Month: September 2022

  • Crime

    ട്രെയിനില്‍ മയക്കുമരുന്ന് കടത്ത് യുവതിയടക്കം പിടിയില്‍

    പാലക്കാട്: ട്രെയിനില്‍ മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച യുവതിയക്കം പിടിയില്‍. തൃശൂര്‍ സ്വദേശികളായ മൂന്നു പേരെയാണ് റെയില്‍വേ സംരക്ഷണസേനയും പാലക്കാട് എക്‌സൈസ് റേഞ്ച് ടീമും ചേര്‍ന്ന് പിടികൂടിയത്. തൃശ്ശൂര്‍ സ്വദേശി അശ്വതി (24), നാട്ടിക സ്വദേശി ആഷിക് (24), കാര സ്വദേശി അജയ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ജങ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍നിന്ന് 20 ഗ്രാം ചരസും പിടിച്ചെടുത്തു. വിപണിയില്‍ ഇതിന് രണ്ടുലക്ഷത്തോളം രൂപ വില വരും. മണാലിയില്‍നിന്ന് വാങ്ങിയ ചരസ് റോഡുമാര്‍ഗം ഡല്‍ഹിയിലെത്തിച്ച് അവിടെനിന്ന് കേരള എക്സ്പ്രസില്‍ തൃശ്ശൂരിലേക്ക് കടത്തുകയായിരുന്നെന്ന് സംഘം മൊഴി നല്‍കി. പാലക്കാട് ജങ്ഷനില്‍ എക്‌സൈസും ആര്‍.പി.എഫും ട്രെയിനില്‍ നടത്തുന്ന പരിശോധന കണ്ട് ഭയന്ന് വണ്ടിയില്‍നിന്നിറങ്ങി സംഘം ആദ്യം പ്ലാറ്റ്ഫോമില്‍ വിശ്രമിച്ചു. പിന്നീട് സ്റ്റേഷന് പുറത്തേക്ക് കടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.    

    Read More »
  • NEWS

    കൂലിപ്പണിക്കാരന് വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം

    മാവേലിക്കര : രാവിലെ മതിലിന്റെ പണിക്ക് പോയ ചന്ദ്രൻ വൈകിട്ട് വീട്ടിൽ മടങ്ങിയെത്തിയത് ലക്ഷാധിപതിയായി. സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കളാഴ്ചത്തെ നറുക്കെടുപ്പായ വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് ഭരണിക്കാവ് തെക്കേമങ്കുഴി മുറാശ്ശേരില്‍ തെക്കതില്‍ ചന്ദ്രനെ (56) ഒരു പകല്‍ മറയും മുൻപ് ലക്ഷാധിപതിയാക്കിയത്. രാവിലെ ജോലിക്കു പോകവേയാണ് ഓച്ചിറയുള്ള ശ്രീറാം ലക്കി സെന്ററില്‍ നിന്ന് ചന്ദ്രൻ ഡബ്ല്യു.ബി 245714 എന്ന നമ്ബര്‍ ടിക്കറ്റെടുത്തത്.വൈകിട്ട് റിസൾട്ട് നോക്കുമ്പോൾ ഒന്നാം സമ്മാനം ചന്ദ്രന്റെ പോക്കറ്റിൽ വിയർപ്പൊട്ടി കിടന്ന ടിക്കറ്റിന്!     സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ചന്ദ്രന് മുമ്ബ് ചെറിയ തുകകള്‍ ലഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാന സന്തോഷം വീട്ടുകാരുമായി പങ്കുവച്ച ശേഷം ടിക്കറ്റ് ഭരണിക്കാവ് സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു. ഈ ബാങ്കിലാണ് ചന്ദ്രന്റെ അക്കൗണ്ട്. ബാങ്ക് സെക്രട്ടറി കെ.എസ് ജയപ്രകാശ്, ഭരണസമിതിയംഗങ്ങളായ കെ.ബിനു, വിശ്വകുമാര്‍, നിര്‍മല രാജന്‍ എന്നിവര്‍ ചേര്‍ന്ന് ടിക്കറ്റ് ഏറ്റുവാങ്ങി.

