NEWS

7 അപ്പ് ബോട്ടില്‍ വാങ്ങുന്നവര്‍ക്ക് എയര്‍ടെലിന്റെ റീചാര്‍ജ് കൂപ്പണ്‍ സൗജന്യം

യര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷവാർത്ത.ഭാരതി എയര്‍ടെലും 7 അപ്പും കൈകോര്‍ത്തതോടെ, 7 അപ്പ് ബോട്ടില്‍ വാങ്ങുന്നവര്‍ക്ക് എയര്‍ടെലിന്റെ റീചാര്‍ജ് കൂപ്പണ്‍ ഇനിമുതൽ സൗജന്യമായി ലഭിക്കും.

എയര്‍ടെല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 10 രൂപ, 15 രൂപ, 20 രൂപ നിരക്കിലാണ് റീചാര്‍ജ് കൂപ്പണ്‍ സൗജന്യമായി ലഭിക്കുക.ഒരു മൊബൈല്‍ നമ്ബറില്‍ ഈ കൂപ്പണ്‍ ഉപയോഗിച്ച്‌ പരമാവധി രണ്ടുതവണ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്.

 

Signature-ad

 

7 അപ്പിന്റെ 250 മില്ലി ലിറ്റര്‍ മുതല്‍ 2.25 ലിറ്റര്‍ വരെയുള്ള ബോട്ടിലുകള്‍ വാങ്ങുമ്ബോഴാണ് റീചാര്‍ജ് കൂപ്പണ്‍ സൗജന്യമായി ലഭിക്കുക. കൂപ്പണ്‍ ലഭിച്ചതിനുശേഷം, എയര്‍ടെല്‍ താങ്ക്സ് ആപ്പ് സന്ദര്‍ശിക്കുക. ഇതിലെ മൈ കൂപ്പണ്‍ വിഭാഗം തിരഞ്ഞെടുത്തതിനു ശേഷം കൂപ്പണിലെ കോഡ് രേഖപ്പെടുത്തുക. ഒരിക്കല്‍ റീചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ അടുത്ത 90 ദിവസം കഴിഞ്ഞാല്‍ മാത്രമാണ് അടുത്ത റീചാര്‍ജിനായി ഈ ഓഫര്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുക. 2023 ഫെബ്രുവരി വരെയാണ് ഓഫര്‍ കാലാവധി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: