NEWS

ഹിറ്റായി കെഎസ്‌ആര്‍ടിസിയുടെ സ്ലീപ്പര്‍ ബസ്സുകള്‍

കൽപ്പറ്റ :ഹിറ്റായി കെഎസ്‌ആര്‍ടിസിയുടെ സ്ലീപ്പര്‍ ബസ്സുകള്‍.സുഖനിദ്രയിലൂടെയാണ്‌ ഈ ആനവണ്ടികള്‍ ജനങ്ങൾക്കിടയിൽ താരമാകുന്നത്‌.
രാത്രിയില്‍ സഞ്ചാരികള്‍ക്ക്‌ വിശ്രമിക്കാനായി കെഎസ്‌ആര്‍ടിസി ഒരുക്കിയ സ്ലീപ്പര്‍ ബസ്സുകളാണിവ.

ഒരുമാസം മുമ്ബാണ്‌ ജില്ലയില്‍ സ്ലീപ്പര്‍ ബസ്സുകള്‍ ഒരുക്കിയത്‌.ബത്തേരി ഡിപ്പോയിലാണ്‌ പ്രവര്‍ത്തനം.

പോക്കറ്റ് കാലിയാകാതെ സുഖമായി എസിയില്‍ കിടന്നുറങ്ങാനുള്ള സംവിധാനമാണിത്‌. ബഡ്‌ജറ്റ്‌ ടൂറിസം സെല്‍ പദ്ധതിയില്‍ നാല്‌ ബസ്സുകളാണുള്ളത്‌.

Signature-ad

ആദ്യം മൂന്നെണ്ണമായിരുന്നു.ആവശ്യക്കാര്‍ ഏറിയതോടെ ഒന്നുകൂടി തയ്യാറാക്കി.എസി മുറികളാണ്‌ ബസ്സിനുള്ളില്‍ സജ്ജീകരിച്ചിട്ടുള്ളത്‌. ബെഡ്ഡുകള്‍, ബര്‍ത്തുകള്‍, ഇരിപ്പിടം തുടങ്ങിയ സൗകര്യങ്ങളുണ്ട്‌.

 

 

ഒറ്റയ്‌ക്കും കുടുംബമായും താമസിക്കാം. ഡോര്‍മെറ്ററികളാണ്‌ കുടുംബങ്ങള്‍ക്ക് നല്‍കുക. വിദേശികളടക്കം സ്ലീപ്പര്‍ ബസ്‌ തേടി എത്തുന്നുണ്ട്‌. താമസിക്കാന്‍ പണച്ചെലവ് കുറവാണെന്നതാണ്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്‌. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസം ചെലവേറിയതിനാല്‍ വിഷമിക്കുന്നവര്‍ക്കുള്ള ബദലാണ്‌ ഈ വിശ്രമകേന്ദ്രം.

Back to top button
error: