Month: September 2022
-
Movie
അമല പോള്‍ എന്തിനാണ് മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വ’ത്തിൽ നിന്ന് പിന്മാറിയത്…? താരം തന്നെ കാരണം വെളിപ്പെടുത്തുന്നു
അമല പോള്‍ അവതാരിക ആവശ്യമില്ലാത്ത ചലച്ചിത്ര താരമാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകളിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടി. പതിനേഴാം വയസില്‍ സിനിമയിലെത്തിയ താരം, പതിമൂന്ന് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ നിന്ന് ഇടവേളയെടുത്തതിന് ശേഷം തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി ധീരമായ തീരുമാനം എടുത്ത് സിനിമയോട് വിട പറഞ്ഞ് തനിക്കായി സമയം കണ്ടെത്തിയ താരം ഇതിനിടെ ലഭിച്ച വലിയൊരു ഓഫറിനോട് നോ പറഞ്ഞിരുന്നു. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ഭാഗമാകാന്‍ ലഭിച്ച അവസരം നിരസിച്ചതിന് പിന്നിലെ കാരണം തുറന്നുപറയുകയാണ് അമല. ‘പൊന്നിയിന്‍ സെല്‍വ’നില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായി സംവിധായകന്‍ മണിരത്‌നം സംഘടിപ്പിച്ച ഓഡീഷനില്‍ പങ്കെടുത്തതായി അമല പോള്‍ വെളിപ്പെടുത്തി. താന്‍ വളരെ ആവേശത്തിലായിരുന്നു. മണി സാറിന്റെ ഒരു വലിയ ആരാധികകൂടിയാണ് താന്‍. എന്നാല്‍ ആ സമയത്ത് സിനിമ സംഭവിച്ചില്ല. വല്ലാത്ത നിരാശയും സങ്കടവും തോന്നി. പിന്നീട് 2021ല്‍ അതേ പ്രൊജക്റ്റിനായി അദ്ദേഹം വിളിച്ചു. എന്നാല്‍ സിനിമ ചെയ്യാനുള്ള…
Read More » -
Local
കട്ടപ്പന സ്വദേശിയായ നഴ്സിങ് വിദ്യാർഥിനി മംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
കട്ടപ്പന: വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശിയായ നഴ്സിങ് വിദ്യാർഥിനി മംഗളൂരുവിൽ മരിച്ചു. കട്ടപ്പന പട്ടരുകണ്ടത്തിൽ റെജി തോമസ് – ബിനു ദമ്പതികളുടെ മകൾ റിയ ആന്റണിയാണ് (19) മരിച്ചത്. മംഗളൂരു നേതാജി കോളജിലെ ഒന്നാം വർഷ ജനറൽ നഴ്സിങ് വിദ്യാർഥിനിയാണ്. ഈ മാസം 3നു റോഡിൽ ബസ് കാത്തു നിൽക്കുന്നതിനിടെ ചിലർ ബൈക്ക് റേസ് നടത്തുകയും അതു കാറുമായി കൂട്ടിയിടിച്ചു റിയയുടെ ദേഹത്തു തട്ടി പരുക്കേൽക്കുകയുമായിരുന്നു എന്നാണു വിവരം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് മംഗളൂരുവിലെ യേനപ്പോയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ സന്ധ്യയോടെയാണു മരണം സംഭവിച്ചത്.
Read More » -
Business
പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കുന്നതിനായി 30 വിമാനങ്ങൾ പാട്ടത്തിനെടുത്ത് എയർ ഇന്ത്യ
ദില്ലി: പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കുന്നതിനായി 30 വിമാനങ്ങൾ പാട്ടത്തിനെടുത്ത് എയർ ഇന്ത്യ. ഇഇരുപത്തിയൊന്ന് എയർബസ് എ 320 നിയോകളും നാല് എയർബസ് എ 321 നിയോകളും അഞ്ച് ബോയിംഗ് ബി 777-200 എൽആർ വിമാനങ്ങളും പാട്ടത്തിനെടുക്കുന്ന വിമാനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു. 2023-ഓടെ ആയിരിക്കും ഈ വിമാനങ്ങൾ എയർ ഇന്ത്യയ്ക്ക് ലഭിക്കുക. ബിസിനസ് മോഡൽ മാറ്റി, യാത്രക്കാർക്കായി പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ ആണ് എയർ ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. അതിനാൽ തന്നെ പുതുതായി വാടകയ്‌ക്കെടുക്കുന്ന എല്ലാ വിമാനങ്ങൾക്കും പ്രീമിയം ഇക്കോണമി ക്ലാസ് ഉണ്ടായിരിക്കും. എയർ ഇന്ത്യയുടെ നിലവിലുള്ള വിമാനങ്ങളിൽ ഇക്കണോമി ക്ലാസും ബിസിനസ് ക്ലാസും ഉണ്ട്. ബിസിനസ് മോഡൽ മാറ്റി എയർ ഇന്ത്യ പ്രീമിയം ഇക്കോണമി ക്ലാസും നൽകും. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻ വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ് ഉള്ള ഇന്ത്യയിലെ ഒരേയൊരു എയർലൈൻ ആണ്. വിമാനങ്ങൾ വാങ്ങുന്നതിനായി കഴിഞ്ഞ രണ്ട്…
Read More » -
Crime
ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി സ്വര്‍ണ്ണവും പണവും തട്ടിയ കേസ്: ഒന്നാം പ്രതി പിടിയില്‍
കൊച്ചി: ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിലെ ഒന്നാം പ്രതി പിടിയിയിൽ. കണ്ണൂർ ശങ്കരനല്ലൂർ സ്വദേശി ഹാരിസ് ആണ് ആലുവ പൊലീസ് പിടിയിലായത്. കവർച്ചയ്ക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കണ്ണൂരിൽ നിന്നാണ് പിടികൂടിയത്. ജൂൺ അഞ്ചിനാണ് ആലുവ സ്വദേശി സഞ്ജയുടെ വീട്ടിൽ നിന്ന് പ്രതികൾ 50 പവനോളം സ്വർണവും 1,80,000 രൂപയും കവർന്നത്. ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയെത്തിയ സംഘം വീട്ടിൽ പരിശോധന നടത്തിയാണ് സ്വർണവും പണവും കവര്‍ന്നത്. ഇവർ നൽകിയ മൊബൈൽ നമ്പറിൽ പിന്നീട് വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് സഞ്‍ജയ് തന്നെ അറിഞ്ഞത്. ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി സംഘം മൊബൈൽ ഫോണിലെ തിരിച്ചറിൽ കാർഡ് കാണിച്ചാണ് വീട്ടില്‍ കയറിപ്പറ്റിയത്. തുടർന്ന് ഫോണെല്ലാം വാങ്ങിവച്ച് വീട്ടുകാരെ സ്വീകരണമുറിയിലിരുത്തി സംഘം വീട്ടിൽ പരിശോധന തുടങ്ങി. 37.5 പവൻ സ്വർണം, 1,80,000 രൂപ, നാല് ബാങ്ക് പാസ്ബുക്കുകൾ, ആധാൻ, പാൻ തുടങ്ങിയ രേഖകൾ വീട്ടിൽ നിന്ന്…
Read More » -
India
രാജ്യത്തെ പണപ്പെരുപ്പം ഏഴ് ശതമാനമായി ഉയര്‍ന്നു,പലിശനിരക്ക് ഉയര്‍ത്തിയേക്കും
രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ഏഴ് ശതമാനമായി ഉയര്‍ന്നു. ജൂലൈയില്‍ രാജ്യത്തെ റീടൈല്‍ പണപ്പെരുപ്പം 6.71 ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ച രണ്ടു മുതല്‍ ആറ് വരെ വരുന്ന മുകളിലാണ് ഇത്തവണയും പണപ്പെരുപ്പം ഉള്ളത്.വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം നേരിടാന്‍ വരും മാസങ്ങളില്‍ കൂടുതല്‍ പലിശനിരക്ക് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായേക്കും. ഇത് സാധാരണ ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാക്കും. കാരണം ഇപ്പോള്‍ തന്നെ എല്ലാ ബാങ്കുകളും ഉയര്‍ന്ന പലിശ നിരക്കാണ് വായ്പകള്‍ക്ക് ഈടാക്കുന്നത്. ദേശിയ സ്റ്റാറ്റിസ്റ്റിക്കല്‍ കണക്ക് പ്രകാരം ഭക്ഷ്യവിലപെരുപ്പം ജുലൈയിലെ 6.75 ശതമാനത്തില്‍ നിന്ന് 2022 ആഗസ്റ്റില്‍ 7.62 ശതമാനമായി ഉയര്‍ന്നു. ഗോതമ്പ് മാവ് കയറ്റുമതി നിയന്ത്രിച്ചിട്ടും ആഗസ്റ്റില്‍ പമപ്പെരുപ്പം ഏഴ് ശമാനത്തിലെത്തി എന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. എന്നാല്‍ വ്യാവസായിക ഉല്‍പ്പാദന സൂചിക കണക്കാക്കിയ വ്യാവസായിക വളര്‍ച്ച ജൂണിലെ 2.4 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 12.3 ശതമാനമായി ഇടിഞ്ഞു. റീട്ടെയില്‍ പണപ്പെരുപ്പ കണക്കുകള്‍ പുറത്തു വരുന്നതിന് മുന്നോടിയായി ഇന്ത്യന്‍…
Read More » -
Crime
മതപഠനത്തിനായെത്തിയ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. വെള്ളാങ്കല്ലൂര്‍ പട്ടേപ്പാടം സ്വദേശി മണിപറമ്പില്‍ വീട്ടില്‍ തൊയ്ബ് ഫര്‍ഹാനെ (22) ആണ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്. മതപഠനത്തിനായെത്തിയ ഒമ്പത് വയസുള്ള കുട്ടിയെ മദ്രസയിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം, തൃശൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാള പള്ളിപ്പുറം സ്വദേശി തേമാലിപ്പറമ്പിൽ അനീഷ് എന്ന യുവാവാണ് മാള പൊലീസിന്റെ പിടിയിലായത്. ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവാവിനെതിരെയുള്ള പരാതി.
Read More » -
Business
ക്രൂഡോയിൽ വിലക്കയറ്റം: 20,000 കോടി എണ്ണക്കമ്പനികൾക്ക് നൽകാൻ കേന്ദ്രസർക്കാർ
ദില്ലി: അന്താരാഷ്ട്ര തലത്തിൽ ഉണ്ടായ ക്രൂഡോയിൽ വിലക്കയറ്റത്തെ തുടർന്ന് തിരിച്ചടിയേറ്റ പൊതുമേഖല എണ്ണക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ 20,000 കോടി രൂപ സഹായം നൽകിയേക്കും. കേന്ദ്ര പെട്രോളിയം മന്ത്രാലയം 28,000 കോടി രൂപയുടെ സഹായമാണ് തേടിയത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണ്. എന്നാൽ ഒരു തീരുമാനത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ല. രാജ്യത്തെ മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികളാണ് വിപണിയിലേക്ക് ആവശ്യമായ 90% പെട്രോളിയം ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നത്. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ കേന്ദ്ര പൊതുമേഖല എണ്ണക്കമ്പനികൾക്ക് കഴിഞ്ഞ സാമ്പത്തിക പാദത്തിൽ നഷ്ടം നേരിട്ടിരുന്നു. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നതാണ് എണ്ണ കമ്പനികൾക്ക് തിരിച്ചടിയായത്. കേന്ദ്ര സർക്കാർ നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ഇന്ധന സബ്സിഡി 5,800 കോടി രൂപയായി നിജപ്പെടുത്തിയിരുന്നു. അതേസമയം വളം സബ്സിഡി 1.05 ലക്ഷം കോടി രൂപയാണ്. എണ്ണക്കമ്പനികളുടെ നഷ്ടം മറികടക്കാൻ രാജ്യത്ത് ഇന്ധന വില ഉയർത്താനോ അല്ലെങ്കിൽ കമ്പനികൾക്ക് ധനസഹായം അനുവദിക്കാനോ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ഭാരത് പെട്രോളിയം ചെയർമാൻ അരുൺ…
Read More » -
Kerala
വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാജ്യമായി ഇന്ത്യ മാറുകയാണെന്ന് രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാജ്യമായി മാത്രം ഇന്ത്യ മാറുകയാണെന്ന് എഐസിസി മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി. സമൂഹത്തിൽ ബിജെപി വെറുപ്പും വിദ്വേഷവും പടർത്തുകയാണ്. മാധ്യമങ്ങളും സർക്കാരിന്റെ ഏജന്റിനെ പോലെ പ്രവർത്തിക്കുന്നു. ഒന്നിച്ച് നിൽക്കുന്ന ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് സന്ദേശമാകണം. അതാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യാത്രയില്‍ ഒപ്പം അണിചേർന്നവര്‍ക്കും അഭിവാദ്യം അര്‍പ്പിക്കാന്‍ കാത്തുനിന്നവര്‍ക്കും ടെലിവിഷനിലൂടെ കണ്ടവര്‍ക്കുമെല്ലാം രാഹുല്‍ ഗാന്ധി നന്ദി പ്രകാശിപ്പിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, താരിഖ് അൻവർ , മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, ജോഡോ യാത്ര സംസ്ഥാന കോ-ഓഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ്, എംപിമാരായ കെ മുരളീധരൻ , ശശി തരൂർ, അടൂർ പ്രകാശ്, ആന്റോ ആന്റണി, വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ്, വി.ടി.ബൽറാം ജി.എസ്.ബാബു, പാലോട് രവി , വി…
Read More » -
Crime
വ്യാജ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രവാസിക്ക് തടവുശിക്ഷ
ദുബൈ: യുഎഇയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രവാസിക്ക് രണ്ട് മാസത്തെ തടവുശിക്ഷ. വിസയ്ക്ക് പണം വാങ്ങി ആളുകളെ കബളിപ്പിച്ച 43കാരനായ പ്രവാസിക്കാണ് ശിക്ഷ വിധിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തന്‍റെ കമ്പനി വിവിധ രാജ്യങ്ങളിലേക്ക് വിസ നല്‍കുന്നുണ്ടെന്നും കുടിയേറാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പ്രത്യേക ഓഫറുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഇയാള്‍ പരസ്യം നല്‍കിയത്. കമ്പനിയുടെ കെട്ടിടം വാടകയ്ക്ക് എടുത്ത് നിരവധി പേരെ അഭിമുഖം നടത്തി പണം തട്ടിയെടുത്തു. ഇതിന് പകരം കമ്പനിയുടെ ലോഗോ പതിച്ച രസീതും ഇയാള്‍ തട്ടിപ്പിനിരയായവര്‍ക്ക് നല്‍കി. വിചാരണക്കിടെ കുറ്റം നിഷേധിച്ച ഇയാള്‍ താന്‍ കമ്പനിയിലെ ജീവനക്കാരന്‍ മാത്രമാണെന്ന് പറഞ്ഞു. എന്നാല്‍ പ്രതി ആളുകളെ മനഃപൂര്‍വ്വം കബളിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. വിസ ഇടപാടിന് ഫീസായി വാങ്ങിയ പണം തിരികെ നല്‍കാനും ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
Read More » -
Kerala
സംസ്ഥാനത്തെ പ്രധാന പാതകൾക്ക് ഇനി 7 വർഷത്തെ കരാർ കാലാവധി :മന്ത്രി മുഹമ്മദ് റിയാസ്
ഒരു റോഡ് ഗതാഗത യോഗ്യമല്ലാതായാൽ എസ്റ്റിമേറ്റ്, ഫണ്ട് അനുവദിക്കൽ, ടെണ്ടർ എന്നിങ്ങനെ നടപടിക്രമങ്ങൾ പൂർത്തിയാക്കി റോഡിൻ്റെ അറ്റകുറ്റപ്പണികൾ നിർവ്വഹിക്കാൻ വലിയ കാലതാമസം തന്നെ ഉണ്ടാകുന്നുണ്ട്. അപ്പോഴേക്കും റോഡ് കൂടുതൽ മോശമായ അവസ്ഥയിൽ എത്തും. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നത് പലരുമായി ചർച്ച ചെയ്തു. അതിനായി ഘട്ടം ഘട്ടമായി ഓരോ പദ്ധതികൾ നടപ്പിലാക്കി. ഒരു റോഡിൻ്റെ പ്രവൃത്തി കഴിഞ്ഞാൽ അതിന് ഒരു പരിപാലന കാലാവധി ഉണ്ട്. ആ കാലാവധിക്കുള്ളിൽ റോഡിൻ്റെ അറ്റകുറ്റപ്പണികൾ നിർവ്വഹിക്കേണ്ടത് പ്രവൃത്തി നടത്തിയ കരാറുകാരാണ്. പരിശോധിച്ച് നോക്കിയപ്പോൾ ഇത് പലസ്ഥലത്തും കൃത്യമായി നടക്കുന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് DLP ബോർഡുകൾ സ്ഥാപിച്ചത്. ഇന്ന് ഒരു റോഡിൽ അറ്റകുറ്റപ്പണി ആവശ്യം വന്നാൽ ജനങ്ങൾക്ക് പരിപാലന കാലാവധി നോക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിക്കാം. പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾക്ക് വേണ്ടിയാണ് റണ്ണിംഗ് കോൺട്രാക്ട് സംവിധാനം കൊണ്ടുവന്നത്. ഒരു നിശ്ചിത കാലാവധിയിൽ റോഡ് കരാറുകാർക്ക് കൈമാറും. പിന്നെ, എസ്റ്റിമേറ്റ്, ടെണ്ടർ നടപടികൾ…
Read More »