    Read More »
  • NEWS

    യുക്രൈന്റെ മിന്നലാക്രമണത്തില്‍ തളര്‍ന്ന് റഷ്യ

    കീവ്: കടുത്ത പ്രത്യാക്രമണത്തിലൂടെ വടക്കുകിഴക്കന്‍ മേഖലയായ ഹര്‍കീവില്‍ നിന്ന് യുക്രൈന്‍ സൈന്യം റഷ്യയെ അതിര്‍ത്തി കടത്തി. യുദ്ധം തുടങ്ങിയ ഫെബ്രുവരി 24ന് റഷ്യന്‍ സൈന്യം യുക്രെയ്‌നിലേക്ക് പ്രവേശിച്ച ഹര്‍കീവ് മേഖലയെയാണ് ഇപ്പോള്‍ മിന്നലാക്രമണങ്ങളിലൂടെ മോചിപ്പിച്ചത്. കഴിഞ്ഞ ഒരു ദിവസം മാത്രം 20 ജനവാസകേന്ദ്രങ്ങള്‍ മോചിപ്പിച്ചതായി യുക്രെയ്ന്‍ സേനാ മേധാവി അറിയിച്ചു. യുക്രൈന്‍ മുന്നേറ്റം സമ്മതിച്ച റഷ്യ സൈന്യത്തെ പുനഃസംഘടിപ്പിക്കുമെന്ന് അറിയിച്ചു. പിന്നോട്ടില്ലെന്നും ലക്ഷ്യം നേടുന്നതുവരെ സൈനിക നടപടി തുടരുമെന്നും റഷ്യന്‍ ഭരണകൂടത്തിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞെങ്കിലും കഴിഞ്ഞദിവസങ്ങളിലെ പരാജയം റഷ്യയെ നടുക്കിയെന്നാണ് സൂചന. ഇതു ശരിവയ്ക്കുന്നതാണ് സൈന്യത്തെ പിന്തുണയ്ക്കുന്ന റഷ്യയിലെ യുദ്ധവിദഗ്ധരും വ്‌ലോഗര്‍മാരും മറ്റും സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വിമര്‍ശനങ്ങള്‍. രാജ്യത്തിന്റെ തെക്കന്‍ മേഖലയായ ഖേര്‍സനില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 500 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം തിരിച്ചുപിടിച്ചതായി യുക്രൈന്‍ സേനാ വക്താവ് നതാലിയ ഹ്യുമെനിക് അറിയിച്ചു. മൊത്തം 3000 ചതുരശ്ര കിലോമീറ്റര്‍ വിമുക്തമാക്കിയെന്നാണ് യുക്രൈന്‍ സൈന്യം വ്യക്തമാക്കുന്നത്. ഏപ്രില്‍ മുതലുള്ള കാലയളവില്‍…

    Read More »
  • Local

    രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് മുളയില്‍ കെട്ടിവച്ച് ഏഴ് കിലോമീറ്റര്‍ ചുമന്ന്

    പാലക്കാട്: രോഗിയായ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത് മുളയില്‍ കെട്ടിവച്ച് ഏഴു കിലോമീറ്റര്‍ കാല്‍നടയായി ചുമന്ന്. പാലക്കാട് പറമ്പിക്കുളം ഒറവന്‍പാടി കോളനിയിലാണ് സംഭവം. മുളയില്‍ കെട്ടിവച്ച് ഏഴ് കിലോമീറ്ററോളം നടന്നാണ് 48 കാരിയായ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്. മുളയില്‍ തുണി കെട്ടിവച്ച് അതില്‍ ഇരുത്തി രണ്ട് പേര്‍ ചുമന്നാണ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. സ്ത്രീയെയും ചുമന്ന് ഏഴ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അല്ലിമൂപ്പന്‍ കോളനിയിലാണ് എത്തുക. ഇവിടെ എത്തിയാലാണ് ടൗണിലേക്ക് ജീപ്പ് കിട്ടുക. ഇവിടെ നിന്ന് ജീപ്പില്‍ കയറ്റി സ്ത്രീയെ കോയമ്പത്തൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ടൗണുമായി ബന്ധിപ്പിക്കുന്ന കപ്പാര്‍ പാലമാണ് പ്രളയത്തില്‍ തകര്‍ന്നത്. പാലം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. 30 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വലിയ ദുരിതമാണ് ഇവര്‍ അനുഭവിക്കുന്നത്. ടൗണിലേക്കോ ആശുപത്രിയിലേക്കോ പോകണമെങ്കില്‍ തങ്ങള്‍ 21 കിലോമീറ്റര്‍ സഞ്ചരിക്കണമെന്ന് കോളനിയിലെ താമസക്കാരന്‍ പറയുന്നു. 2018 ലെ മഹാപ്രളയത്തില്‍ ഇവിടെയുണ്ടായിരുന്ന…

    Read More »
  • NEWS

    തിരൂരങ്ങാടിയിൽ വാഹനാപകടത്തിൽ രണ്ട് മരണം

    മലപ്പുറം : തിരൂരങ്ങാടി വെളിമുക്കില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.  വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങളുടെ മകന്‍ അബ്ദുള്ള കോയ തങ്ങള്‍ (കുഞ്ഞിമോന്‍ -43), കൂടെയുണ്ടായിരുന്ന ദര്‍സ് വിദ്യാര്‍ത്ഥി കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയില്‍ കരിമ്ബയില്‍ കപ്പിക്കുന്നത്ത് സിദ്ധീഖിന്റെ മകന്‍ ഫായിസ് അമീന്‍ (19) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് അപകടം.ബൈക്കും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ മറികടന്ന് വന്ന പിക്കപ്പ് ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. കരിയാം കണ്ടത്തില്‍ ജുമാ മസ്ജിദ് ദര്‍സിലെ അദ്ധ്യാപകനാണ് അബ്ദുള്ള കോയ തങ്ങള്‍. ഫായിസ് അമീന്‍ ദര്‍സ് വിദ്യാര്‍ത്ഥി ആണ്.

    Read More »
  • NEWS

    അട്ടപ്പാടി ചുരത്തില്‍ ലോറി മറിഞ്ഞ് ഗതാഗത തടസം

    പാലക്കാട്:അട്ടപ്പാടി ചുരത്തില്‍ ലോറി മറിഞ്ഞ് ഗതാഗത തടസം. ചൊവ്വാഴ്ച രാവിലെ ഒമ്ബതാം വളവ് തിരിയുന്നതിനിടയിലാണ് ലോറി മറിഞ്ഞത്. ലോഡുമായി ചുരം ഇറങ്ങി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ലോറി മാറ്റുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടും.     ഒരു വശത്തുകൂടി ചെറിയ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. ലോറി ക്രെയ്ന്‍ എത്തിച്ച്‌ മാറ്റാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്.

    Read More »
  • Local

    ആവിക്കല്‍ സമരത്തിന് പിന്തുണയുമായി സമസ്ത

    കോഴിക്കോട് : കോര്‍പ്പറേഷനിലെ ആവിക്കല്‍ മലിനജല പ്ലാന്റിനെതിരായ സമരത്തിന് പിന്തുണയുമായി സമസ്ത. സമരപ്പന്തലില്‍വെച്ച് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ ജമലുലൈലി തങ്ങളും സമസ്ത ഉന്നതാധികാര സമിതി അംഗം എ.വി. അബ്ദുറഹ്‌മാന്‍ മുസ്ല്യാരും സമരത്തിന് പിന്തുണയറിയിച്ചുകൊണ്ട് പ്രഖ്യാപനം നടത്തി. സമരത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആരോപിച്ചതിനു പിന്നാലെയാണ് സമസ്തയുടെ നീക്കം. പ്രശ്‌നത്തിന് പരിഹാരമാര്‍ഗമില്ലാതാവുമ്പോള്‍ തീവ്രവാദ ആരോപണമുന്നയിച്ച് സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. സമരത്തെ വഴിതിരിച്ചുവിടാനുള്ള തന്ത്രമാണ് തീവ്രവാദമുദ്രചാര്‍ത്തുന്നത്. വിഴിഞ്ഞം ഒരു മതത്തിനും ആവിക്കല്‍ വേറൊരു മതത്തിനും വിട്ടുകൊടുത്ത് സര്‍ക്കാര്‍ ജാതിയും രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തുകയാണെന്നും സമസ്ത പ്രതിനിധികള്‍ ആരോപിച്ചു. ആവിക്കലിലുള്ളത് മനുഷ്യരാണെന്നും അവരുടെ പ്രശ്‌നമാണെന്നും ഭൂരിപക്ഷം ആരാണെങ്കിലും ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വ്യത്യാസമില്ലെന്നും സയ്യിദ് ജമലുലൈലി തങ്ങള്‍ പറഞ്ഞു. വിഴിഞ്ഞത്തെ സമരം മനുഷ്യരുടേതും ഇത് തീവ്രവാദികളുടേതുമായി കാണുന്നത് ഏത് കണ്ണടവെച്ചാണെന്ന് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ചോദിച്ചു. മതപരമായ വിഷയങ്ങളിലേ പൊതുവേ സമസ്ത ഇടപെടാറുള്ളൂ. ആദ്യമായാണ്…

