NEWS

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

റണാകുളം:: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മാവുടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞിരംതടത്തില്‍ എം.കെ.സുനിലിന്റെ മകള്‍ മേഘ (20) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് അടിവാട് തെക്കേക്കവലയിലായിരുന്നു അപകടം. സുനില്‍ ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തെ കാനയിലേക്ക് പതിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആലുവ രാജഗിരി ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് മൂന്നോടെയാണ് മേഘ മരണപ്പെട്ടത്. പൈങ്ങോട്ടൂര്‍ ശ്രീ നാരായണ കോളജിലെ അവസാനവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: