NEWS

സെക്കന്തരാബാദിൽ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ തീപിടിത്തം;എട്ടു മരണം

സെക്കന്തരാബാദ് :സെക്കന്തരാബാദിൽ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ എട്ടു മരണം.മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പെടുന്നു.

ചാര്‍ജ്ജിങ് കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലെ ഷോ റൂമിലുണ്ടായ തീ മുകളിലെ ഇരുനിലകളിലെ ലോഡ്ജിലേക്ക് പടര്‍ന്നതാണ് അപകടത്തിനിടയാക്കിയത്.

ജീവരക്ഷാര്‍ത്ഥം മുകളിലത്തെ നിലയില്‍ നിന്ന് ചാടി 13 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തീ പടരുന്ന സമയത്ത് ലോഡ്ജുകളില്‍ 25 പേരെങ്കിലും ഉണ്ടായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.

Signature-ad

നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

 

 

തെലങ്കാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: