KeralaNEWS

നായനാർ മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയായിരുന്ന എൻ.എം ജോസഫ് അന്തരിച്ചു, സംസ്കാരം നാളെ

പാല: നായനാർ മന്ത്രിസഭയിൽ വനം മന്ത്രിയായിരുന്ന പ്രഫ. എൻ.എം ജോസഫ് (79) അന്തരിച്ചു. ജനതാദൾ(എസ്) മുൻ സംസ്ഥാന പ്രസിഡൻ്റായിരുന്നു. ഇന്ന് പുലർച്ചെയോടെ പാലാ മരിയൻ മെഡിക്കൽ സെന്ററിലായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന് വൈകുന്നേരം നാലുമണിക്ക് പാലാ കടപ്പാട്ടൂരിലുള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരം ബുധനാഴ്ച.

ജോസഫ് മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായി 1943 ഒക്ടോബർ 18നാണ് അദ്ദേഹം ജനിച്ചത്. ‘അറിയപ്പെടാത്ത ഏടുകൾ’ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സർവകലാശാല സെനറ്റ് അംഗം, പാലാ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനായിരുന്നു.

പി.സി. ജോർജിനെ തോൽപ്പിച്ച് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽനിന്നാണ് നിയമസഭയിൽ എത്തിയത്. മന്ത്രിയായിരുന്ന എം.പി.വീരേന്ദ്രകുമാർ രാജിവച്ച ഒഴിവിലാണ് മന്ത്രിസഭയിൽ എത്തിയത്.1987 മുതൽ 1991 വരെ നായനാർ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായിരുന്നു.

ഭാര്യ: എലിസബത്ത് ജോസഫ്. ഒരു മകനും ഒരു മകളും ഉണ്ട് .

Back to top button
error: