NEWS

കുട്ടികളെ മറയാക്കി എംഡിഎംഎ കടത്താന്‍ ശ്രമിച്ച ദമ്ബതികള്‍ മലപ്പുറത്ത് അറസ്റ്റിൽ

മലപ്പുറം : കുട്ടികളെ മറയാക്കി എംഡിഎംഎ കടത്താന്‍ ശ്രമിച്ച ദമ്ബതികള്‍ മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റില്‍ പിടിയിലായി.
മഞ്ചേരി കാരക്കുന്ന് സ്വദേശികളായ സി പി അസ്ലമുദ്ധീന്‍, ഭാര്യ ഷിഫ്‌ന, കാവനൂര്‍ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി എന്‍ കെ കമറുദ്ധീന്‍ എന്നിവരാണ് പിടിയിലായത്. 75.458 ഗ്രാം എം ഡി എം എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
കുടുംബസമേതം ബാംഗളൂരിവില്‍ പോയി എം ഡി എം എ വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താന്‍ ശ്രമിക്കുമ്ബോഴാണ് പ്രതികളെ നിലമ്ബൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ സി. സന്തോഷ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: