് ജോസഫും ഈ ബസിൽ കയറുന്നത്. ബസിൽ കയറിയ അവസാന യാത്രക്കാരനും സജി ആയിരുന്നു. സജി ടിക്കറ്റ് വാങ്ങി കഴിഞ്ഞ് ഏതാനും നിമിഷങ്ങൾക്കുള്ളിലാണ് അപകടം സംഭവിക്കുന്നത്. ചികിത്സക്കായി സജിയെ കൊണ്ട് പിതാവ് ജോസഫ് എറണാകുളത്തെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് ഈ ദുരന്തം. പരിക്ക് പറ്റിയ ജോസഫ് കോതമംഗലത്തെ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലാണ്.മകന്റെ വിയോഗ വാർത്ത ഇനിയും പിതാവിനെ അറിയിച്ചിട്ടില്ല. നിരവധി വാഹനങ്ങളാണ് നേര്യമംഗലം വന മേഖലയിൽ അപകടത്തിൽ പെടുന്നത്.വീതി കുറവായ ഈ റോഡിന്റെ ഒരു വശം കൊക്കയാണ്. ചാക്കൊച്ചി വളവ്…
Read More » -
NEWS
ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണെ തഴയാനുള്ള കാരണം ഇതാണ്
മുംബൈ: അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണെ തഴഞ്ഞതില്‍ വലിയ വിമര്‍ശനമാണ് ബിസിസിഐ ക്കെതിര ഉയർന്നിരുന്നത്. സഞ്ജുവിന് പകരം ദീപക് ഹൂഡയാണ് ടീമിലെത്തിയത്. സഞ്ജുവിന് റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ പോലും ഇടം നല്‍കാതിരുന്ന സെലക്ഷന്‍ കമ്മിറ്റി ശ്രേയസ് അയ്യരെയാണ് സ്റ്റാന്‍ഡ് ബൈ താരമായി തെരഞ്ഞെടുത്തത്. ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഏറ്റവും മികച്ച ശരാശരിയും പ്രഹരശേഷിയും പുറത്തെടുത്ത താരമായിട്ടും സഞ്ജു തഴയപ്പെട്ടത് ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ സഞ്ജുവിനെ തഴയാനുള്ള കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സെലക്ഷന്‍ കമ്മിറ്റി അംഗം. സഞ്ജു സാംസണ്‍ ലോക ക്രിക്കറ്റിലെ തന്നെ പ്രതിഭാധനനായ കളിക്കാരിലൊരാളണെന്നതില്‍ സംശയമില്ലെന്ന് പറയുന്ന അദ്ദേഹം പക്ഷെ ടീമിനെ തെരഞ്ഞെടുക്കുമ്ബോള്‍ കോംബിനേഷനുകളാണ് പ്രധാനമെന്നും വ്യക്തമാക്കി. ഇന്ത്യക്ക് ശക്തമായ ബാറ്റിങ് നിരയാണുള്ളത്. എന്നാല്‍ ബാറ്റിങ് നിരയിലെ ആദ്യ അഞ്ചില്‍ ഒരാള്‍ പോലും ബൗള്‍ ചെയ്യുന്നവരല്ല. മത്സരത്തിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഒന്നോ രണ്ടോ ഓവര്‍ പന്തെറിയാന്‍ കഴിയുന്ന…
Read More » -
NEWS
സെക്കന്തരാബാദിൽ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ തീപിടിത്തം;എട്ടു മരണം
സെക്കന്തരാബാദ് :സെക്കന്തരാബാദിൽ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ എട്ടു മരണം.മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പെടുന്നു. ചാര്‍ജ്ജിങ് കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലെ ഷോ റൂമിലുണ്ടായ തീ മുകളിലെ ഇരുനിലകളിലെ ലോഡ്ജിലേക്ക് പടര്‍ന്നതാണ് അപകടത്തിനിടയാക്കിയത്. ജീവരക്ഷാര്‍ത്ഥം മുകളിലത്തെ നിലയില്‍ നിന്ന് ചാടി 13 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തീ പടരുന്ന സമയത്ത് ലോഡ്ജുകളില്‍ 25 പേരെങ്കിലും ഉണ്ടായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. തെലങ്കാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
Read More » -
Kerala
നായനാർ മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയായിരുന്ന എൻ.എം ജോസഫ് അന്തരിച്ചു, സംസ്കാരം നാളെ
പാല: നായനാർ മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്ന പ്രഫ. എൻ.എം ജോസഫ് (79) അന്തരിച്ചു. ജനതാദൾ(എസ്) മുൻ സംസ്ഥാന പ്രസിഡൻ്റായിരുന്നു. ഇന്ന് പുലർച്ചെയോടെ പാലാ മരിയൻ മെഡിക്കൽ സെന്ററിലായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന് വൈകുന്നേരം നാലുമണിക്ക് പാലാ കടപ്പാട്ടൂരിലുള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരം ബുധനാഴ്ച. ജോസഫ് മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായി 1943 ഒക്ടോബർ 18നാണ് അദ്ദേഹം ജനിച്ചത്. ‘അറിയപ്പെടാത്ത ഏടുകൾ’ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സർവകലാശാല സെനറ്റ് അംഗം, പാലാ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനായിരുന്നു. പി.സി. ജോർജിനെ തോൽപ്പിച്ച് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽനിന്നാണ് നിയമസഭയിൽ എത്തിയത്. മന്ത്രിയായിരുന്ന എം.പി.വീരേന്ദ്രകുമാർ രാജിവച്ച ഒഴിവിലാണ് മന്ത്രിസഭയിൽ എത്തിയത്.1987 മുതൽ 1991 വരെ നായനാർ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായിരുന്നു. ഭാര്യ: എലിസബത്ത് ജോസഫ്. ഒരു മകനും ഒരു മകളും ഉണ്ട് .
Read More » -
NEWS
യു.എ.ഇയിൽ ഇലക്ട്രിക് കാർഗോ വിമാനം വരുന്നു, ഗൾഫ് മേഖലയിലെ സുപ്രധാന ചുവടുവയ്പ്പെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
ഇലക്ട്രിക് കാർഗോ വിമാനത്തിന് താൽക്കാലിക അനുമതിയുമായി യു.എ.ഇ. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതിക്ക് അനുയോജ്യമായ ഇലക്ട്രിക് കാർഗോ വിമാനം നിർമ്മിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അബുദാബിയിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ചരക്ക് നീക്കത്തിന്റെ ഭാവിയും അതിന്റെ പാരിസ്ഥിതിക ആഘാതങ്ങളും പരിഹരിക്കുന്നതിന് സഹായകമാകുന്ന സുപ്രധാന ചുവടുവയ്പാണ് ഇലക്ട്രിക് കാർഗോ വിമാനത്തിന്റെ താൽക്കാലിക അനുമതിയെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ഗൾഫ് മേഖലയിലെ ഒരു രാജ്യം ആദ്യമായാണ് ഇലക്ട്രിക് കാർഗോ വിമാനത്തിന് അനുമതി നൽകുന്നത്. പുതിയ സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ ചരക്ക് ഗതാഗത മേഖലയുടെ ചെലവ് കുറയുമെന്നാണ് വിലയിരുത്തൽ. യൂറോപ്പിലെയും യു.എസിലെയും വിമാന നിർമാതാക്കളിൽ പലരും ഓൾ-ഇലക്‌ട്രിക് വിമാനവും ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് വിമാനങ്ങളും വികസിപ്പിക്കുന്നുണ്ട്. ഊർജക്ഷമതയുള്ള വിമാനങ്ങൾ, പരിസ്ഥിതി സൗഹൃദ ഇന്ധനം എന്നിവയിലേക്ക് വ്യോമയാന മേഖല മാറുകയാണ്.
Read More »