    Read More »
  • NEWS

    നായ്‌ക്കളെ കൊന്നൊടുക്കിയാൽ എലികളുടെ എണ്ണം കൂടും, പ്ലേഗ് പടരും: മനേകാ ഗാന്ധി

    ന്യൂഡൽഹി: കേരളത്തില്‍ തെരുവ് നായ്ക്കൾ ഇത്രയും കുഴപ്പങ്ങൾ ഉണ്ടാക്കാൻ കാരണം മാലിന്യ പ്രശ്നമാണെന്ന് മനേകാ ഗാന്ധി. കേരളത്തില്‍ എല്ലാ രണ്ട് കിലോമീറ്ററിനുള്ളിലും മാലിന്യകൂമ്പാരങ്ങള്‍ ഉണ്ട്.അത് കൊണ്ട് എലികള്‍ കൂടുന്നു.എലികള്‍ ഉള്ളിടത്ത് ഇവയെ പിടിക്കാന്‍ നായകളുമുണ്ടാകും.നായകളെ കൊല്ലുന്നത് ലളിതമായ പരിഹാരമായിരിക്കാം പക്ഷെ ശാശ്വതമല്ല. ഒരു പട്ടിയെ കൊന്നാല്‍ മറ്റൊരു പട്ടി എവിടെ നിന്നെങ്കിലും എത്തി പ്രജനനം നടത്തും.ഗുജറാത്തിലെ സൂറത്തില്‍ നായ്‌ക്കളെ കൊന്നപ്പോള്‍ വിപരീതഫലമാണ് ഉണ്ടായത്.നായ്‌ക്കള്‍ ചത്തൊടുങ്ങിയപ്പോള്‍ എലികളുടെ എണ്ണം കൂടി പ്ലേഗ് പടര്‍ന്നു. ചെന്നൈയില്‍ നടപ്പാക്കിയത് പോലെ ശാസ്‌ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്തുകയാണ് കേരള സര്‍ക്കാര്‍ ചെയ്യേണ്ടത്.കേരളത്തില്‍ വന്ധ്യംകരിക്കുകയും കൊല്ലുകയും ഒരുമിച്ച് ചെയ്യുന്നതാണ് പ്രധാന പ്രശ്നം. എന്നെ ഭീകരയായി ചിത്രീകരിച്ചിട്ട് കാര്യമില്ല.സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് കേരളസര്‍ക്കാര്‍ ശ്രമിക്കുന്നത്-മനേകാ ഗാന്ധി പറഞ്ഞു. അതേസമയം കോട്ടയം മുളക്കുളത്ത് തെരുവുനായകളെ കൂട്ടത്തോടെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് പഞ്ചായത്ത് തീരുമാനിച്ചു.ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ പരിമിതി ഉണ്ടെന്ന് മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മൃഗസ്‌നേഹികളെയല്ല…

    Read More »
  • Kerala

    യുവതിയെയും മകളെയും വൃദ്ധമാതാവിനെയും പെരുവഴിയിലാക്കി ജപ്തി

    കണ്ണൂര്‍: കുടുംബത്തെ പെരുവഴിയിലേക്ക് ഇറക്കി വിട്ട് വീട് ജപ്തി ചെയ്തു. യുവതിയേയും വൃദ്ധ മാതാവിനേയും വിദ്യാര്‍ത്ഥിയായ മകളേയുമാണ് ജപ്തിയുടെ പേരില്‍ വീട് പൂട്ടി ഇറക്കി വിട്ടത്. കേരള ബാങ്കാണ് നടപടി സ്വീകരിച്ചത്. കണ്ണൂര്‍ കൂത്തുപറമ്പിലാണ് സംഭവം. പുറക്കളം സ്വദേശി പിഎം സുഹ്‌റയുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്. ഭവന വായ്പ എടുത്ത ഇവര്‍ പലിശയടക്കം 19 ലക്ഷം രൂപയാണ് അടയ്ക്കാനുള്ളത്. തിരിച്ചടവ് മുടങ്ങിയതോടെയാണ് നടപടി. അതേസമയം ഈ മാസം 15 വരെ ബാങ്ക് തന്നെ നല്‍കിയ സമയ പരിധി നിലനില്‍ക്കെയാണ് ജപ്തി. 2012ലാണ് ഇവര്‍ പത്ത് ലക്ഷം രൂപ വായ്പയെടുത്തത്. വീട് വിറ്റ് ലോണടക്കാന്‍ ഒരുക്കമാണെന്ന് കുടുംബം വ്യക്തമാക്കി. കോടതി നിര്‍ദ്ദേശപ്രകാരമാണ് ജപ്തിയെന്ന് ബാങ്ക് പറയുന്നു. തിരിച്ചടവിന് മതിയായ സമയം നല്‍കിയിരുന്നുവെന്നും ബാങ്ക് വിശദീകരിച്ചു.

    Read More »
  • Kerala

    മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക്

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കുമാണ് സന്ദര്‍ശനം. ബ്രിട്ടന്‍, നോര്‍വെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാകും സന്ദര്‍ശനം. വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കായി അവിടുത്തെ സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകും. ബ്രിട്ടനിലേക്കുള്ള സന്ദര്‍ശനത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലും വ്യവസായ മന്ത്രി പി.രാജീവും ഉള്‍പ്പെട്ടേക്കും. നിക്ഷേപ ആകര്‍ഷണമായിരിക്കും ഈ യാത്രയിലെ ലക്ഷ്യം. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല. നോര്‍വെയിലും മന്ത്രിതല സന്ദര്‍ശനം നടത്തും. അടുത്ത മാസമായിരിക്കും സന്ദര്‍ശനം. ഇതിനായി അനുമതി തേടി കേന്ദ്ര മന്ത്രാലയങ്ങളെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്.  

    Read More »
Back to top button
error: